• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ട്വന്റി-20-എൻഡിഎ സഖ്യം; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു, സാബു ജേക്കബിനെതിരെ ഗുരുതര ആരോപണം

cntv team by cntv team
April 6, 2026
in Kerala
A A
ട്വന്റി-20-എൻഡിഎ സഖ്യം; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു, സാബു ജേക്കബിനെതിരെ ഗുരുതര ആരോപണം
0
SHARES
195
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ ട്വന്റി-20 പാർട്ടിയിൽ നിന്നും തന്റെ പദവിയിൽ നിന്നും രാജിവെച്ചു. പാർട്ടിയുടെ എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ചാണ് നിർണ്ണായക തീരുമാനം. തന്നെ ജയിപ്പിച്ച പ്രസ്ഥാനമാണെങ്കിലും ബിജെപിയുമായുള്ള സഖ്യം തനിക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്ന് പൂജ പറഞ്ഞു. നേരത്തെ തന്നെ ഈ സഖ്യനീക്കത്തിൽ അവർ അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെങ്കിലും ആ ഘട്ടങ്ങളിലെല്ലാം പാർട്ടിയിൽ നിന്ന് ഒറ്റപ്പെടുത്തുന്ന സമീപനമാണ് ഉണ്ടായതെന്ന് അവർ ആരോപിച്ചു.ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് പൂജ ഉന്നയിച്ചിരിക്കുന്നത്. തന്റെ രാജി സന്നദ്ധത അറിയിച്ചപ്പോൾ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള സംസാരമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അവർ പറഞ്ഞു. മുൻപ് രാജി വെച്ച ഒരു മെമ്പർ സ്കൂൾ ബസ് ഇടിച്ച് അപകടത്തിൽപ്പെട്ട കാര്യം സൂചിപ്പിച്ചുകൊണ്ട്, അത്തരമൊരു സാഹചര്യം ദൈവം വരുത്താതിരിക്കട്ടെ എന്ന് സാബു ജേക്കബ് പറഞ്ഞത് തന്നെ പേടിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് അവർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.പൂജ ജോമോന്റെ രാജി പൂതൃക്ക പഞ്ചായത്ത് ഭരണസമിതിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കാൻ സാധ്യതയുണ്ട്. നിലവിൽ ഏഴ് സീറ്റുകൾ വീതം യുഡിഎഫിനും ട്വന്റി-20യ്ക്കും രണ്ട് സീറ്റുകൾ സിപിഎമ്മിനുമാണ് ഈ പഞ്ചായത്തിലുള്ളത്. പൂതൃക്കയിൽ ആദ്യമായി മത്സരിച്ച ട്വന്റി-20 ഏഴ് സീറ്റുകൾ നേടി ഭരണം പിടിച്ചെടുത്തത് വലിയ വാർത്തയായിരുന്നു. എന്നാൽ പ്രസിഡന്റ് പദവിയിൽ നിന്നുള്ള പൂജയുടെ രാജി നിലവിലുള്ള ഭരണസമിതിയെ അസ്ഥിരപ്പെടുത്തിയേക്കാം. നിയമസഭാ തിരഞ്ഞെടുപ്പിനെ വലിയ പ്രതീക്ഷയോടെ നേരിടാനൊരുങ്ങുന്ന ട്വന്റി-20യ്ക്ക് ഈ രാജി വലിയ തിരിച്ചടിയാണ് നൽകുന്നത്. പത്രസമ്മേളനത്തിന് ശേഷം പൂജ ജോമോനെ ബന്ധപ്പെടാൻ മാധ്യമങ്ങൾ ശ്രമിച്ചെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Related Posts

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം
Kerala

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

August 3, 2026
30
മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala

മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

August 3, 2026
696
കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ
Kerala

കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

August 3, 2026
52
നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി
Kerala

നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

August 3, 2026
38
റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം
Kerala

റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം

August 3, 2026
28
‘മിൽമ ക്രമക്കേട് നടത്തിയിട്ടില്ല: ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണി
Kerala

‘മിൽമ ക്രമക്കേട് നടത്തിയിട്ടില്ല: ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണി

August 3, 2026
19
Next Post
കേരളത്തിൽ യുഡിഎഫ് 96 സീറ്റുകൾ നേടും, പറഞ്ഞാൽ പറഞ്ഞത് ചെയ്യും: ഡി കെ ശിവകുമാർ

കേരളത്തിൽ യുഡിഎഫ് 96 സീറ്റുകൾ നേടും, പറഞ്ഞാൽ പറഞ്ഞത് ചെയ്യും: ഡി കെ ശിവകുമാർ

Recent News

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

August 3, 2026
30
മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

August 3, 2026
696
തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

August 3, 2026
14
കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

August 3, 2026
52
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025