• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

എണ്ണക്കമ്പനികൾ കടുത്ത പ്രതിസന്ധിയിൽ; സാമ്പത്തിക പാക്കേജില്ലെന്ന് കേന്ദ്രം

cntv team by cntv team
May 5, 2026
in National
A A
എണ്ണക്കമ്പനികൾ കടുത്ത പ്രതിസന്ധിയിൽ; സാമ്പത്തിക പാക്കേജില്ലെന്ന് കേന്ദ്രം
0
SHARES
225
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഇന്ധനം എന്നിവ വിൽക്കുന്നത് വഴി പൊതുമേഖലാ എണ്ണക്കമ്പനികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നീ കമ്പനികൾ കഴിഞ്ഞ നാല് വർഷമായി ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല.എന്നാൽ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിരുന്നു. ഒരു ലിറ്റർ പെട്രോളിനും ഡീസലിനും നിലവിൽ 25 മുതൽ 28 രൂപ വരെയാണ് കമ്പനികൾക്ക് നഷ്ടം സംഭവിക്കുന്നത്. ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഇന്ധന വിലയിൽ കഴിഞ്ഞ മാസം 25ശതമാനം വർദ്ധനവ് വരുത്തിയെങ്കിലും അത് യഥാർത്ഥ ചെലവിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. വിദേശ വിമാനങ്ങൾക്കുള്ള ഇന്ധനവിലയിൽ അഞ്ച് ശതമാനത്തിലധികം വർദ്ധനവ് നടപ്പിലാക്കിയിട്ടുണ്ട്.മാർച്ച് ഏഴിന് ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു. എങ്കിലും ഉൽപ്പാദനച്ചെലവിനേക്കാൾ കുറഞ്ഞ നിരക്കിലാണ് ഇപ്പോഴും വിതരണം നടക്കുന്നത്. മുൻപ് ഇത്തരം സാഹചര്യങ്ങളിൽ സർക്കാർ സബ്‌സിഡി നൽകാറുണ്ടായിരുന്നെങ്കിലും ഇത്തവണ സഹായം നൽകില്ലെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു. യുദ്ധം കാരണം വിതരണ ശൃംഖലയിൽ തടസങ്ങളുണ്ടായിട്ടും സാധാരണക്കാരെ ബാധിക്കാതിരിക്കാൻ ഗാർഹിക ഇന്ധനവില വർദ്ധിപ്പിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സുജാത ശർമ്മ പറഞ്ഞു. എന്നാൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള ഇന്ധനങ്ങൾക്ക് വില വർദ്ധിപ്പിച്ചിട്ടുണ്ട്. വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഡീസൽ വില ലിറ്ററിന് 137 രൂപയിൽ നിന്ന് 149 രൂപയായി ഉയർന്നു. എന്നാൽ പമ്പുകളിൽ 87.62 രൂപയായി ഇത് തുടരുന്നു. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 993 രൂപ വർദ്ധിപ്പിച്ച് 3071.50 രൂപയാക്കി പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കളെ ആഗോള വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുമാണ് എണ്ണക്കമ്പനികൾ ഈ ഭാരം ഏറ്റെടുക്കുന്നതെന്നും സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. എന്നാൽ സർക്കാർ സഹായം ലഭിക്കാത്ത സാഹചര്യത്തിൽ എണ്ണക്കമ്പനികൾ എത്രനാൾ ഈ നഷ്ടം സഹിച്ച് മുന്നോട്ട് പോകുമെന്നാണ് ആശങ്ക ഉയർത്തുന്നത്.

Related Posts

‘പുതിയ അണക്കെട്ട് നിർമിക്കാൻ അനുവദിക്കില്ല’: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തോടിടഞ്ഞ് വിജയ്
National

‘പുതിയ അണക്കെട്ട് നിർമിക്കാൻ അനുവദിക്കില്ല’: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തോടിടഞ്ഞ് വിജയ്

June 18, 2026
204
കഫ് സിറപ്പുകള്‍ ഇനി നേരിട്ട് വാങ്ങാനാകില്ല; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം
National

കഫ് സിറപ്പുകള്‍ ഇനി നേരിട്ട് വാങ്ങാനാകില്ല; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം

June 16, 2026
128
ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; നടപടി നീറ്റ് പരീക്ഷാ തട്ടിപ്പ് തടയാൻ
National

ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; നടപടി നീറ്റ് പരീക്ഷാ തട്ടിപ്പ് തടയാൻ

June 16, 2026
42
ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു
National

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

June 12, 2026
82
എഥനോൾ കൂടുതൽ ചേർത്ത പെട്രോളിന് വൻ നികുതിയിളവ്, സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ
National

എഥനോൾ കൂടുതൽ ചേർത്ത പെട്രോളിന് വൻ നികുതിയിളവ്, സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ

June 11, 2026
107
സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു
National

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

June 10, 2026
121
Next Post
‘ഞാൻ തോറ്റിട്ടില്ല’, രാജി വെക്കില്ലെന്ന് മമത ബാനർജി; നടന്നത് ഗൂഢാലോചന

'ഞാൻ തോറ്റിട്ടില്ല', രാജി വെക്കില്ലെന്ന് മമത ബാനർജി; നടന്നത് ഗൂഢാലോചന

Recent News

വായനദിനാചരണവുമായി പാവിട്ടപ്പുറം എ ആർ എച്ച് എസ് വിദ്യാർത്ഥിനികൾ

വായനദിനാചരണവുമായി പാവിട്ടപ്പുറം എ ആർ എച്ച് എസ് വിദ്യാർത്ഥിനികൾ

June 20, 2026
1
തെരുവ് നായശല്ല്യം രൂക്ഷം’എടപ്പാള്‍ നടുവട്ടത്ത് കൂട് പൊളിച്ച് കോഴികളെ കൊന്നു

തെരുവ് നായശല്ല്യം രൂക്ഷം’എടപ്പാള്‍ നടുവട്ടത്ത് കൂട് പൊളിച്ച് കോഴികളെ കൊന്നു

June 20, 2026
2
ചങ്ങരങ്കുളം ലൈയൻസ് ക്ലബിന്റെ വാർഷിക ജനറൽ ബോഡി യോഗം 21ന് നടക്കും

ചങ്ങരങ്കുളം ലൈയൻസ് ക്ലബിന്റെ വാർഷിക ജനറൽ ബോഡി യോഗം 21ന് നടക്കും

June 20, 2026
3
കുരുക്ക് അഴിക്കും’ 24 മുതല്‍ ചങ്ങരംകുളം ടൗണില്‍ ട്രാഫിക് പരിഷ്കാരം’ആലംകോട് ഗ്രാമപഞ്ചായത്ത് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു

കുരുക്ക് അഴിക്കും’ 24 മുതല്‍ ചങ്ങരംകുളം ടൗണില്‍ ട്രാഫിക് പരിഷ്കാരം’ആലംകോട് ഗ്രാമപഞ്ചായത്ത് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു

June 20, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025