• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

പ്രവാസികൾ ഉൾപ്പെടെ ആശങ്കയിൽ: വിമാന സർവീസുകളുടെ എണ്ണം കുറച്ച് എയർ ഇന്ത്യ

cntv team by cntv team
May 13, 2026
in National
A A
പ്രവാസികൾ ഉൾപ്പെടെ ആശങ്കയിൽ: വിമാന സർവീസുകളുടെ എണ്ണം കുറച്ച് എയർ ഇന്ത്യ
0
SHARES
39
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: വിമാന ഇന്ധനവിലക്കയറ്റത്തിന് പിന്നാലെ എയർ ഇന്ത്യ വിമാന സർവീസുകളുടെ എണ്ണം കുറയ്ക്കുന്നു. ഇന്ധനവില ഉയരുകയും വ്യോമാതിർത്തികളിലെ നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. അന്താരാഷ്ട്ര സർവീസുകളുടെ എണ്ണം കുറയ്ക്കാനും ചില സർവീസുകൾ നിർത്തിവയ്ക്കാനുമാണ് തീരുമാനം. പ്രതിദിനം നൂറോളം സർവീസുകൾക്കാണ് നിയന്ത്രണം വരുന്നത്.

ചില റൂട്ടുകളിലെ ഷെഡ്യൂളുകൾ ക്രമീകരിക്കുകയും സർവീസുകൾ താത്കാലികമായി കുറയ്ക്കുകയും ചെയ്യിന്നുണ്ടെങ്കിലും പൂർണമായി നിർത്തിവയ്ക്കില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. സാൻഫ്രാൻസിസ്കോ, പാരീസ്, ടൊറന്റോ തുടങ്ങിയ ഇടങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. വിമാനക്കമ്പനികളുടെ മൊത്തം പ്രവർത്തന ചെലവിന്റെ ഏകദേശം 40 ശതമാനമാണ് ഇന്ധനത്തിനായി വിനിയോഗിക്കുന്നത്.

കുറഞ്ഞ ചെലവിൽ നാട്ടിൽ എത്തുന്നതിന് പ്രവാസികൾക്ക് വലിയ സഹായമാണ് എയർ ഇന്ത്യയുടെ സർവീസുകൾ. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം വിമാന ഇന്ധനവിലയിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരിയിൽ ബാരലിന് 99.40 ഡോളറായിരുന്ന വിമാന ഇന്ധനവില മേയ് എട്ട് ആയപ്പോഴേക്കും 162.89 ഡോളറായി ഉയർന്നു. പ്രവർത്തനച്ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ചില സർവീസുകളിൽ മാറ്റം വരുത്താൻ കമ്പനി തീരുമാനിച്ചത്.

വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് രംഗത്തെത്തിയിട്ടുണ്ട്.എയർ ഇന്ത്യ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ വിശ്വസിക്കരുതെന്നും കമ്പനി അറിയിച്ചു. ഔദ്യോഗിക ഉറവിടങ്ങളെ മാത്രം വിവര ശേഖരണത്തിന് ആശ്രയിക്കണമെന്നും എയർ ഇന്ത്യ അധികൃതർ പറഞ്ഞു.

Related Posts

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
91
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്
National

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

October 7, 2026
133
‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ
National

‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

October 7, 2026
291
ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം
National

ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം

October 7, 2026
201
നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി
National

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

October 6, 2026
49
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
57
Next Post
നിയമസഭയിൽ വിശ്വാസ വോട്ട് നേടി ടിവികെ സർക്കാർ; എഐഎഡിഎംകെ വിമതർ പിന്തുണച്ചു, ഡിഎംകെ വിട്ടുനിന്നു

നിയമസഭയിൽ വിശ്വാസ വോട്ട് നേടി ടിവികെ സർക്കാർ; എഐഎഡിഎംകെ വിമതർ പിന്തുണച്ചു, ഡിഎംകെ വിട്ടുനിന്നു

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
33
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
68
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
285
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
82
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025