ചങ്ങരംകുളം:ഇലക്ഷന്‍ കിങ് മേക്കര്‍ പദ്മരാജൻ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീ മഹാദേവന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിച്ചു തമിഴ്നാട് ഇലക്ഷന് ഇത്തവണ പെരുമ്പൂർ മണ്ഡലത്തിൽ നിന്നാണ് തന്റെ 254ആം മത്സരം. മുഖ്യ എതിരാളി പ്രമുഖ സിനിമ താരവും തമിഴ് ദ്രാവിഡ പാർട്ടിയുടെ പ്രസിഡണ്ട് കുടിയായ വിജയ് ആണ്.ഏറ്റവും അധികം തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു ഗിന്നെസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ ഏക വ്യക്തിയാണ് പത്മരാജന്‍.പ്രധാനമന്ത്രി രാഷ്‌ട്രപതി മുഖ്യമന്ത്രിമാർ തുടങ്ങി എല്ലാവരോടും മത്സരിച്ച പാരമ്പര്യം അവകാശപ്പെടാൻ വേറെ ആർക്കും ഇല്ല.ഇതിന് മുൻമ്പും നിർണായക തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തുക പതിവായിരുന്നു.ക്ഷേത്രത്തിൽ എത്തിയ പദ്മരാജനെ മുൻ ശബരിമല മാളികപ്പുറം മേൽശാന്തിയും പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രം മേൽശാന്തി കൂടിയായ പിഎം മനോജ് എംബ്രാന്തിരി ആദരിച്ചു ഭഗവൽ പ്രസാദം കൈമാറി









