• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അനോമിയുടെ വിജയത്തിനൊപ്പം മെഗാസ്റ്റാറും കംപ്ലീറ്റ് ആക്ടറും, അനോമി സക്സസ്സ് ടീസർ പുറത്തിറങ്ങി

ckmnews by ckmnews
February 14, 2026
in UPDATES
A A
അനോമിയുടെ വിജയത്തിനൊപ്പം മെഗാസ്റ്റാറും കംപ്ലീറ്റ് ആക്ടറും, അനോമി സക്സസ്സ് ടീസർ പുറത്തിറങ്ങി
0
SHARES
68
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

‘റിയാസ് മാരാത്ത്‘ സംവിധാനം ചെയ്ത ‘അനോമി’ എന്ന ചിത്രം തീയേറ്ററുകളിൽ മികച്ച വിജയം കൈവരിച്ച് മുന്നേറുന്ന പശ്ചാത്തലത്തിൽ, ചിത്രത്തിന്റെ വിജയ ടീസർ മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും ചേർന്ന് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തിറക്കി

‘മരണത്തിന്റെ സമവാക്യം’ (The Equation of Death) എന്ന വിചിത്രവും കൗതുകകരവുമായ പ്രമേയവുമായി എത്തിയ അനോമി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മരണത്തിന് തൊട്ടുപിന്നാലെ സംഭവിക്കുന്ന നിഗൂഢതകളെ ശാസ്ത്രീയമായും വൈകാരികമായും സമീപിക്കുന്ന ചിത്രത്തിന്റെ മേക്കിംഗ് ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ നീക്കങ്ങളും ഒപ്പം സമാന്തരമായി നീങ്ങുന്ന നിഗൂഢമായ ദൃശ്യങ്ങളും പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം പ്രദാനം ചെയ്യുന്നു.

പനോരമ സ്റ്റുഡിയോസും ടി-സീരീസും സംയുക്തമായി അവതരിപ്പിക്കുന്ന ഈ ചിത്രം വലിയ ക്യാൻവാസിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഭാവന, റഹ്‌മാൻ എന്നിവരുടെ മികച്ച പ്രകടനം ചിത്രത്തിന്റെ കരുത്താണ്. സസ്പെൻസ് മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രം മികച്ച സാങ്കേതിക നിലവാരത്തിലാണ് റിയാസ് മാരാത്ത് ഒരുക്കിയിരിക്കുന്നത്.

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നായിക ഭാവനയും നിർമ്മാണ പങ്കാളിയാണ്.

മികച്ച സൗണ്ട് ഡിസൈനും ബിജിഎമ്മും ചിത്രത്തിന്റെ സസ്പെൻസ് നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ദൃശ്യവിസ്മയം വെള്ളിത്തിരയിൽ തന്നെ ആസ്വദിക്കേണ്ട ഒന്നാണെന്ന പ്രേക്ഷക പ്രതികരണം ശരിവെക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ നിലവിലെ മുന്നേറ്റം. അർജുൻ റെഡി, അനിമൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹർഷവർദ്ധൻ രാമേശ്വർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്റ്റർ: ആക്ഷൻ സന്തോഷ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഓ അപർണ ഗിരീഷ്.

Related Posts

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി
UPDATES

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി

June 15, 2026
73
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു
UPDATES

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു

June 15, 2026
104
നന്നംമുക്ക് പഞ്ചായത്ത് മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു
UPDATES

നന്നംമുക്ക് പഞ്ചായത്ത് മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു

June 15, 2026
105
വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ
UPDATES

വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ

June 15, 2026
32
ടീം ഇ ആർ എം മാധ്യമ പുരസ്കാരം ഷാജി ചപ്പയിലിന് സമ്മാനിച്ചു
UPDATES

ടീം ഇ ആർ എം മാധ്യമ പുരസ്കാരം ഷാജി ചപ്പയിലിന് സമ്മാനിച്ചു

June 15, 2026
90
തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ അക്കിത്തം ജന്മശതാബ്ദി സംഘടിപ്പിച്ചു
UPDATES

തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ അക്കിത്തം ജന്മശതാബ്ദി സംഘടിപ്പിച്ചു

June 15, 2026
18
Next Post
ആലിന്‍ ജീവിക്കും ശ്രേയയിലൂടെ; വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

ആലിന്‍ ജീവിക്കും ശ്രേയയിലൂടെ; വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

Recent News

‘പുനരധിവാസം വേഗത്തിലാക്കണം’; രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍

‘പുനരധിവാസം വേഗത്തിലാക്കണം’; രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍

June 15, 2026
23
‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

June 15, 2026
293
ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

June 15, 2026
61
കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി

കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി

June 15, 2026
279
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025