• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം 5 ദിവസമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്; സ്വാഗതം ചെയ്ത് സര്‍വീസ് സംഘടനകള്‍

ckmnews by ckmnews
February 6, 2026
in Kerala
A A
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം 5 ദിവസമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്; സ്വാഗതം ചെയ്ത് സര്‍വീസ് സംഘടനകള്‍
0
SHARES
81
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കുന്നത് സ്വാഗതം ചെയ്ത് സര്‍വീസ് സംഘടനകള്‍. നിലവിലെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് അജണ്ട നിശ്ചയിച്ച് മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കും. ദിവസവും ഒരു മണിക്കൂര്‍ വര്‍ധിപ്പിക്കുക എന്ന നിര്‍ദ്ദേശം സര്‍വീസ് സംഘടനകള്‍ മുന്നോട്ടുവെച്ചു. അന്തിമ തീരുമാനത്തിന് മുമ്പ് ജീവനക്കാരുടെ സംഘടനകളുമായി ഒരു വട്ടം കൂടി ചര്‍ച്ച നടത്തും. നിര്‍ദ്ദേശം തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആകരുതെന്ന് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം 5 ദിവസം ആക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. ഏഴ് മണിക്കൂറാണ് പ്രവര്‍ത്തി സമയത്തില്‍ കുറവുണ്ടാകുന്നത്. രാവിലെയും വൈകുന്നേരവും സമയം കൂട്ടി ഇത് പുനഃക്രമീകരിക്കാം എന്നാണ് ജീവനക്കാരുടെ സംഘടനകളുടെ നിര്‍ദ്ദേശം. ദിവസവും ഒരു മണിക്കൂര്‍ കൂട്ടുക എന്ന നിര്‍ദ്ദേശം,15 കോണ്‍ഗ്രസ് അനുകൂല സംഘടനകളും മുന്നോട്ടുവച്ചു.10.15 മുതല്‍ 5.15 വരെ എന്നതാണ് നിലവിലെ പ്രവര്‍ത്തന സമയം. രാവിലെ ഇത് 9:30 ആക്കുകയും, വൈകുന്നേരം അഞ്ചര ആക്കുകയും ചെയ്താല്‍ ഒരു മണിക്കൂര്‍ അധികം ലഭിക്കുമെന്നാണ് നിര്‍ദ്ദേശം. അവധി ദിനം വര്‍ധിപ്പിക്കുന്നതല്ല, ഒരു ദിവസം അധികം ജോലി ചെയ്യുന്നതിന് ലഭിക്കുന്ന ഓഫ് മാത്രമാണെന്നാണ് സര്‍വീസ് സംഘടനകളുടെ വിശദീകരണം.ക്യാഷ്വല്‍ ലീവ് അടക്കം അവകാശപ്പെട്ട ഒരു അവധിയും വെട്ടിക്കുറയ്ക്കുന്നതിനോട് യോജിപ്പില്ലെന്ന് ജീവനക്കാരുടെ സംഘടനകള്‍ യോഗത്തില്‍ വ്യക്തമാക്കി. നിര്‍ദ്ദേശം തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആകരുതെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ നിലപാട് എടുത്തു. പൊതു അവധി ദിനങ്ങളില്‍ നിന്ന് കുറയ്ക്കണോ എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശം വെച്ചാല്‍ പരിശോധിക്കാമെന്ന് എന്‍ജിഒ യൂണിയനും, ജോയിന്റ് കൗണ്‍സിലും ഉള്‍പ്പെടെയുള്ള സര്‍വീസ് സംഘടനകള്‍ വ്യക്തമാക്കി.പ്രവര്‍ത്തി ദിനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയാനാണ് യോഗം വിളിച്ചതെന്ന് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ പറഞ്ഞു.നിലവിലെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് അജണ്ട നിശ്ചയിച്ച് മുഖ്യമന്ത്രിയെ കാര്യങ്ങള്‍ അറിയിക്കും. അന്തിമ തീരുമാനത്തിന് മുമ്പ് ജീവനക്കാരുടെ സംഘടനകളുമായി ഒരു വട്ടം കൂടി ചര്‍ച്ച നടത്താനും യോഗം തീരുമാനിച്ചു.

Related Posts

പാലക്കാട്ടെ സഹോദരങ്ങളുടെ മരണം: മാതാവ് കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം
Crime

പാലക്കാട്ടെ സഹോദരങ്ങളുടെ മരണം: മാതാവ് കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം

September 30, 2026
290
സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; ഒക്ടോബർ 14 മുതൽ സെക്രട്ടേറിയറ്റ് മാർച്ച്, അനുകൂല തീരുമാനമില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക്
Kerala

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; ഒക്ടോബർ 14 മുതൽ സെക്രട്ടേറിയറ്റ് മാർച്ച്, അനുകൂല തീരുമാനമില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക്

September 30, 2026
39
എംഡിഎംഎയുമായി രണ്ട് ഡോക്ടര്‍മാര്‍ പിടിയില്‍
Crime

എംഡിഎംഎയുമായി രണ്ട് ഡോക്ടര്‍മാര്‍ പിടിയില്‍

September 30, 2026
218
യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ ഗണ്‍; പെല്ലറ്റും കണ്ടെത്തിയതായി പൊലീസ്‌
Crime

യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ ഗണ്‍; പെല്ലറ്റും കണ്ടെത്തിയതായി പൊലീസ്‌

September 30, 2026
42
താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ
Business

താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ

September 30, 2026
90
പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ
Crime

പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ

September 30, 2026
277
Next Post
ശബരിമല സ്വർണക്കൊളള: ഹൈക്കോടതി മറുപടി പറഞ്ഞതോടെ പ്രതിപക്ഷത്തിന്റെ ആരോപങ്ങൾ വീണുടഞ്ഞെന്ന് മന്ത്രി എം ബി രാജേഷ്

ശബരിമല സ്വർണക്കൊളള: ഹൈക്കോടതി മറുപടി പറഞ്ഞതോടെ പ്രതിപക്ഷത്തിന്റെ ആരോപങ്ങൾ വീണുടഞ്ഞെന്ന് മന്ത്രി എം ബി രാജേഷ്

Recent News

പാലക്കാട്ടെ സഹോദരങ്ങളുടെ മരണം: മാതാവ് കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം

പാലക്കാട്ടെ സഹോദരങ്ങളുടെ മരണം: മാതാവ് കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം

September 30, 2026
290
സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; ഒക്ടോബർ 14 മുതൽ സെക്രട്ടേറിയറ്റ് മാർച്ച്, അനുകൂല തീരുമാനമില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക്

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; ഒക്ടോബർ 14 മുതൽ സെക്രട്ടേറിയറ്റ് മാർച്ച്, അനുകൂല തീരുമാനമില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക്

September 30, 2026
39
എംഡിഎംഎയുമായി രണ്ട് ഡോക്ടര്‍മാര്‍ പിടിയില്‍

എംഡിഎംഎയുമായി രണ്ട് ഡോക്ടര്‍മാര്‍ പിടിയില്‍

September 30, 2026
218
മെക് സെവൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

മെക് സെവൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

September 30, 2026
54
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025