• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കൊടുംക്രൂരത; പനി കാരണം ഗ്രൗണ്ടിൽ വരാത്തതിന് വിദ്യാർത്ഥിയെ തല്ലിച്ചതച്ച് കായികാദ്ധ്യാപകൻ, കേസ്

ckmnews by ckmnews
July 2, 2026
in Kerala
A A
കൊടുംക്രൂരത; പനി കാരണം ഗ്രൗണ്ടിൽ വരാത്തതിന് വിദ്യാർത്ഥിയെ തല്ലിച്ചതച്ച് കായികാദ്ധ്യാപകൻ, കേസ്
0
SHARES
197
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: സ്‌കൂൾ ഗ്രൗണ്ടിൽ വച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച കായികാദ്ധ്യാപകനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. തായിനേരി എസ്‌എബിടിഎം ഹൈസ്‌കൂളിലെ അദ്ധ്യാപകനായ രഘുവിനെതിരെയാണ് നടപടി.കഴിഞ്ഞ മാസം 22ന് രാവിലെ 11 മണിയോടെ സ്‌കൂൾ ഗ്രൗണ്ടിൽ വച്ചാണ് രഘു കുട്ടിയെ മർദിച്ചത്. പനിയായിരുന്നതിനാൽ പിടി പിരീഡിൽ കുട്ടി ഗ്രൗണ്ടിൽ എത്തിയിരുന്നില്ല. ഇതിന്റെ പേരിൽ ക്രൂരമായി മർദിച്ചുവെന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്. അടിയേറ്റ കുട്ടി പ്രതികരിക്കാതിരുന്നതിന് തൊണ്ടയിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കാൻ നോക്കിയതായും ഭിത്തിയിലേക്ക് തള്ളിയതായും അവർ ആരോപിച്ചു. മർദനമേറ്റ കുട്ടിക്ക് ഉമിനീര് പോലും ഇറക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഭക്ഷണം കഴിക്കാനാവാതെ കരയുന്നത് കണ്ട് ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞതെന്നും മാതാവ് പറഞ്ഞു.കുട്ടി ആശുപത്രിയിലായിരുന്ന സമയത്ത് സ്‌കൂൾ അധികൃതരെത്തി സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയതായി കുട്ടിയുടെ മാതാവ് ആരോപിച്ചു. വീട്ടുകാർ ആദ്യം പയ്യന്നൂർ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് ഡിവൈഎസ്‌പി ഓഫീസിലെത്തി പരാതി നൽകി. തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി കൈകൊണ്ടും വടികൊണ്ടും തല്ലി പരിക്കേൽപ്പിച്ചു എന്നാണ് എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത്.ഭാരതീയ ന്യായ സംഹിതയിലെ 126(2), 115 (2), 118 (1) എന്നീ വകുപ്പുകൾക്ക് പുറമേ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ജുവനൈൽ ജസ്റ്റിസ് ആക്‌ടിലെ 75-ാം വകുപ്പും അദ്ധ്യാപകനെതിരെ ചുമത്തിയിട്ടുണ്ട്. വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്നലെയാണ് കേസെടുത്തത്. പ്രതിയായ അദ്ധ്യാപകനെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. കുട്ടിയുടെ ബന്ധുക്കൾ ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.

Related Posts

സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം
Kerala

സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം

October 15, 2026
114
പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി
Kerala

പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി

October 15, 2026
43
പട്ടാമ്പിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
Kerala

പട്ടാമ്പിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

October 15, 2026
319
പിഎയ്ക്ക് പിന്നാലെ ഡ്രൈവറും രാജിവെച്ചു; രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി
Kerala

പിഎയ്ക്ക് പിന്നാലെ ഡ്രൈവറും രാജിവെച്ചു; രമ്യ ഹരിദാസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി

October 15, 2026
202
ടോമിന്‍ ജെ തച്ചങ്കരി പുറത്തേക്ക്; തടവ് ശിക്ഷ മരവിപ്പിച്ചു
Kerala

ടോമിന്‍ ജെ തച്ചങ്കരി പുറത്തേക്ക്; തടവ് ശിക്ഷ മരവിപ്പിച്ചു

October 15, 2026
124
സ്വർണവില വീണ്ടും താഴേക്ക്; പവന് 600 രൂപ കുറഞ്ഞു
Business

സ്വർണവില വീണ്ടും താഴേക്ക്; പവന് 600 രൂപ കുറഞ്ഞു

October 15, 2026
103
Next Post
നന്നംമുക്ക് ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് ഞാറ്റുവേല സംഘടിപ്പിച്ചു

നന്നംമുക്ക് ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് ഞാറ്റുവേല സംഘടിപ്പിച്ചു

Recent News

ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.

ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.

October 15, 2026
56
വീട്ടിലേക്ക് ക്യാഷ് ഓൺ ഡെലിവറി പ്രളയം; ഇൻഫ്ളുവൻസർ വീരമണിയുടെ കുടുംബത്തെ വീട്ടുടമസ്ഥൻ പുറത്താക്കി

വീട്ടിലേക്ക് ക്യാഷ് ഓൺ ഡെലിവറി പ്രളയം; ഇൻഫ്ളുവൻസർ വീരമണിയുടെ കുടുംബത്തെ വീട്ടുടമസ്ഥൻ പുറത്താക്കി

October 15, 2026
322
സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം

സോളാർ പ്ലാന്റിനുള്ള 78000 രൂപയുടെ സബ്‌സിഡി ഇനി അഞ്ചുമാസം കൂടി, തവണ വ്യവസ്ഥയിലും സ്ഥാപിക്കാം

October 15, 2026
114
പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി

പിഎം ശ്രീ; പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി

October 15, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025