• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കടലാമ മാത്രമല്ല കേരളത്തിലുള്ളത്, ഇത് പകപോക്കൽ; ബിജെപിയും കോൺഗ്രസും മുസ്ലിം ലീഗും വികസന വിരോധികൾ’; മുഖ്യമന്ത്രി

ckmnews by ckmnews
February 1, 2026
in UPDATES
A A
കടലാമ മാത്രമല്ല കേരളത്തിലുള്ളത്, ഇത് പകപോക്കൽ; ബിജെപിയും കോൺഗ്രസും മുസ്ലിം ലീഗും വികസന വിരോധികൾ’; മുഖ്യമന്ത്രി
0
SHARES
147
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കേരളത്തിന് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫിന്റെ വടക്കൻ മേഖല ജാഥ കാസറഗോഡ് കുമ്പളയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കകുകയായിരുന്നു മുഖ്യമന്ത്രി.

എയിംസിൽ ബിജെപി ആരോപണം മുഖ്യമന്ത്രി തള്ളി. എയിംസിനായി സ്ഥലം നൽകിയിട്ടും കേന്ദ്രം മുഖം തിരിക്കുകയാണ്. പ്രധാനമന്ത്രിയോട് ഇക്കാര്യം പറഞ്ഞിട്ടും അവഗണനയാണ് ഫലമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തോട് കേന്ദ്രസർക്കാർ അവഗണന കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തിന് അർഹതപ്പെട്ടതെല്ലാം നിഷേധിക്കുന്നു. ബജറ്റ് അവതാരണത്തോടെ കേന്ദ്ര അവഗണനയിൽ ജനങ്ങൾ പൂർണ ബോധവാന്മാരായി. ഇന്നത്തെ ബജറ്റിൽ കേരളത്തിന്റെ പ്രധാന ആവശ്യങ്ങൾ ഒന്നും പരാമർശിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തോടുള്ള കേന്ദ്രസർക്കാറിന്റെ നിലപാടിൽ മാറ്റം വന്നിട്ടില്ല. കടലാമയെ സംരക്ഷിക്കാൻ മാത്രമാണ് ബജറ്റ് പറഞ്ഞത്. ‌കടലമയെ സംരക്ഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ കടലാമ മാത്രമല്ല കേരളത്തിലുള്ളത്. അർദ്ധ അതിവേഗ റെയിൽ കേരളം ചോദിച്ചു. ഇ ശ്രീധരനെ പേരെടുത്ത് പറയാതെ വിമർശിച്ച് മുഖ്യമന്ത്രി. എന്തോ വരാൻ പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി പരോക്ഷ വിമർശനം ഉന്നയിച്ചു.

മറ്റ് സംസ്ഥാനങ്ങൾക്കെല്ലാം എല്ലാം കിട്ടിയെന്നും എന്താണ് കേരളത്തിനുള്ള അയോഗ്യതയെന്നും മുഖ്യമന്ത്രി ചോദിച്ചു. അയോഗ്യത സംബന്ധിച്ചു നമ്മൾ തന്നെ സ്വയം ബോധവാന്മാരാകണം. നമ്മൾ വല്ലാതെ ശ്വാസം മുട്ടുന്ന അവസ്ഥയിലാണ്. പ്രകൃതി ദുരന്തങ്ങളിൽ പോലും പക്ഷപാതപരമായ നിലപാട് സ്വീകരിച്ചത്. കേരളത്തെ സഹായിക്കാൻ തയ്യാറായ മറ്റ് രാജ്യങ്ങളെയും പിന്തിരിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ നടപടികളെ വാക്കിലോ നോക്കിലോ വിമർശിക്കാൻ കേരളത്തിലെ പ്രതിപക്ഷം തയ്യാറായില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേരള സർക്കാരിനെയും കേരളത്തെയും വിമർശിക്കുന്ന നിലപാടാണ് കോൺഗ്രസും, മുസ്ലിം ലീഗും സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വന്ദേ ഭാരത് വന്നപ്പോൾ കൂടുതൽ ട്രെയിൻ വേണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. അതിനു പ്രത്യേക റെയിൽ വേണം. എന്നാൽ അതിനെ എതിർക്കുകയായിരുന്നു കോൺഗ്രസും ലീഗും ചെയ്തത്. കെ റെയിൽ വിഷയത്തിലും പ്രതിപക്ഷം വിയോജിച്ചു. ഇത് അതിവേഗ റെയിൽ നൽകാതിരിക്കാൻ കാരണമായി. ബിജെപിയും കോൺഗ്രസും മുസ്ലിം ലീഗും വികസന വിരോധികളാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളിൽ നാടിന്റെ പൊതുവായ ആവശ്യങ്ങൾക്ക് വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു നിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പിന് പോലും സഹായം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തോട് ബിജെപിയ്ക്കുള്ള പകപോക്കലാണ് നടക്കുന്നത്. ഭരണത്തെയും ബിജെപി അതിനായി ഉപയോഗിക്കുന്നു. ബിജെപിയുടെ വെറുപ്പും വിദ്വേഷവും കേരളം അംഗീകരിക്കുന്നില്ല. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Posts

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി
UPDATES

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

October 17, 2026
11
മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി
UPDATES

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

October 17, 2026
30
ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
UPDATES

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

October 17, 2026
20
വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം
UPDATES

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

October 17, 2026
12
പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതമിത്ര അവാര്‍ഡ് നേടി കാലടി ഗ്രാമപഞ്ചായത്ത്
UPDATES

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതമിത്ര അവാര്‍ഡ് നേടി കാലടി ഗ്രാമപഞ്ചായത്ത്

October 17, 2026
15
വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം സി മായിൻ ഹാജി ചെയർമാൻ
UPDATES

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം സി മായിൻ ഹാജി ചെയർമാൻ

October 17, 2026
45
Next Post
റോയ് സി ജെയ്ക്ക് വിട; ബെന്നാർഘട്ടയിലെ റിസോർട്ടിൽ അന്ത്യവിശ്രമം

റോയ് സി ജെയ്ക്ക് വിട; ബെന്നാർഘട്ടയിലെ റിസോർട്ടിൽ അന്ത്യവിശ്രമം

Recent News

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

October 17, 2026
11
മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

October 17, 2026
30
ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

October 17, 2026
20
വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

October 17, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025