• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

നിയമസഭയിൽ വിശ്വാസ വോട്ട് നേടി ടിവികെ സർക്കാർ; എഐഎഡിഎംകെ വിമതർ പിന്തുണച്ചു, ഡിഎംകെ വിട്ടുനിന്നു

cntv team by cntv team
May 13, 2026
in National
A A
നിയമസഭയിൽ വിശ്വാസ വോട്ട് നേടി ടിവികെ സർക്കാർ; എഐഎഡിഎംകെ വിമതർ പിന്തുണച്ചു, ഡിഎംകെ വിട്ടുനിന്നു
0
SHARES
69
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി. വിശ്വാസവോട്ടെടുപ്പിൽ 144 അംഗങ്ങൾ ടിവികെയെ പിന്തുണച്ചു. 22 പേർ എതിർത്തു. ഡിഎംകെയും ബിജെപിയും പിഎംകെയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അഞ്ചുപേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.

ടിവികെ – 105, കോൺഗ്രസ് -5, സിപിഐ -2, സിപിഎം -2, മുസ്ലിം ലീഗ് -2 , വിസികെ – 2, എഎംഎംകെ – 1, എഐഎഡിഎംകെ വിമതർ – 25 എന്നിങ്ങനെയാണ് ടിവികെ സർക്കാരിന് ലഭിച്ച വോട്ട്.

എഐഎഡിഎംകെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സി.വി. ഷണ്മുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം ടി.വി.കെ. സർക്കാരിനെ പിന്തുണച്ചു. ടിവികെയെ പിന്തുണയ്ക്കാൻ ഇവർ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. 120 അംഗങ്ങളുടെ പിന്തുണയുള്ള വിജയ്ക്ക്, ഷണ്മുഖം പക്ഷത്തുള്ള വിമത എം.എൽ.എമാരുടെ കൂടി പിന്തുണ ലഭിച്ചതോടെയാണ് അംഗബലം ഉയർന്നത്. ടിവികെയ്ക്ക് എതിരെ വോട്ട് ചെയ്യാൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമി പാർട്ടിയുടെ 47 എംഎൽഎമാർക്ക് വിപ്പ് നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

ടി.വി.കെ. അധികാരത്തിലെത്തുന്നത് തടയാൻ എടപ്പാടി കെ. പളനിസാമി ഡിഎംകെയുമായി സഖ്യത്തിന് ശ്രമിച്ചതാണ് പാർട്ടിക്കുള്ളിലെ പൊട്ടിത്തെറിക്ക് കാരണമെന്ന് നേരത്തേ ഷണ്മുഖം വ്യക്തമാക്കിയിരുന്നു. അമ്പത്തിമൂന്ന് വർഷമായി ഡിഎംകെ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാർട്ടി അത്തരമൊരു നീക്കം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതിന് പിന്നാലെയാണ് നിയമസഭയിലും ടിവികെയെ പിന്തുണച്ചത്.

Related Posts

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
91
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്
National

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

October 7, 2026
134
‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ
National

‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

October 7, 2026
292
ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം
National

ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം

October 7, 2026
201
നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി
National

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

October 6, 2026
49
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
57
Next Post
സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ല, മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടായേക്കും; പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ല, മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടായേക്കും; പി കെ കുഞ്ഞാലിക്കുട്ടി

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
36
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
74
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
296
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
83
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025