ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയ്ക്ക് സൂപ്പർ ജയം. ഈജിപ്തിനെ തോൽപ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളിന്. അർജന്റീനയുടെ നാടകീയ തിരിച്ചുവരവ് രണ്ടാം പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം. ഈ ജയത്തോടെ നിലവിലെ ചാമ്പ്യൻമാർ ക്വാർട്ടറിൽ പ്രവേശിച്ചു.യാസർ ഇബ്രാഹിമിന്റെയും സീക്കോയുടെയും ഗോളുകളിൽ മുന്നിലെത്തിയ ഈജിപ്ത് പൂർണമായും പ്രതിരോധത്തിലേക്കിറങ്ങിയത് മുതലെടുത്ത് എഴുപതാം മിനിറ്റിലായിരുന്നു ക്രിസ്ത്യൻ റൊമേരോയുടെ ഗോൾ. എൺപത്തി മൂന്നാം മിനിറ്റിൽ മെസ്സിയുടെ ഗംഭീര ഗോളിലൂടെ അർജന്റീന സമനിലപിടിച്ചു. പിന്നീടങ്ങോട്ട് ചരിത്രം.






