• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

രാഹുലിനെതിരായ ലൈംഗികപീഡനക്കേസ്; അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ഫെന്നി നൈനാൻ

cntv team by cntv team
February 6, 2026
in Kerala
A A
രാഹുലിനെതിരായ ലൈംഗികപീഡനക്കേസ്; അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ഫെന്നി നൈനാൻ
0
SHARES
157
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ മൂന്നാമത്തെ ലൈംഗികപീഡനക്കേസിലെ അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫെന്നി നൈനാൻ. നീതിപൂർവ്വമായ നടപടിയാണ് അതിജീവിതയ്ക്ക് വേണ്ടതെങ്കിൽ പൊലീസിന് പരാതി കൊടുത്താൽ പോരേയെന്നും തനിക്കെതിരെ കോൺഗ്രസ് നേതാക്കൾക്ക് പരാതി നൽകേണ്ടതുണ്ടോയെന്നും ഫെന്നി നൈനാൻ ചോദിച്ചു. ഇന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ഫെന്നി നൈനാൻ ഇക്കാര്യങ്ങൾ പറഞ്ഞത്.രാഷ്ട്രീയ ലക്ഷ്യങ്ങൾകൊണ്ടാണ് കോൺഗ്രസ് നേതാക്കൾക്ക് അതിജീവിത പരാതി കൊടുത്തത്.ഞാൻ അതിജീവിതയുടെ പേരും മറ്റുവിവരങ്ങളും സോഷ്യൽമീഡിയയിലൂടെ പരസ്യപ്പെടുത്തിയിട്ടില്ല. ആരാണ് സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ടത്?​ ഒരു മാദ്ധ്യമപ്രവർത്തകയാണ് പുറത്തുവിട്ടത്. അതിജീവിത അവർക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാകണം. എനിക്കെതിരായ വ്യാജ പ്രചാരണത്തിൽ പത്തനംതിട്ട എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസും ഫയൽ ചെയ്യും’- ഫെന്നി നൈനാൻ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് അതിജീവിത രാഹുൽ ഗാന്ധിക്ക് പരാതി നൽകിയത്. ഫെന്നി നൈനാനും കോണ്‍ഗ്രസ് സൈബര്‍ സംഘവും സ്വഭാവഹത്യ നടത്തുന്നുവെന്ന് യുവതിയുടെ പരാതിയിലുണ്ട്. എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും പ്രിയങ്കാ ഗാന്ധി എംപിക്കും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫിനും പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.രാഹുല്‍ മാങ്കൂട്ടത്തിലും സംഘവും വ്യക്തി വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി അതിജീവിത പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്. ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും പരാതിയില്‍ പറയുന്നു. സൈബര്‍ ഗുണ്ടായിസത്തിലൂടെ തന്റെ സ്ത്രീത്വത്തെ ഇവര്‍ അപമാനിക്കുകയാണെന്നും യുവതിയുടെ പരാതിയിലുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ തളര്‍ത്തുകയാണെന്നും നിശബ്ദരാക്കാന്‍ വേണ്ടിയാണ് രാഹുൽ മാങ്കൂട്ടത്തിലും സംഘവും ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ സൈബര്‍ ആക്രമണം തടയാന്‍ രാഹുൽ ഗാന്ധി ഇടപെടണമെന്നാണ് അതിജീവിതയുടെ അഭ്യര്‍ത്ഥന.

Related Posts

പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി
Kerala

പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

July 23, 2026
6
സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു
Kerala

സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

July 23, 2026
31
പൊന്നാനി പീഡനക്കേസ്; ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും
Crime

പൊന്നാനി പീഡനക്കേസ്; ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും

July 23, 2026
7
അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു
Kerala

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

July 23, 2026
11
കേന്ദ്രത്തിനെതിരേ ആളിക്കത്തി പ്രതിഷേധം; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സമരം സംഘർഷത്തിൽ കലാശിച്ചു
Kerala

കേന്ദ്രത്തിനെതിരേ ആളിക്കത്തി പ്രതിഷേധം; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സമരം സംഘർഷത്തിൽ കലാശിച്ചു

July 23, 2026
33
‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ
Kerala

‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

July 23, 2026
25
Next Post
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം 5 ദിവസമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്; സ്വാഗതം ചെയ്ത് സര്‍വീസ് സംഘടനകള്‍

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം 5 ദിവസമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്; സ്വാഗതം ചെയ്ത് സര്‍വീസ് സംഘടനകള്‍

Recent News

പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

പ്രിയദർശിനിക്ക് പിന്നാലെ സ്ത്രീകൾക്ക് മാത്രമായി പിങ്ക് ബസ് സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

July 23, 2026
6
സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

July 23, 2026
31
പൊന്നാനി പീഡനക്കേസ്; ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും

പൊന്നാനി പീഡനക്കേസ്; ക്രൈംബ്രാഞ്ച് എസ്‌ഐടി അന്വേഷിക്കും

July 23, 2026
7
അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

July 23, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025