• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘അദാനിക്കെങ്ങനെ ധൈര്യം ലഭിച്ചു?’ വിഴിഞ്ഞം ഓഹരി കൈമാറ്റം ആലോചിച്ച് ഉറപ്പിച്ച കച്ചവടമെന്ന് പിണറായി വിജയൻ

ckmnews by ckmnews
July 4, 2026
in Kerala, Politics
A A
‘അദാനിക്കെങ്ങനെ ധൈര്യം ലഭിച്ചു?’ വിഴിഞ്ഞം ഓഹരി കൈമാറ്റം ആലോചിച്ച് ഉറപ്പിച്ച കച്ചവടമെന്ന് പിണറായി വിജയൻ
0
SHARES
83
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഷയത്തിൽ വാർത്താസമ്മേളനത്തിലൂടെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഴി‌ഞ്ഞം ഓഹരി കൈമാറ്റം നടത്താൻ അദാനിക്ക് ഇത്ര ധൈര്യം എവിടെനിന്ന് ലഭിച്ചു എന്ന് ചോദിച്ച അദ്ദേഹം സെബിക്കും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികാരികൾക്കും കത്തയച്ചിട്ടുണ്ടെന്നും പറഞ്ഞു. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുകളോ ജാഗ്രതയോ ഇല്ലാത്തതുകൊണ്ടാണ് താൻ കത്തയച്ചതെന്നും പിണറായി പറഞ്ഞു.

‘വിഴിഞ്ഞം ഓഹരി കൈമാറ്റം സെബി നിർദേശങ്ങളുടെ നഗ്നമായ ലംഘനമാണ്. സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റം നടത്താൻ അദാനിക്ക് ഇത്ര ധൈര്യം എവിടെ നിന്ന് ലഭിച്ചു. ഇതിലെല്ലാം ദുരൂഹതയുണ്ട്. ആലോചിച്ച് ഉറപ്പിച്ച കച്ചവടം പോലെയാണ് ഇതിനെ കാണുന്നത്. കേരളത്തിൽ അദാനി ഗ്രൂപ്പിന് വഴിവിട്ട പരിഗണന നൽകിയെന്നാണ് കോൺഗ്രസ് നേതൃത്വം പറയാതെ പറയുന്നത്. വിഴിഞ്ഞം തുറമുഖത്തെ കോർപ്പറേറ്റുകൾക്ക് അടിയറ വയ്‌ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഈ നീക്കത്തെ പ്രതിപക്ഷം രാഷ്‌ട്രീയമായും നിയമപരമായും നേരിടും. അദാനിയുടെ വക്താവാകുന്നതിന് പകരം സർക്കാർ സംസ്ഥാന താൽപ്പര്യം സംരക്ഷിക്കണം.ഓഹരി കൈമാറ്റം സുതാര്യമായിരിക്കണമെന്നും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികാരികളെ അറിയിക്കണമെന്നുമാണ് സെബിയുടെ നിർദേശം. എന്നാൽ, ഓഹരി കൈമാറ്റം സെബിയെപ്പോലും അറിയിച്ചിട്ടില്ല. സെബിക്കും സ്റ്റോക് എക്‌സ്‌ചേഞ്ച് അധികാരികൾക്കും കത്തയച്ചു. സർക്കാർ ഇക്കാര്യങ്ങൾ ഗൗരവമായി പരിഗണിക്കാത്തതുകൊണ്ടാണ് കത്തയച്ചത്.25 ശതമാനത്തിലധികം ഓഹരി കൈമാറണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന് വ്യവസ്ഥയുണ്ട്. സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഓഹരി കൈമാറ്റം കഴിയില്ല. സെബിക്ക് നൽകിയ അപേക്ഷ മാനദണ്ഡം പാലിച്ചില്ല. ദേശീയ സുരക്ഷയും പൊതുതാൽപ്പര്യവും മാനിച്ചുകൊണ്ട് മാത്രമേ അനുമതി നൽകാവൂ എന്നാണ് കരാറിലുള്ളത്. ഓഹരി കൈമാറ്റം സംബന്ധിച്ച അപേക്ഷയിൽ വിശദീകരണം തേടണമെന്നും ഇതിൽ മേൽനടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്’ – പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related Posts

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
92
‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
107
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
156
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
199
Next Post
ടെലഗ്രാമിന് വീണ്ടും കുരുക്ക്; സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നത് 15 ദിവസത്തിനകം തടയണം

ടെലഗ്രാമിന് വീണ്ടും കുരുക്ക്; സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നത് 15 ദിവസത്തിനകം തടയണം

Recent News

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

October 9, 2026
12
സബ്സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം’മുന്‍ എംഎല്‍എ ക്ക് അവഗണന’ഉദ്ഘാടനചടങ്ങില്‍ നിന്ന് സിപിഎം വിട്ട് നില്‍ക്കും

സബ്സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം’മുന്‍ എംഎല്‍എ ക്ക് അവഗണന’ഉദ്ഘാടനചടങ്ങില്‍ നിന്ന് സിപിഎം വിട്ട് നില്‍ക്കും

October 9, 2026
31
ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി ആലംകോട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിച്ചു

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി ആലംകോട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിച്ചു

October 9, 2026
20
ചങ്ങരംകുളം കാഞ്ഞിയൂരില്‍ താമസിക്കുന്ന വെട്ടിക്കാട്ട് പരേതനായ കൃഷ്ണൻകുട്ടി ഭാര്യ സുമതി നിര്യാതയായി

ചങ്ങരംകുളം കാഞ്ഞിയൂരില്‍ താമസിക്കുന്ന വെട്ടിക്കാട്ട് പരേതനായ കൃഷ്ണൻകുട്ടി ഭാര്യ സുമതി നിര്യാതയായി

October 9, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025