• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം; മുൻ വകുപ്പ് മേധാവി ഡോ. ലളിതാംബികയ്‌ക്കെതിരെ കേസടുത്തു

cntv team by cntv team
February 21, 2026
in Kerala, Latest News, UPDATES
A A
വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം; മുൻ വകുപ്പ് മേധാവി ഡോ. ലളിതാംബികയ്‌ക്കെതിരെ കേസടുത്തു
0
SHARES
108
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രിക്രിയക്കിടെ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഗൈനക്കോളജി വകുപ്പ് മേധാവിയായ ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്താണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. മനുഷ്യ ജീവനും വ്യക്തി സുരക്ഷിതത്വത്തിനും ഭീഷണി ആകുന്ന രീതിയിൽ ഉദാസീനതയോടെ ശാസ്ത്രക്രിയ ചെയ്തു എന്നാണ് എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത്. നിരുത്തരവാദിത്വ പരമായി വയറ്റിൽ കത്രിക ഉപേക്ഷിച്ചെന്നും എഫ്‌ഐആറിൽ ഉണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 125, 125 (എ) എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.അതേസമയം, താനല്ല ശസ്ത്രക്രിയ നടത്തിയതെന്ന് ഡോ. ലളിതാംബിക കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഡോ. ഷാഹിദയാണ് ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടത്തിയതെന്ന് വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാൽ നിലവിൽ ഡോ. ഷാഹിദയെ പ്രതി ചേർത്തിട്ടില്ല. ഡോ. ലളിതാംബിക കഴിഞ്ഞ ദിവസം നടത്തിയ ചില പ്രതികരണങ്ങൾ വലിയ വിവാദമായിരുന്നു. ശസ്ത്രക്രിയ ഉപകരണം അഞ്ചല്ല അമ്പത് വർഷം വയറ്റിൽ ഇരുന്നാലും ഒരു കുഴപ്പവും സംഭവിക്കില്ല എന്നായിരുന്നു ലളിതാംബിക പറഞ്ഞത്. സംഭവത്തെ ഇത്തരത്തിൽ നിസാരവത്കരിച്ചത് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ അടക്കം വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.ഉഷ ജോസഫിന്റെ ഭർതൃ സഹോദരി മാർഗരറ്റ് നൽകിയ പരാതിയിലാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഈ പരാതിയിൽ ഡോ. ലളിതാംബികയാണ് ശസ്ത്രക്രിയ നടത്തിയത് എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ ഈ ഡോക്ടറെ പ്രതി ചേർത്തിരിക്കുന്നത്. വൈകാതെ കൂടുതൽ പേരെ പ്രതി ചേർത്തേക്കും. അതേസമയം, ഡോ. ലളിതാംബികയെ വീട്ടിലെത്തി കാണുകയും കൺസൾട്ടേഷൻ ഫീസ് നൽകുകയും ചെയ്തിരുന്നു എന്നും ഉഷ ജോസഫിന്റെ കുടുംബം ആരോപിക്കുന്നുണ്ട്.ഡോ. ഷാഹിദയെയും ഗ്രേഡ് വൺ നഴ്‌സായ ധന്യ പി എസിനെയും കഴിഞ്ഞ ദിവസം അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ആരോഗ്യവകുപ്പാണ് ഈ നടപടി സ്വീകരിച്ചത്.

സംഭവത്തിൽ അന്വേഷണം നടത്താൻ സമിതിയെയും വകുപ്പ് നിയോഗിച്ചിട്ടുണ്ട്. ഈ അന്വേഷണ റിപ്പോർട്ട് പൊലീസിനും കൈമാറും. കൊവിഡ് കാലമായിരുന്നതിനാൽ പിപിഇ കിറ്റ് അടക്കം ധരിച്ചാണ് ആരോഗ്യപ്രവർത്തർ ശസ്ത്രക്രിയ നടത്തിയിരുന്നത് എന്നും ഈ പ്രതികൂല സാഹചര്യത്തിൽ സംഭവിച്ച പിഴവാകാം ഉപകരണം മറന്നുവെക്കാൻ കാരണമെന്നുമാണ് മെഡിക്കൽ കോളേജിന്റെ വിശദീകരണം. മതിയായ ആരോഗ്യപ്രവർത്തകർ ലഭ്യമല്ലാത്തതിനെ കുറിച്ചും ഡോക്ടർമാർ ചൂണ്ടിക്കാണിച്ചിരുന്നു.

Related Posts

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി
Kerala

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

September 8, 2026
61
ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ
Kerala

ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

September 8, 2026
141
തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്
Kerala

തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

September 8, 2026
89
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

September 8, 2026
75
ചൂട് തുടരുന്നു; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക് സാധ്യത
Kerala

ചൂട് തുടരുന്നു; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക് സാധ്യത

September 8, 2026
9
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: പ്രതി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍
Kerala

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: പ്രതി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍

September 8, 2026
34
Next Post
‘അൽപമെങ്കിലും നാണമുണ്ടെങ്കിൽ ദീപക് കുമാറിനെ കുറിച്ചും ഉന്നാവോ പീഡനക്കേസിനെ കുറിച്ചും സിനിമയെടുക്കൂ’

'അൽപമെങ്കിലും നാണമുണ്ടെങ്കിൽ ദീപക് കുമാറിനെ കുറിച്ചും ഉന്നാവോ പീഡനക്കേസിനെ കുറിച്ചും സിനിമയെടുക്കൂ'

Recent News

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ

September 8, 2026
12
പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

September 8, 2026
61
ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

September 8, 2026
141
തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

September 8, 2026
89
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025