• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവാകാൻ QDENGA, ആദ്യ വാക്സിന് അംഗീകാരം നൽകി ഇന്ത്യ

ckmnews by ckmnews
July 21, 2026
in National
A A
ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവാകാൻ QDENGA, ആദ്യ വാക്സിന് അംഗീകാരം നൽകി ഇന്ത്യ
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡെങ്കിപ്പനിക്കെതിരായ ആദ്യ വാക്സിന് അംഗീകാരം നൽകി ഇന്ത്യ. നാലുമുതൽ 60 വയസ്സുവരെ പ്രായമുള്ള വ്യക്തികളിൽ ഡെങ്കിപ്പനി പ്രതിരോധിക്കാനാണ് QDENGA എന്ന വാക്സിന് ഇന്ത്യയിലെ ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകിയത്. ജാപ്പനീസ് മരുന്നുകമ്പനിയായ ടാകെഡയാണ് വാക്സിൻ വികസിപ്പിച്ചത്.രാജ്യത്തെ ഡെങ്കിപ്പനി വ്യാപനം പലഘട്ടങ്ങളിലും കൂടുന്ന സാഹചര്യത്തിൽ വലിയ വഴിത്തിരിവാകും ഈ വാക്സിനെന്നാണ് കണക്കുകൂട്ടൽ. ലോകത്തിലെ ഡെങ്കിപ്പനി ബാധയുടെ ഏകദേശം മൂന്നിലൊന്നു ഭാഗം ഇന്ത്യയിലാണ്. വാക്സിൻ സ്വീകരിക്കുന്നതിലൂടെ ഡെങ്കിപ്പനിയുടെ ഗുരുതര ലക്ഷണങ്ങൾ ഇല്ലാതാവുകയും ആശുപത്രിവാസം കുറയ്ക്കാനാവുകയും ചെയ്യുമെന്നാണ് അധികൃതർ കരുതുന്നത്.

ഡെങ്കിവൈറസിന്റെ നാല് സെറോടൈപ്പുകളിൽ നിന്നും സംരക്ഷണം നൽകാൻ രൂപകൽപ്പന ചെയ്ത വാക്സിനാണ് QDENGA. 0.5 മില്ലി രണ്ട് ഡോസ് എന്ന രീതിയിൽ ചർമത്തിനടിയിൽ നൽകുകയാണ് ചെയ്യുക. മൂന്നുമാസത്തെ ഇടവേളയിലാണ് ഡോസുകൾ നൽകുക. ഡെങ്കിപ്പനി ബാധയുള്ള പ്രദേശങ്ങളിൽ QDENGA ഉപയോഗിക്കാൻ നേരത്തേ ലോകാരോഗ്യസംഘടന ശുപാർശ ചെയ്തിരുന്നു. ഏഷ്യ, ലാറ്റിൻ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ 43 രാജ്യങ്ങളിൽ QDENGA അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ടാകെഡയുടെ ആഗോള ക്ലിനിക്കൽ ഡെവലപ്മെന്റ് പ്രോഗാമിൽ നിന്നുള്ള ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലും വാക്സിന് അംഗീകാരം നൽകാൻ തീരുമാനമായത്. ഇതിന്റെ ഭാഗമായി രോഗബാധിത പ്രദേശങ്ങളിൽ നിന്നും അല്ലാത്ത പ്രദേശങ്ങളിൽ നിന്നും 28,000-ലേറെ ആധാരമാക്കിയാണ് ക്ലിനിക്കൽ ട്രയൽ നടത്തിയത്. മൂന്നു ഘട്ടങ്ങളിലായാണ് ക്ലിനിക്കൽ ട്രയൽ നടത്തിയത്. തുടർന്നാണ് വാക്സിൻ സ്വീകരിച്ച് മാസങ്ങൾക്കുള്ളിൽ ഡെങ്കിപ്പനിയിൽ നിന്നും സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പായത്. ഏഴുവർഷം വരെ സുരക്ഷയും കാര്യക്ഷമതയും വാക്സിൻ പ്രകടമാക്കിയിട്ടുണ്ടെന്നും വിദഗ്ധർ പറയുന്നു.

മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ളവരിൽ നടത്തിയ ഡാറ്റയും വാക്സിന്റെ കാര്യക്ഷമത വ്യക്തമാക്കി. ഇത് 4-60 വയസ്സ് പ്രായമുള്ള വ്യക്തികളിൽ വാക്സിൻ്റെ സുരക്ഷയും പ്രതിരോധശേഷിയും വിലയിരുത്തുന്നതായിരുന്നു ഈ ട്രയൽ. തുടർന്നാണ് ആരോഗ്യമുള്ള മുതിർന്നവർ, കൗമാരക്കാർ, കുട്ടികൾ എന്നിവരിൽ നന്നായി സുരക്ഷിതവും പ്രതിരോധശേഷി നൽകുന്നതുമാണ് പുതിയ വാക്സിനെന്ന് കണ്ടെത്തിയത്.

അതേസമയം വാക്സിൻ പൂർണമായും ഡെങ്കിയെ പ്രതിരോധിക്കുമെന്നല്ല മറിച്ച് ഡെങ്കിപ്പനി ഗുരുതരമാകുന്നതിനെയും പൊതുജനാരോഗ്യമേഖലയുടെ പ്രതിസന്ധിയെയും കുറയ്ക്കുമെന്നാണ് കരുതുന്നത്.

Related Posts

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
National

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

September 7, 2026
57
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്
Crime

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

September 7, 2026
404
ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്
Jobs

ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്

September 5, 2026
72
പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം
Kerala

പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം

September 4, 2026
76
ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്
Latest News

ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

September 4, 2026
28
നേപ്പാളിലെ പ്രളയം; ദിവസങ്ങൾക്കുശേഷം തുരങ്കത്തിനുള്ളിൽനിന്ന് ശബ്ദം, രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി
National

നേപ്പാളിലെ പ്രളയം; ദിവസങ്ങൾക്കുശേഷം തുരങ്കത്തിനുള്ളിൽനിന്ന് ശബ്ദം, രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി

September 4, 2026
191
Next Post
‘നെതന്യാഹു യുദ്ധക്കുറ്റവാളി; അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് അമേരിക്കൻ ഭരണകൂടം നടപ്പിലാക്കണം’; മംദാനി

‘നെതന്യാഹു യുദ്ധക്കുറ്റവാളി; അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് അമേരിക്കൻ ഭരണകൂടം നടപ്പിലാക്കണം’; മംദാനി

Recent News

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
3
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
6
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
14
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

September 7, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025