• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അല്‍പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കും; മാത്യു കുഴല്‍നാടനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

cntv team by cntv team
May 9, 2026
in Kerala
A A
അല്‍പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കും; മാത്യു കുഴല്‍നാടനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍
0
SHARES
134
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെ പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അല്‍പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഇത്തരമൊരു പ്രസ്താവന നടത്താന്‍ മാത്യു കുഴല്‍നാടന് എന്താണ് അവകാശം. രാഹുല്‍ ഗാന്ധി ജയിച്ചത് വയനാട്ടില്‍ നിന്നാണ്, പ്രിയങ്കാ ഗാന്ധി വയനാടിന്റെയും താന്‍ കാസര്‍കോടിന്റെയും എംപിയാണ്. കെ സുധാകരന്‍ കണ്ണൂരിന്റെയും ഷാഫി പറമ്പില്‍ വടകരയിലെയും എംപിയാണ്. അനില്‍ കുമാര്‍ വണ്ടൂര്‍ എംഎല്‍എയാണ്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലീഗ് അഭിപ്രായം പറയേണ്ടെന്ന് തങ്ങള്‍ക്ക് ആര്‍ക്കെങ്കിലും പറയാനാകുമോയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

മുസ്ലിം ലീഗ് യുഡിഎഫിന്റെ ടീമില്‍പ്പെട്ട ആളുകളാണ്. അവര്‍ക്ക് വ്യക്തമായ അഭിപ്രായം ഉണ്ട്. അത് രഹസ്യമായും പരസ്യമായും പറയാം. യുഡിഎഫ് അധികാരത്തില്‍ വരാന്‍ പോകുന്നത് ന്യൂനപക്ഷങ്ങള്‍ സഹായിച്ചതുകൊണ്ടാണ്. അവര്‍ക്കൊക്കെ അവരുടെ ആഗ്രഹങ്ങള്‍ രഹസ്യമായും പരസ്യമായും പറയാന്‍ ആഗ്രഹമുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് ആഗ്രഹിച്ച എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അത് ഉപയോഗിക്കുമ്പോള്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. അഭിപ്രായം പറയുന്നവരെ കൊച്ചാക്കുന്ന പ്രവണത ശരിയല്ല. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഘടകകക്ഷികളുടെ മന്ത്രിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ഇടപെടാത്തതുപോലെ കോണ്‍ഗ്രസിന്റെ മന്ത്രിസ്ഥാനങ്ങളില്‍ ലീഗ് ഇടപെടേണ്ട കാര്യമില്ലെന്നായിരുന്നു മാത്യു കുഴല്‍നാടന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. മുസ്ലിം ലീഗിന്റെ പിന്തുണ വി ഡി സതീശനാണല്ലോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു പ്രതികരണം. പ്രസ്താവനയില്‍ ലീഗ് എഐസിസി നിരീക്ഷകരോട് പരാതി പറഞ്ഞിരുന്നു.

Related Posts

ബംഗളൂരുവിലെ മലയാളി യുവാവിന്റെ മരണം ഭുരഭിമാനക്കൊല; പെൺസുഹൃത്തിന്റെ പിതാവ് പൊലീസ് കസ്റ്റഡിയിൽ
Crime

ബംഗളൂരുവിലെ മലയാളി യുവാവിന്റെ മരണം ഭുരഭിമാനക്കൊല; പെൺസുഹൃത്തിന്റെ പിതാവ് പൊലീസ് കസ്റ്റഡിയിൽ

November 5, 2026
39
ഭർത്താവിന് പങ്കില്ല; കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്‌തത് യുവതിയും സുഹൃത്തുക്കളും ചേർന്ന്
Crime

ഭർത്താവിന് പങ്കില്ല; കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്‌തത് യുവതിയും സുഹൃത്തുക്കളും ചേർന്ന്

November 5, 2026
62
വ്യാജ ടിക്കറ്റ് നൽകി തട്ടിപ്പ്; ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ച് വയോധികനിൽനിന്ന് 2000 രൂപ തട്ടിയെടുത്തു
Kerala

വ്യാജ ടിക്കറ്റ് നൽകി തട്ടിപ്പ്; ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ച് വയോധികനിൽനിന്ന് 2000 രൂപ തട്ടിയെടുത്തു

November 5, 2026
3
വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി
Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി

November 4, 2026
40
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
Kerala

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

November 4, 2026
35
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്
Crime

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്

November 4, 2026
450
Next Post
രാജ്യത്തിന് പുതിയ സംയുക്ത സൈനിക മേധാവി, നാവിക സേനയ്ക്കും പുതിയ തലവൻ

രാജ്യത്തിന് പുതിയ സംയുക്ത സൈനിക മേധാവി, നാവിക സേനയ്ക്കും പുതിയ തലവൻ

Recent News

ബംഗളൂരുവിലെ മലയാളി യുവാവിന്റെ മരണം ഭുരഭിമാനക്കൊല; പെൺസുഹൃത്തിന്റെ പിതാവ് പൊലീസ് കസ്റ്റഡിയിൽ

ബംഗളൂരുവിലെ മലയാളി യുവാവിന്റെ മരണം ഭുരഭിമാനക്കൊല; പെൺസുഹൃത്തിന്റെ പിതാവ് പൊലീസ് കസ്റ്റഡിയിൽ

November 5, 2026
39
ഭർത്താവിന് പങ്കില്ല; കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്‌തത് യുവതിയും സുഹൃത്തുക്കളും ചേർന്ന്

ഭർത്താവിന് പങ്കില്ല; കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടും ട്വിസ്റ്റ്, ആസൂത്രണം ചെയ്‌തത് യുവതിയും സുഹൃത്തുക്കളും ചേർന്ന്

November 5, 2026
62
ലോസ് ആഞ്ചലസിലെ ആദ്യ ഏഷ്യൻ – അമേരിക്കൻ മേയറായി മലയാളി; തിരഞ്ഞെടുപ്പിൽ നിത്യ രാമൻ വിജയിച്ചു

ലോസ് ആഞ്ചലസിലെ ആദ്യ ഏഷ്യൻ – അമേരിക്കൻ മേയറായി മലയാളി; തിരഞ്ഞെടുപ്പിൽ നിത്യ രാമൻ വിജയിച്ചു

November 5, 2026
36
വ്യാജ ടിക്കറ്റ് നൽകി തട്ടിപ്പ്; ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ച് വയോധികനിൽനിന്ന് 2000 രൂപ തട്ടിയെടുത്തു

വ്യാജ ടിക്കറ്റ് നൽകി തട്ടിപ്പ്; ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ച് വയോധികനിൽനിന്ന് 2000 രൂപ തട്ടിയെടുത്തു

November 5, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025