• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ക്ഷേമപെൻഷൻ മുടങ്ങിയ സംഭവം; പൊന്നാനി സഹകരണ വകുപ്പ് ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്

cntv team by cntv team
May 29, 2026
in Local News
A A
ക്ഷേമപെൻഷൻ മുടങ്ങിയ സംഭവം; പൊന്നാനി സഹകരണ വകുപ്പ് ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്
0
SHARES
599
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: പൊന്നാനി നഗരസഭ പരിധിയിൽ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ചെയ്യാതെ കാലതാമസം വരുത്തിയ പൊന്നാനി സർവീസ് സഹകരണ ബാങ്കിന്റെ നടപടികളെപ്പറ്റി സഹകരണ വകുപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ ഓഫീസ് പൊന്നാനി മുനിസിപ്പൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപരോധിച്ചു. പെരുന്നാളിന് മുൻപ് തന്നെ പെൻഷൻ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ദേശസാൽകൃത ബാങ്കുകൾ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക ചൊവ്വാഴ്ച തന്നെ എത്തുകയും ചെയ്തിരുന്നു. പൊന്നാനി സബ് ട്രഷറി ഓഫീസിൽ നിന്നും പൊന്നാനി സഹകരണ ബാങ്കിന് വിവരം അറിയിച്ചിരുന്നുവെങ്കിലും ബാങ്ക് ചെക്ക് നൽകാതെ കാല താമസം വരുത്തിയതാണ് പെൻഷൻ വിതരണം മുടങ്ങുവാൻ കാരണമായത്. സിപിഎം ഭരണത്തിലുള്ള സർവീസ് സഹകരണ ബാങ്ക് ഇടതുപക്ഷ സർക്കാർ ഭരണത്തിലുള്ളപ്പോൾ ഞായറാഴ്ച ദിവസങ്ങളിലും പെൻഷൻ വിതരണം നടത്തിയിരുന്നു.പെരുന്നാൾ ദിവസങ്ങളിലെ രണ്ടു ദിവസത്തെ ബാങ്ക് അവധി പറഞ്ഞ് പെൻഷൻ വിതരണം നീട്ടി കൊണ്ടുപോവുകയാണ് ചെയ്തത്.പത്തുവർഷത്തിനുശേഷം പെരുന്നാളിന് പെൻഷൻ വിതരണം മുടങ്ങി എന്ന് പൊന്നാനി നഗരസഭാ ചെയർപേഴ്സൺ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതും ഗൗരവകരമായ കുറ്റമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. പൊന്നാനി താലൂക്കിലെ വിവിധ കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകൾ പെരുന്നാളിന് മുൻപ് തന്നെ പെൻഷൻ വിതരണം നടത്തിയിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള കാലടി, തവനൂർ, പൊന്നാനി സഹകരണ ബാങ്കുകളിൽ ആണ് പെൻഷൻ വിതരണം സമയത്ത് നൽകാതെ മുടക്കം വരുത്തിയത്. ഇതിനെതിരെ അന്വേഷണം നടത്തുകയോ, നടപടികൾ സ്വീകരിക്കുകയോ ചെയ്യുവാൻ താല്പര്യം കാണിക്കാത്ത സഹകരണ വകുപ്പ് ജില്ലാ ജോയിൻറ് രജിസ്ട്രാർക്കെതിരെ അന്വേഷണം നടത്തണമെന്നും സഹകരണ വകുപ്പ് ഓഫീസ് ഉപരോധിച്ച കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. പൊന്നാനി നഗരസഭ പ്രതിപക്ഷ നേതാവ് ടി കെ അഷറഫ്, എ പവിത്രകുമാർ, കെ ജയപ്രകാശ്, എൻ പി നബീൽ,കെ പി അബ്ദുൽ ജബ്ബാർ, എം അബ്ദുല്ലത്തീഫ്, സി ജാഫർ,എം രാമനാഥൻ, കെ പി സോമൻ,പി ശ്രീകല, എച്ച് കബീർ,പി സക്കീർ, എം കെ റഫീഖ്, എസ് മുസ്തഫ, ബക്കർ എന്നിവർ നേതൃത്വം നൽകി.

Related Posts

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി
Local News

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
173
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും
Local News

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
2
പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു
Local News

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു

September 18, 2026
23
ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു
Local News

ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു

September 18, 2026
22
കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള
Local News

കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള

September 18, 2026
32
മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു
Local News

മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു

September 18, 2026
453
Next Post
സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; തൃശൂരിൽ വയോധികനെ ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; തൃശൂരിൽ വയോധികനെ ചവിട്ടിക്കൊന്നു

Recent News

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
24
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
173
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
77
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025