• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്: തൊപ്പിക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി പൊലീസ്

ckmnews by ckmnews
July 16, 2026
in Kerala
A A
സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്: തൊപ്പിക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി പൊലീസ്
0
SHARES
10
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ തൊപ്പി എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി പൊലീസ്. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് പൊലീസ് നടപടി. തൊപ്പിയുടെ പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മറുപടി നല്‍കിയ ശേഷമാണ് തൊപ്പി ഒളിവില്‍ പോയത്.കഴിഞ്ഞ ദിവസം തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തിരുന്നു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആലുവ റൂറല്‍ സൈബര്‍ പൊലീസാണ് തൊപ്പിക്കെതിരായ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നത്. നിഹാദിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളായതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എറണാകുളം സെഷന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ കേസുകള്‍, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങളാണ് തൊപ്പിക്കും സൃഹൃത്തുക്കള്‍ക്കും എതിരെ ഉയര്‍ന്നത്. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയില്‍ ഡിജിപി റവാഡ ചന്ദ്രശേഖറായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.

നിഹാദും നിഹാദിന്റെ എംആര്‍സെഡ് ഗ്യാങ്ങില്‍ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണ- പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. നിഹാദിനെതിരെ മുഹമ്മദും ഷമീറും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. തൊപ്പി എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്. തൊപ്പിയുടെ മുറിയില്‍ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു. തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അവര്‍ക്ക് പണം നല്‍കി പ്രശ്‌നം ഒതുക്കിയെന്നും ഇവര്‍ ആരോപിച്ചിരുന്നു.

ലൈവ് സ്ട്രീമില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ നിഹാദിന്റെ ഗ്യാങ്ങിലുണ്ടായിരുന്ന മുഹമ്മദ് എന്ന മമ്മുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഞ്ചേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്. ജൂണ്‍ പത്താം തീയതി രാത്രി പത്ത് മണി മുതല്‍ നാല് മണിക്കൂര്‍ നീണ്ട യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിനിടെയായിരുന്നു തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശം നടത്തിയത്. തൊപ്പി പലകാലങ്ങളിലായി പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ് ചില കാര്യങ്ങള്‍ യുവതിയെ ചേര്‍ത്ത് മമ്മു പറയുകയായിരുന്നു. ഇതിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ നാല് പേര്‍ക്കെതിരെയായിരുന്നു മഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മമ്മുവിന് പുറമേ തൊപ്പി, ഷമീര്‍ എന്നിവര്‍ക്കും മറ്റൊരാള്‍ക്കുമെതിരെയായിരുന്നു കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മമ്മുവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സമാനമായ മറ്റൊരു പരാതി കൂടി ആലുവ പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ പരാതിയില്‍ തൊപ്പിക്കും മമ്മുവിനുമെതിരെ കേസെടുത്തിട്ടുണ്ട്.

Related Posts

തിരുവോണം ബംബർ ടിക്കറ്റ് വിൽപ്പന തിങ്കളാഴ്ചമുതൽ
Kerala

തിരുവോണം ബംബർ ടിക്കറ്റ് വിൽപ്പന തിങ്കളാഴ്ചമുതൽ

July 16, 2026
0
ചരിത്രം കുറിക്കാൻ തൃശൂർ വടക്കുംനാഥ ക്ഷേത്രം: ഒന്നും രണ്ടുമല്ല, 15 പിടിയാനകളടക്കം 70 ആനകൾക്ക് നാളെ ആനയൂട്ട്
Kerala

ചരിത്രം കുറിക്കാൻ തൃശൂർ വടക്കുംനാഥ ക്ഷേത്രം: ഒന്നും രണ്ടുമല്ല, 15 പിടിയാനകളടക്കം 70 ആനകൾക്ക് നാളെ ആനയൂട്ട്

July 16, 2026
0
‘വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്, നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല’; മന്ത്രി സണ്ണി ജോസഫ്
Kerala

‘വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്, നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല’; മന്ത്രി സണ്ണി ജോസഫ്

July 16, 2026
0
ഉറങ്ങിക്കിടക്കവെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഗുരുവായൂരിൽ ദമ്പതികള്‍ക്ക് പരിക്ക്
Kerala

ഉറങ്ങിക്കിടക്കവെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഗുരുവായൂരിൽ ദമ്പതികള്‍ക്ക് പരിക്ക്

July 16, 2026
97
അൻസിബയുടെ പരാതി: ടിനി ടോമിന് ആശ്വാസം, മുൻകൂർ ജാമ്യം അനുവദിച്ച് കോടതി
Kerala

അൻസിബയുടെ പരാതി: ടിനി ടോമിന് ആശ്വാസം, മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

July 15, 2026
58
കോഴിക്കോട്ട് മാലിന്യ ടാങ്കിലിറങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം; രക്ഷിക്കാനിറങ്ങിയ ആളുടെ നില ഗുരുതരം
Kerala

കോഴിക്കോട്ട് മാലിന്യ ടാങ്കിലിറങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം; രക്ഷിക്കാനിറങ്ങിയ ആളുടെ നില ഗുരുതരം

July 15, 2026
183
Next Post
‘വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്, നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല’; മന്ത്രി സണ്ണി ജോസഫ്

‘വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്, നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല’; മന്ത്രി സണ്ണി ജോസഫ്

Recent News

തിരുവോണം ബംബർ ടിക്കറ്റ് വിൽപ്പന തിങ്കളാഴ്ചമുതൽ

തിരുവോണം ബംബർ ടിക്കറ്റ് വിൽപ്പന തിങ്കളാഴ്ചമുതൽ

July 16, 2026
0
ചരിത്രം കുറിക്കാൻ തൃശൂർ വടക്കുംനാഥ ക്ഷേത്രം: ഒന്നും രണ്ടുമല്ല, 15 പിടിയാനകളടക്കം 70 ആനകൾക്ക് നാളെ ആനയൂട്ട്

ചരിത്രം കുറിക്കാൻ തൃശൂർ വടക്കുംനാഥ ക്ഷേത്രം: ഒന്നും രണ്ടുമല്ല, 15 പിടിയാനകളടക്കം 70 ആനകൾക്ക് നാളെ ആനയൂട്ട്

July 16, 2026
0
‘വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്, നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല’; മന്ത്രി സണ്ണി ജോസഫ്

‘വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്, നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല’; മന്ത്രി സണ്ണി ജോസഫ്

July 16, 2026
0
സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്: തൊപ്പിക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി പൊലീസ്

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്: തൊപ്പിക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി പൊലീസ്

July 16, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025