• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഡോ. റോയ് സി ജെയുടെ മരണം; ‘മരണത്തിന് തൊട്ടുമുന്‍പ് ചോദ്യം ചെയ്യലുണ്ടായിട്ടില്ല’; ഐടി വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം ശരിവെച്ച് പൊലീസ്

ckmnews by ckmnews
February 1, 2026
in UPDATES
A A
ഡോ. റോയ് സി ജെയുടെ മരണം; ‘മരണത്തിന് തൊട്ടുമുന്‍പ് ചോദ്യം ചെയ്യലുണ്ടായിട്ടില്ല’; ഐടി വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം ശരിവെച്ച് പൊലീസ്
0
SHARES
97
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സി ജെയെ മരണത്തിന് തൊട്ടുമുന്‍പ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിട്ടില്ലെന്ന് പൊലീസ്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കം ഉണ്ടായിട്ടില്ല. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്.

വെള്ളിയാഴ്ച റെയ്ഡ് ഉണ്ടായില്ലെന്ന ഐടി വകുപ്പ് വാദവും പൊലീസ് ശെരിവെക്കുന്നു. രേഖകളുമായി ബന്ധപ്പെട്ട ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു അന്ന് നടന്നത്. ഉച്ചയോടെ ഓഫീസില്‍ എത്തിയ റോയി കോണ്‍ഫെറന്‍സ് റൂമില്‍ ഐടി ഉദ്യോഗസ്ഥസരെ കാണാമെന്ന് പറഞ്ഞ് സ്ഥന്തം ക്യാബിനിലേക് പോവുകയായിരുന്നു. റെയ്ഡിന് നേതൃത്വം നല്‍കിയ കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥരില്‍ നിന്ന് എസ്‌ഐടി മൊഴി രേഖപെടുത്തി

അതേസമമയം, ഡോ. റോയ് സിജെയുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകീട്ട് ബെന്നര്‍ഘട്ടയിലെ ഡോ റോയ് സി ജെയുടെ റിസോര്‍ട്ടിലാണ് സംസ്‌കാരം നടക്കുക. മരണത്തില്‍ അന്വേഷണം തുടരുകയാണ്.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ശിവാജി നഗര്‍ ബൗറിങ്ങ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ എട്ടു മണിയ്ക്ക് ബെന്നര്‍ഘട്ടയിലെ റിസോര്‍ട്ടിലേക്ക് കൊണ്ടു പോകും. പത്ത് മണി മുതല്‍ റിസോര്‍ട്ടില്‍ പൊതുദര്‍ശനം. അതിന് ശേഷം സമീപത്തെ പള്ളിയില്‍ അന്ത്യ ശുശ്രൂഷ ചടങ്ങുകള്‍ നടക്കും. തുടര്‍ന്നാണ് ഡോ ജോയ് സി ജെയുടെ സംസ്‌കാരം നടക്കുക. കേരളത്തില്‍ നിന്നും നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിച്ചേരും. വിദേശത്ത് റോയ്യുടെ കുടുംബം ഇന്നലെ ബെംഗളൂരുവില്‍ എത്തിയിരുന്നു.

റോയ്യുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. ഡിഐജി വംശി കൃഷ്ണയ്ക്ക് ചുമതല. ബെംഗളൂരു സൗത്ത് ഡിവിഷന്‍ ഡിസിപി ലോകേഷും സംഘത്തിലുണ്ട്. ഹൃദയത്തില്‍ വെടിയുണ്ട തുളച്ച് കയറിയാണ് മരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് റോയ്യുടെ കുടുംബം ഉന്നയിച്ചത്. റെയ്ഡ് നടക്കുമ്പോള്‍ റോയ് കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നാണ് ഇവര്‍ നല്‍കുന്ന സൂചന.

Related Posts

ചെറവല്ലൂർ കിഴക്കുമുറി കിഴക്കേതിൽ നാരായണന്റെയും നാരായണിയുടെയും മകൾ സരോജിനി നിര്യാതയായി.
UPDATES

ചെറവല്ലൂർ കിഴക്കുമുറി കിഴക്കേതിൽ നാരായണന്റെയും നാരായണിയുടെയും മകൾ സരോജിനി നിര്യാതയായി.

October 15, 2026
119
ഡൽഹിയിലെ പ്രതിഷേധം: മലയാളി വിദ്യാർഥിനി ആതിര വിജയനെ ക്രൂരമായി മർദ്ദിച്ചതിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്
UPDATES

ഡൽഹിയിലെ പ്രതിഷേധം: മലയാളി വിദ്യാർഥിനി ആതിര വിജയനെ ക്രൂരമായി മർദ്ദിച്ചതിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്

October 15, 2026
86
തൃശ്ശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്
UPDATES

തൃശ്ശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്

October 15, 2026
662
മാസപ്പടി കേസ്: പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ചോദ്യം ചെയ്യാൻ ED
UPDATES

മാസപ്പടി കേസ്: പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ചോദ്യം ചെയ്യാൻ ED

October 15, 2026
37
തലൈവർ ഫുൾ സ്വാഗിൽ, പീക്ക് ലെവൽ സംഭവമെന്ന് പ്രേക്ഷകർ: ‘ജയിലർ 2’ തീയറ്ററില്‍
UPDATES

തലൈവർ ഫുൾ സ്വാഗിൽ, പീക്ക് ലെവൽ സംഭവമെന്ന് പ്രേക്ഷകർ: ‘ജയിലർ 2’ തീയറ്ററില്‍

October 15, 2026
54
ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു
UPDATES

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

October 14, 2026
611
Next Post
ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും! കെഎസ്ഇബി ഇന്ധന സർചാർജിൽ കുറവ്

ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും! കെഎസ്ഇബി ഇന്ധന സർചാർജിൽ കുറവ്

Recent News

പ്രതികളെല്ലാം ഒരേ വേഷത്തിൽ, മുഖത്ത് മാസ്ക്; അഭിമന്യു കൊലക്കേസിൽ എട്ടുവർഷത്തിനുശേഷം വിചാരണ

പ്രതികളെല്ലാം ഒരേ വേഷത്തിൽ, മുഖത്ത് മാസ്ക്; അഭിമന്യു കൊലക്കേസിൽ എട്ടുവർഷത്തിനുശേഷം വിചാരണ

October 15, 2026
85
മോദി പേടിത്തൊണ്ടൻ; പിണറായിയെയും രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തത് ഗ്യാനേഷിനെ രക്ഷിക്കാൻ: അഭിജിത് ദീപ്കെ

മോദി പേടിത്തൊണ്ടൻ; പിണറായിയെയും രാഹുൽ ഗാന്ധിയെയും കസ്റ്റഡിയിലെടുത്തത് ഗ്യാനേഷിനെ രക്ഷിക്കാൻ: അഭിജിത് ദീപ്കെ

October 15, 2026
47
മഴ കനക്കുന്നു: ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

മഴ കനക്കുന്നു: ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

October 15, 2026
149
ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.

ചുവടുമാറ്റി കോൺഗ്രസ്; സിജെപിയെ അടുപ്പിക്കാൻ ശ്രമം;’ഒരു പാർട്ടിയുടെയും കൊടി പിടിക്കേണ്ട, എല്ലാവരെയും കൂട്ടി മുന്നോട്ട്’.

October 15, 2026
71
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025