• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘എന്റെ പടംവെച്ചുള്ള ബോർഡുകൾ വേണ്ട, ചിലരെ ഇകഴ്ത്തിയുമുള്ള പോസ്റ്ററുകളും വേണ്ട, അത് പാർട്ടി രീതിയല്ല’

cntv team by cntv team
May 7, 2026
in Kerala
A A
‘എന്റെ പടംവെച്ചുള്ള ബോർഡുകൾ വേണ്ട, ചിലരെ ഇകഴ്ത്തിയുമുള്ള പോസ്റ്ററുകളും വേണ്ട, അത് പാർട്ടി രീതിയല്ല’
0
SHARES
177
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കനത്ത തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ തനിക്ക് അഭിവാദ്യമർപ്പിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട ബോർഡുകൾക്കെതിരേ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. സോഷ്യൽ മീഡിയയിൽ തന്നെ പ്രകീർത്തിച്ചും പാർട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.’പി. ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’ എന്നെഴുതി ബോർഡുകൾ കണ്ണൂരടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അഴീക്കോട്, മട്ടന്നൂർ, തളിപ്പറമ്പ് തുടങ്ങി വിവിധയിടങ്ങളിലാണ് ഈ വാചകമുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. സിപിഎമ്മിന്റെ കനത്ത തോൽവിക്കു പിന്നാലെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനേയും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനേയും മാറ്റണമെന്ന് അണികൾക്കിടയിൽ നിന്നുതന്നെ മുറവിളി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇത്തരം നീക്കങ്ങൾക്കെതിരേ ജയരാജൻ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്.ഫ്‌ളക്‌സ് ബോർഡുകളിലൂടെയുള്ള പ്രചരണം കോൺഗ്രസ് സംസ്‌കാരമാണ്. അതിൽനിന്ന് വ്യത്യസ്തമാണ് കമ്മ്യൂണിസ്റ്റ് സംഘടനാരീതി. തിരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല സിപിഎം. ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ വിജയവും പരാജയവും കമ്മ്യൂണിസ്റ്റുകാർ നേരിട്ടിട്ടുണ്ട്. ഓരോ സന്ദർഭങ്ങളിലും അവയെ വസ്തുനിഷ്ഠമായി വിലയിരുത്താറുമുണ്ട്. വിജയത്തിലും പരാജയത്തിലും ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിച്ച് തുടർനടപടികളും കൈക്കൊള്ളാറുമുണ്ടെന്നും അദ്ദേഹം കുറിച്ചു.നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അതീവ ഗൗരവമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. അതിന്റെ തുടർച്ചയായി തിരുത്തൽ നടപടികളും വരും. എന്നാൽ, അത്തരമൊരു പരിശോധനയ്ക്കും തിരുത്തലിനും സഹായകരമല്ലാത്ത നിലപാടാണ് ചിലർ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരാജയത്തിന്റെ കാരണക്കാരാണെന്ന് അവർ കണക്കാക്കുന്ന ചില പാർട്ടി നേതാക്കളെ ലക്ഷ്യംവെച്ച് പരസ്യ വിമർശനവും നടത്തുന്നുണ്ട്. വലതുപക്ഷക്കാർ ഇത്തരം പ്രവർത്തനങ്ങളെ ഉപയോഗിച്ച് പാർട്ടിയെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ടെന്നും പി. ജയരാജൻ പറയുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെയുള്ള തുറന്ന ചർച്ചകൾ ഒഴിവാക്കണമെന്നും അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർഥിച്ചു.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
106
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
64
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
151
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
198
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
155
Next Post
‘ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; മുസ്ലിംലീഗിന്റെ തലയറുപ്പ് രാഷ്ട്രീയത്തിനെതിരെ അവസാന ശ്വാസംവരെ പൊരുതും’

'ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; മുസ്ലിംലീഗിന്റെ തലയറുപ്പ് രാഷ്ട്രീയത്തിനെതിരെ അവസാന ശ്വാസംവരെ പൊരുതും'

Recent News

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

October 8, 2026
18
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
6
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
42
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025