• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

‘ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; മുസ്ലിംലീഗിന്റെ തലയറുപ്പ് രാഷ്ട്രീയത്തിനെതിരെ അവസാന ശ്വാസംവരെ പൊരുതും’

cntv team by cntv team
May 7, 2026
in Local News
A A
‘ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; മുസ്ലിംലീഗിന്റെ തലയറുപ്പ് രാഷ്ട്രീയത്തിനെതിരെ അവസാന ശ്വാസംവരെ പൊരുതും’
0
SHARES
390
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരൂർ: തവനൂർ പെരുന്തല്ലൂരിൽ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് കെ ടി ജലീൽ. മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും “തലയറുപ്പ് രാഷ്ട്രീയ”ത്തിനെതിരെ അവസാന ശ്വാസം വരെയും പൊരുതുമെന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുമ്പോട്ടു വരാമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇന്ന് ആടിന്റെ തല! നാളെ എന്റെ തലയോ?മുസ്ലിംലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും “തലയറുപ്പ് രാഷ്ട്രീയ”ത്തിനെതിരെ അവസാന ശ്വാസം വരെയും പൊരുതും.ആയിരം തവണ വർഗീയ കൂട്ടുമുന്നണി എന്നെ തോൽപിച്ചാലും നിങ്ങൾക്കു കീഴടങ്ങുന്ന പ്രശ്നമില്ല.മതേതര രാഷ്ട്രീയത്തിന്റെ ഇടതുപക്ഷ പതാക നെഞ്ചോട് ചേർത്ത് ഉയർത്തിപ്പിടിച്ച് മരിച്ചു വീഴുന്നതു വരെ സധൈര്യം മുന്നോട്ടു പോകും.

തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുമ്പോട്ടു വരാം.വെട്ടിവീഴ്ത്താൻ ചങ്കൂറ്റമുള്ളവർക്ക് അങ്കത്തിനിറങ്ങാം.തല വെട്ടുന്നവരുടേതല്ല മലപ്പുറം,തല കാക്കുന്നവരുടേതാണ് മലപ്പുറം.ആ മലപ്പുറത്തിനു വേണ്ടിയാകും ശിഷ്ടകാല പോരാട്ടം.

ഇൻക്വിലാബ് സിന്ദാബാദ്

തവനൂർ പെരുന്തല്ലൂരിൽ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കെ ടി ജലീലിന്റെ തോൽവിയാണ് മുസ്ലിംലീഗ് പ്രവർത്തകർ ആടിന്റെ തലവെട്ടി ആഘോഷിച്ചതെന്നാണ് ആക്ഷേപം. വീഡിയോ ദൃശ്യങ്ങൾ പരന്നതോടെ വിവാദമാവുകയായിരുന്നു.

ആടിന്റെ അറുത്തെടുത്ത തലയുമായി റോഡിലൂടെ നടക്കുന്ന ദൃശ്യം പുറത്തുവിട്ട തെളിനീർ ചിന്തകൻ എന്ന ഫേസ്ബുക്ക് പ്രൊഫൈൽ ഉടമക്കെതിരെയാണ് കേസ്. സംഭവത്തിൽ മുസ്ളീം ലീഗ് പ്രവ‌ർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. യൂത്ത് ലീഗ് പെരുനല്ലൂർ വാർഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കൾപടി മച്ചിങ്ങൽ റാഫി, ലീഗ് പ്രവ‌ർത്തകൻ പെരുന്തല്ലൂർ വാൽപറമ്പിൽ ഷുഹൈബ് എന്നിവർക്കെതിരെയാണ് തിരൂർ പൊലീസ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചതിന് ഐടി ആക്‌ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

Related Posts

എ എം മുഹമ്മദ് സ്മാരക ട്രസ്റ്റ്; “ആദരം 2026” സംഘടിപ്പിച്ചു
Local News

എ എം മുഹമ്മദ് സ്മാരക ട്രസ്റ്റ്; “ആദരം 2026” സംഘടിപ്പിച്ചു

June 29, 2026
149
വ്യാജ ചെക്ക് തട്ടിപ്പ് കേസിൽ പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ
Crime

വ്യാജ ചെക്ക് തട്ടിപ്പ് കേസിൽ പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

June 29, 2026
283
പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു
Local News

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

June 29, 2026
5
ചാലിശ്ശേരി പോലീസ് സ്റ്റേഷനും ചാലിശ്ശേരി ഗവ:ഹയർ സെക്കന്ററി സ്കൂളും സംയുക്തമായി ബോധവത്കരണ റാലി നടത്തി
Local News

ചാലിശ്ശേരി പോലീസ് സ്റ്റേഷനും ചാലിശ്ശേരി ഗവ:ഹയർ സെക്കന്ററി സ്കൂളും സംയുക്തമായി ബോധവത്കരണ റാലി നടത്തി

June 27, 2026
32
ചങ്ങരംകുളം പന്താവൂർ  ചെറുപറമ്പിൽ പരേതനായ കൃഷ്ണൻ ഭാര്യ ശ്രീദേവി നിര്യാതയായി
Local News

ചങ്ങരംകുളം പന്താവൂർ ചെറുപറമ്പിൽ പരേതനായ കൃഷ്ണൻ ഭാര്യ ശ്രീദേവി നിര്യാതയായി

June 27, 2026
191
മാനവം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘വിജയോത്സവം 2026’ ജൂൺ 27-ന്; മികച്ച വിദ്യാർഥികൾക്ക് ആദരം
Kerala

മാനവം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘വിജയോത്സവം 2026’ ജൂൺ 27-ന്; മികച്ച വിദ്യാർഥികൾക്ക് ആദരം

June 26, 2026
142
Next Post
മലപ്പുറത്ത് എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി; അധ്യാപകരുടെ പീഡനംമൂലമെന്ന് പരാതി

മലപ്പുറത്ത് എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി; അധ്യാപകരുടെ പീഡനംമൂലമെന്ന് പരാതി

Recent News

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

June 29, 2026
32
പേര് വെട്ടാൻ സൗദി, ജൂലൈ ഒന്നുമുതൽ കര്‍ശന നടപടി, വർക്ക് പെർമിറ്റ് പുതുക്കാത്തവരുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽനിന്ന് നീക്കം ചെയ്യും

പേര് വെട്ടാൻ സൗദി, ജൂലൈ ഒന്നുമുതൽ കര്‍ശന നടപടി, വർക്ക് പെർമിറ്റ് പുതുക്കാത്തവരുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽനിന്ന് നീക്കം ചെയ്യും

June 29, 2026
39
എ എം മുഹമ്മദ് സ്മാരക ട്രസ്റ്റ്; “ആദരം 2026” സംഘടിപ്പിച്ചു

എ എം മുഹമ്മദ് സ്മാരക ട്രസ്റ്റ്; “ആദരം 2026” സംഘടിപ്പിച്ചു

June 29, 2026
149
‘ഇറാൻ അമേരിക്ക സംഘർഷം അവസാനിക്കുന്നു’; ദോഹയിൽ നാളെ നിർണായക ചർച്ച നടക്കുമെന്ന് സ്ഥിരീകരിച്ച് ട്രംപ്

‘ഇറാൻ അമേരിക്ക സംഘർഷം അവസാനിക്കുന്നു’; ദോഹയിൽ നാളെ നിർണായക ചർച്ച നടക്കുമെന്ന് സ്ഥിരീകരിച്ച് ട്രംപ്

June 29, 2026
75
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025