• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, May 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഡിസ്‌പ്ളേ പൊട്ടിയ ഫോണിൽ ആരാധകൻ സെൽഫിയെടുത്തു, പിന്നാലെ ഫോൺ സമ്മാനിച്ച് സഞ്ജു സാംസൺ

cntv team by cntv team
April 8, 2026
in Kerala
A A
ഡിസ്‌പ്ളേ പൊട്ടിയ ഫോണിൽ ആരാധകൻ സെൽഫിയെടുത്തു, പിന്നാലെ ഫോൺ സമ്മാനിച്ച് സഞ്ജു സാംസൺ
0
SHARES
215
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: സെൽഫിയെടുക്കാനെത്തിയ ആരാധകന് മൊബൈൽ ഫോൺ സമ്മാനിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ടി ശബരീഷിനാണ് സൂപ്പർതാരത്തിന്റെ കയ്യിൽ നിന്ന് ഫോൺ സമ്മാനമായി ലഭിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കടമ്പഴിപ്പുറം പുഞ്ചപ്പാട് ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു സംഭവം.പുഞ്ചപ്പാടത്തെ മൈതാനത്ത് വൈകിട്ട് പതിവുപോലെ ക്രിക്കറ്റ് കളിക്കാൻ പോയതായിരുന്നു ശബരീഷും കൂട്ടുകാരും. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെയും സഞ്ജുവിന്റെയും ആരാധകനാണ് ശബരീഷ്. മഞ്ഞ ജഴ്‌സിയായിരുന്നു ശബരീഷ് ധരിച്ചിരുന്നത്. കയ്യിൽ ബാറ്റുമുണ്ടായിരുന്നു. ഇതിനിടെ പുഞ്ചപ്പാടം സ്‌കൂൾ ബസ് സ്റ്റോപ്പിന് സമീപത്തായി കറുത്ത റേഞ്ച് റോവർ കാർ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അപ്പോഴാണ് കാറിന് സമീപത്ത് മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് സാക്ഷാൽ സഞ്ജു സാംസൺ നിൽക്കുന്നത് കണ്ടത്. കഴിഞ്ഞദിവസം ഐപിഎല്ലിൽ ടിവിയിൽ കണ്ടയാൾ കൺമുന്നിൽ നിൽക്കുന്നതുകണ്ട് ശബരീഷ് ഞെട്ടി.പിന്നാലെ അടുത്തുചെന്ന് ഒരു സെൽഫിയെടുത്തോട്ടേയെന്ന് ശബരീഷ് ചോദിച്ചു. ‘പിന്നെന്താ’ എന്നായിരുന്നു മറുപടി. സെൽഫി എടുക്കുമ്പോഴാണ് ശബരീഷിന്റെ ഫോണിന്റെ ഡിസ്‌പ്ളേയിൽ പൊട്ടലുള്ളത് സഞ്ജു ശ്രദ്ധിച്ചതി. എടുത്ത സെൽഫി ചിത്രത്തിന് ക്ളാരിറ്റിയുമുണ്ടായിരുന്നില്ല. ഉടനെ കാറിന്റെ ഡിക്കി തുറന്ന് സഞ്ജു ഒരു ഫോൺ എടുത്ത് ശബരീഷിന് നൽകി. ‘ഇത് നിനക്കിരിക്കട്ടെ, നിന്റെ ഫോണിന്റെ ഡിസ്‌പ്ളേ പോയതല്ലെ’ എന്നുപറഞ്ഞുകൊണ്ടാണ് ശബരീഷിന് ഫോൺ സമ്മാനിച്ചത്. നന്നായി ക്രിക്കറ്റ് കളിക്കണമെന്ന ഉപദേശവും നൽകിയായിരുന്നു സഞ്ജു മടങ്ങിയത്.

Related Posts

മുഷ്ടി ചുരുട്ടി പിണറായി: ഇഡി റെയ്ഡിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രം പങ്കുവച്ച് പ്രതിപക്ഷ നേതാവ്
Kerala

മുഷ്ടി ചുരുട്ടി പിണറായി: ഇഡി റെയ്ഡിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രം പങ്കുവച്ച് പ്രതിപക്ഷ നേതാവ്

May 27, 2026
71
ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സൻ കീഴടങ്ങി
Crime

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സൻ കീഴടങ്ങി

May 27, 2026
56
’ആ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങിവന്നാലും നടക്കില്ല’-ജലീൽ
Kerala

’ആ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങിവന്നാലും നടക്കില്ല’-ജലീൽ

May 27, 2026
175
പ്ലസ് ടു പരീക്ഷയില്‍ തോറ്റു; മനോവിഷമത്താല്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
Kerala

പ്ലസ് ടു പരീക്ഷയില്‍ തോറ്റു; മനോവിഷമത്താല്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

May 27, 2026
184
‘തല പോയാലും നിന്ന് പോരാടും, കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ ഇങ്ങോട്ട് വരണ്ട’; മുഹമ്മദ് റിയാസ്
Kerala

‘തല പോയാലും നിന്ന് പോരാടും, കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ ഇങ്ങോട്ട് വരണ്ട’; മുഹമ്മദ് റിയാസ്

May 27, 2026
12
‘ED റെയ്ഡ് ചിലർക്ക് മനസംതൃപ്തി നൽകി; രാഹുൽ ​ഗാന്ധിക്ക് സന്തോഷമായി കാണും’; പിണറായി വിജയൻ
Kerala

‘ED റെയ്ഡ് ചിലർക്ക് മനസംതൃപ്തി നൽകി; രാഹുൽ ​ഗാന്ധിക്ക് സന്തോഷമായി കാണും’; പിണറായി വിജയൻ

May 27, 2026
88
Next Post
കുമരനെല്ലൂരിൽ ലോക ആരോഗ്യ ദിനത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു

കുമരനെല്ലൂരിൽ ലോക ആരോഗ്യ ദിനത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു

Recent News

മുഷ്ടി ചുരുട്ടി പിണറായി: ഇഡി റെയ്ഡിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രം പങ്കുവച്ച് പ്രതിപക്ഷ നേതാവ്

മുഷ്ടി ചുരുട്ടി പിണറായി: ഇഡി റെയ്ഡിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രം പങ്കുവച്ച് പ്രതിപക്ഷ നേതാവ്

May 27, 2026
71
‘കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു’; പിണറായിക്ക് പിന്തുണയുമായി കെജ്‌രിവാള്‍

‘കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു’; പിണറായിക്ക് പിന്തുണയുമായി കെജ്‌രിവാള്‍

May 27, 2026
25
ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സൻ കീഴടങ്ങി

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സൻ കീഴടങ്ങി

May 27, 2026
56
’ആ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങിവന്നാലും നടക്കില്ല’-ജലീൽ

’ആ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങിവന്നാലും നടക്കില്ല’-ജലീൽ

May 27, 2026
175
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025