ചങ്ങരംകുളം:നരണിപ്പുഴയില്‍ യുവാവിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.നരണിപ്പുഴയില്‍ ക്വോല്‍ട്ടേഴ്സില്‍ താമസിച്ച് വന്ന കറുപ്പന്‍വീട്ടില്‍ ഷംസുദ്ധീന്‍(37)നെയാണ് താമസിച്ചിരുന്ന ക്വോര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട ഷംസുദ്ധീനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഭാര്യയും രണ്ട് കുട്ടികളും ഉള്ള ഷംസുദ്ധീന്‍ ഓട്ടോ ഡ്രൈവറായിരുന്നു.ക്വോര്‍ട്ടേഴ്സില്‍ ഒറ്റക്ക് താമസിച്ച് വരികയായിരുന്നു.മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തും.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും







