ചങ്ങരംകുളം:എൻ സി എസ് സി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അവാർഡ് മീറ്റ് പാവിട്ടപ്പുറത്ത് നടന്നു.ക്ലബ്ബ് പ്രസിഡന്റ് ഫഹീം അധ്യക്ഷത വഹിച്ച പരിപാടി പൊന്നാനി എം.എൽ.എ. കെപി നൗഷാദ് അലി ഉദ്ഘാടനം ചെയ്തു.ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം മുഖ്യാ അതിഥിയായി.പരിപാടിയിൽ ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ ലഭിച്ച നന്ദൻ കുമാർ നെയും സൗരവിനെയും ആദരിച്ചു.എസ് എസ് എൽ സി, പ്ലസ് ടു,എൽ എസ് എസ് വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.വാർഡ് മെമ്പർ അബ്ദുൽ മജീദ്,ട്രഷറർ ഫഹദ് കുറ്റിയിൽ, കൃഷ്ണൻ പാവിട്ടപ്പുറം, ഹമീദ് പാവിട്ടപ്പുറം, ഉണ്ണി ഒതളൂർ, അജ്മൽ എന്നിവർ സംസാരിച്ചു







