• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ഞാൻ വോട്ട് ചെയ്തു, എല്ലാവരും വോട്ട് ചെയ്യണം, അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമല്ലേ’: മമ്മൂട്ടി

cntv team by cntv team
April 9, 2026
in Kerala, Latest News, UPDATES
A A
‘ഞാൻ വോട്ട് ചെയ്തു, എല്ലാവരും വോട്ട് ചെയ്യണം, അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമല്ലേ’: മമ്മൂട്ടി
0
SHARES
195
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി : നടന്‍ മമ്മൂട്ടി എറണാകുളത്തെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുള്‍ഫത്തും മമ്മൂട്ടിക്കൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.ഞാന്‍ വോട്ട് ചെയ്തുവെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും മമ്മൂട്ടി പ്രതികരിച്ചു. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ നിന്ന് ഇന്ന് രാവിലെ കൊച്ചിയിലെത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്താൻ എത്തിയത്.നടന്‍ മോഹന്‍‌ലാലും വോട്ട് രേഖപ്പെടുത്താനെത്തി. ജന്മനാടായ തിരുവനന്തപുരത്തെ 36ാം ബൂത്തിലാണ് അദ്ദേഹം എത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍‌ത്ഥി വി ശിവന്‍കുട്ടിയോടും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ശബരീനാഥനോടും ക്യൂവില്‍ നിന്നുകൊണ്ട് മോഹന്‍ലാല്‍ കുശലാന്വേഷണം നടത്തി.കേരളത്തിലെ വോട്ടര്‍‌മാരോട് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകാന്‍ നടന്‍ മോഹന്‍ലാല്‍ ആഹ്വാനം ചെയ്തു. വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരലിന്‍റെ ചിത്രവും പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം ചിത്രം പങ്കുവെച്ചു. ‘Done my part. Your turn, Keralam go vote!’ എന്നാണ് അദ്ദേഹം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

ആവേശക്കൊടുമുടിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും. മെയ് നാലിനാണ് ഫലപ്രഖ്യാപനം. മെയ് 15നാകും പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ. കേരളത്തോടൊപ്പം അസമും പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലെത്തും.കേരളത്തിലെ 140 മണ്ഡലങ്ങളിലെയും ജനം വിധയെഴുതുമ്പോൾ മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയിലാണ്.

Related Posts

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്
UPDATES

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
139
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.
UPDATES

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
85
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്
UPDATES

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
429
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു
UPDATES

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
66
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്
UPDATES

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
127
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്
UPDATES

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
218
Next Post
ഹൃദയം പകുത്ത് നൽകും: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച യുവതിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

ഹൃദയം പകുത്ത് നൽകും: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച യുവതിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

Recent News

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
139
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
85
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
429
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
66
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025