• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

രഞ്‌ജിത്ത് ശ്രീനിവാസൻ വധക്കേസ്; പത്താം പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

ckmnews by ckmnews
July 8, 2026
in Kerala
A A
രഞ്‌ജിത്ത് ശ്രീനിവാസൻ വധക്കേസ്; പത്താം പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
0
SHARES
145
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപ്പെടുത്തിയ കേസിൽ പത്താംപ്രതിക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മുല്ലയ്ക്കല്‍ വട്ടയ്ക്കാട്ടുശേരി നവാസിനാണ് ജാമ്യം ലഭിച്ചത്. ആരോഗ്യകാരണം മുന്‍നിര്‍ത്തിയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. ചികിത്സയ്ക്കായി മുപ്പത് ദിവസമാണ് കോടതി അനുവദിച്ചത്. പ്രതി നവാസ് കിടപ്പിലാണെന്ന് നിരീക്ഷിച്ചാണ് നടപടി.

കര്‍ശന വ്യവസ്ഥകളോടെയാണ് ഇടക്കാല ജാമ്യം നല്‍കിയിരിക്കുന്നത്. ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. മാവേലിക്കര സെഷന്‍സ് കോടതിയിലാണ് ജാമ്യം നടപ്പാക്കേണ്ടത്. ജാമ്യ കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. ഓഗസ്റ്റ് അഞ്ചിന് സെന്‍ട്രല്‍ ജയിലില്‍ കീഴടങ്ങണം എന്നിങ്ങനെയാണ് വ്യവസ്ഥകള്‍. 2021 ഡിസംബര്‍ 19നായിരുന്നു രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം. നവാസിനെ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.കൊലപാതകത്തിനായി രഞ്ജിത് ശ്രീനിവാസന്റെ വീടിന് പുറത്ത് കാവല്‍ നിന്ന സംഘത്തിലാണ് നവാസ് ഉണ്ടായിരുന്നത്. കൊലപാതക ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുകയായിരുന്നു നവാസിന്റെ ദൗത്യം. കേസിലെ 15 പ്രതികള്‍ക്കും മാവേലിക്കര സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്. 2025 ജൂലൈ 25നായിരുന്നു ശിക്ഷാവിധി. നിരോധിത സംഘടനയായ പോപ്പുല്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവര്‍ത്തകര്‍ ആയിരുന്നു കേസിലെ പ്രതികള്‍. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

Related Posts

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു
Kerala

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു

August 22, 2026
114
കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച
Kerala

കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച

August 22, 2026
269
ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം
Crime

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം

August 22, 2026
68
എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം
Kerala

എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം

August 22, 2026
60
വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
Kerala

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

August 22, 2026
105
അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും
Kerala

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും

August 22, 2026
51
Next Post
പോലീസ് ജീപ്പിന് പിഴയിട്ട് MVD, എംവിഐയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്ത് പോലീസ്‌

പോലീസ് ജീപ്പിന് പിഴയിട്ട് MVD, എംവിഐയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്ത് പോലീസ്‌

Recent News

അരോമ ചുണ്ടൻ ജലരാജാവ്; നെഹ്റു ട്രോഫി വള്ളംകളി 2026യിൽ വിജയികളായി അരോമ ബോട്ട് ക്ലബ്

അരോമ ചുണ്ടൻ ജലരാജാവ്; നെഹ്റു ട്രോഫി വള്ളംകളി 2026യിൽ വിജയികളായി അരോമ ബോട്ട് ക്ലബ്

August 23, 2026
0
ചങ്ങരംകുളം മൂക്കുതലയില്‍ സ്വകാര്യ ബസ്സ് ജീവനക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം മൂക്കുതലയില്‍ സ്വകാര്യ ബസ്സ് ജീവനക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

August 22, 2026
31
ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്,ചാക്കില്‍ക്കെട്ടി തള്ളി

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്,ചാക്കില്‍ക്കെട്ടി തള്ളി

August 22, 2026
12
ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു

August 22, 2026
114
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025