• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പാത ഇരട്ടിപ്പിക്കൽ; 11 ട്രെയിനുകൾ റദ്ദാക്കി, എട്ട് സർവീസുകൾ ഭാഗികമായി റദ്ദാക്കും

ckmnews by ckmnews
April 1, 2026
in Kerala
A A
പാത ഇരട്ടിപ്പിക്കൽ; 11 ട്രെയിനുകൾ റദ്ദാക്കി, എട്ട് സർവീസുകൾ ഭാഗികമായി റദ്ദാക്കും
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കന്യാകുമാരി സെക്ഷനിലെ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇരണിയൽ യാർഡിലെ നിർമാണങ്ങളുമായി ബന്ധപ്പെട്ട് ചില ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കും. ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ 11 ട്രെയിൻ സർവീസുകളാണ് പൂർണമായും റദ്ദാക്കുന്നത്. എട്ട് സർവീസുകൾ ഭാഗികമായും റദ്ദാക്കും.കൊല്ലം ജംഗ‌്ഷനിൽനിന്ന് ഉച്ചയ്ക്ക് 3.35-ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 56101 കൊല്ലം-നാഗർകോവിൽ പാസഞ്ചർ, നാഗർകോവിൽ ജംഗ‌്ഷനിൽനിന്ന് രാവിലെ 6.15-ന് പുറപ്പെടേണ്ട നാഗർകോവിൽ-കൊല്ലം പാസഞ്ചർ (56102), നാഗർകോവിൽ ജംഗ‌്ഷനിൽനിന്നു രാവിലെ 07.55-ന് പുറപ്പെടേണ്ട നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56305), തിരുവനന്തപുരം നോർത്തിൽനിന്നു രാവിലെ 6.30-ന് പുറപ്പെടുന്ന തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ (56306), നാഗർകോവിലിൽനിന്ന് വൈകിട്ട് 6.20-ന് പുറപ്പെടേണ്ട നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56309), തിരുവനന്തപുരം നോർത്തിൽനിന്ന് ഉച്ചയ്ക്ക് 1.25-ന് പുറപ്പെടേണ്ട തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ (56310), പുനലൂരിൽനിന്ന് രാവിലെ 6.35-ന് പുറപ്പെടേണ്ട പുനലൂർ-കന്യാകുമാരി പാസഞ്ചർ (56705), കന്യാകുമാരി-പുനലൂർ പാസഞ്ചർ, കൊല്ലം ജംഗ്‌ഷനിൽനിന്ന് 11.35ന് പുറപ്പെടേണ്ട കൊല്ലം-കന്യാകുമാരി മെമു (66305), കന്യാകുമാരിയിൽനിന്ന് വൈകിട്ട് നാലിന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 66305 കന്യാകുമാരി-കൊല്ലം മെമു എന്നിവയാണ് ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ പൂർണമായും റദ്ദാക്കിയത്. കന്യാകുമാരി-തിരുനെൽവേലി പാസഞ്ചർ മൂന്നിന് പൂർണമായും റദ്ദാക്കും.ഭാഗികമായി റദ്ദാക്കുന്നവഏപ്രിൽ ഒന്നിനും രണ്ടിനും മംഗളൂരു – തിരുവനന്തപുരം ഏറനാട് എക്സ്‌പ്രസ് കൊല്ലം ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം – മംഗളൂരു ഏറാനാട് എക്സ്പ്രസ് ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കൊല്ലത്തുനിന്ന് പുറപ്പെടും. മംഗളൂരു – കന്യാകുമാരി പരശുറാം എക്സ്പ്രസ് ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരം വരെയേയുണ്ടാകൂ. കന്യാകുമാരി- മംഗളൂരു പരശുറാം എക്സ്പ്രസ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ തിരുവനന്തപുരത്ത് നിന്ന് ഷെഡ്യൂൾ ചെയ്ത സമയത്ത് സർവീസ് ആരംഭിക്കും. 30നും 31നും പൂനെയിൽ നിന്ന് പുറപ്പെട്ട കന്യാകുമാരി എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലിൽ നിർത്തും. കന്യാകുമാരി – പൂനെ ജയന്തി എക്സ്പ്രസ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തും. തിരുച്ചിറപ്പള്ളി – തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് ഒന്ന്, രണ്ട് തീയതികളിൽ തിരുനെൽവേലി ജംഗ്ഷൻ വരെയേയുണ്ടാകൂ. തിരുവനന്തപുരം – തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്സ്പ്രസ് ഒന്ന് രണ്ട് തീയതികളിൽ തിരുനെൽവേലി ജംഗ്ഷനിൽ നിന്ന് സർവീസ് ആരംഭിക്കും.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
108
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
162
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
210
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
166
Next Post
ഒറ്റയടിക്ക് കൂടിയത് 11 രൂപ; പ്രീമിയം പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു

ഒറ്റയടിക്ക് കൂടിയത് 11 രൂപ; പ്രീമിയം പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു

Recent News

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

October 10, 2026
23
കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

October 10, 2026
66
നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

October 10, 2026
221
ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ

ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ

October 10, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025