ചങ്ങരംകുളം:വര്‍ണ്ണാഭമായി ശ്രീമാങ്കുന്നത്ത് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം.കാലത്ത് പതിവ് പൂജകള്‍ക്കൊപ്പം വിശേഷാല്‍ പൂജകളോടെ ഉത്സവം ആരംഭിച്ചു.ഉച്ചക്ക് ശേഷം പഞ്ചവാദ്യത്തോടെ ഗജവീരന്‍മാരുടെ അകമ്പമ്പടിയോടെ എഴുന്നള്ളിപ്പും നടന്നു. വൈകിയിട്ട് വിവിധ ദേശങ്ങളില്‍ നിന്നുള്ള വരവുകളും ചൈനീസ് വെടിക്കെട്ടും നടക്കും.രാത്രി വള്ളുവനാട് ബ്രഹ്മ ഒരുക്കുന്ന പകലില്‍ മഞ്ഞിരുന്നൊരാള്‍ എന്ന നാടകവും അരങ്ങേറും.ബുധനാഴ്ച പുലര്‍ച്ചെ ഉത്സവം സമാപിക്കും










