• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, January 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിച്ചത് പ്രവാസികൾ, സർക്കാർ എല്ലാക്കാലത്തും അവർക്കൊപ്പം- മുഖ്യമന്ത്രി

cntv team by cntv team
January 30, 2026
in Kerala
A A
പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിച്ചത് പ്രവാസികൾ, സർക്കാർ എല്ലാക്കാലത്തും അവർക്കൊപ്പം- മുഖ്യമന്ത്രി
0
SHARES
9
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനം നേരിട്ട പ്രതിസന്ധികളെ അതിജീവിക്കാൻ പ്രധാന പങ്കുവഹിച്ചത് പ്രവാസികളും ലോക കേരളസഭയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം, രൂക്ഷമായ കാലവർഷക്കെടുതി, കോവിഡ് തുടങ്ങിയ ഘട്ടങ്ങളിലൊക്കെ പ്രവാസിസമൂഹത്തിന്റെ കരുതൽ കേരളം നല്ല രീതിയിൽ അനുഭവിച്ചറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ലോക കേരളസഭ സംബന്ധിച്ച് പലർക്കും സംശയങ്ങളുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴതു മാറിയെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ ഭാവി എങ്ങനെ വേണമെന്ന കാര്യത്തിൽ പ്രവാസികളിൽനിന്ന് നിരവധി നിർദേശങ്ങളുണ്ടായി. പ്രവാസികൾക്ക് സഹായിക്കാനാകുന്ന മേഖലകൾ കണ്ടെത്തി നൽകാൻ സർക്കാരിനു കഴിയണം. സംസ്ഥാനവും സർക്കാരും എല്ലാക്കാലത്തും പ്രവാസികൾക്കൊപ്പം നിന്നിട്ടുണ്ട്. മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് കേരളം നവീകരിക്കപ്പെടണം. അല്ലെങ്കിൽ പിന്തള്ളപ്പെടും. വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലൂന്നിയ ഒരു കേരളത്തിനാണ് ശ്രിമിക്കുന്നത്. അതിന് പ്രവാസികളിൽനിന്നു സഹായമുണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.കഴിഞ്ഞ പത്തു വർഷംകൊണ്ട് വലിയ നേട്ടങ്ങളാണ് സംസ്ഥാനത്തുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതയുടെ പ്രധാന ഭാഗങ്ങൾ അടുത്ത മാസം ഉദ്ഘാടനം ചെയ്യും. മാർച്ചാകുമ്പോൾ ഒരു ഘട്ടം പൂർത്തിയാകും. ഇത് കേന്ദ്രം സംസ്ഥാനത്തിനു നൽകിയ ഉറപ്പാണ്. അതിനനുസരിച്ചുള്ള നടപടികൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ലോകത്തിന്റെ ഏതു ഭാഗത്തു ചെന്നാലും മനസ്സും ശരീരവും കേരളത്തോടൊപ്പമാണെന്ന് നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനും വ്യവസായിയുമായ എം.എ.യൂസഫലി പറഞ്ഞു. നമ്മുടെ നാട്ടിൽ എന്തു പടുത്തുയർത്തിയാലും അതിൽ ഒരു വിദേശമലയാളിയുടെ സഹായമുണ്ടാകും. ഒരു ഘട്ടത്തിൽ ഇന്ത്യയെ സാമ്പത്തികപ്രശ്നം പിടികൂടിയപ്പോൾ രക്ഷിച്ചതിൽ പ്രവാസികളുടെ പങ്ക് വലുതായിരുന്നുവെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ലോകത്തിന്റെ ഏതു കോണിലായാലും കേരളത്തെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് നമ്മുടെ സമ്പത്തെന്ന് വ്യവസായിയും നോർക്ക റൂട്ട്‌സ് ഡയറക്ടറുമായ ഡോ. ബി.രവി പിള്ള പറഞ്ഞു. ഗൾഫിലും മറ്റു രാജ്യങ്ങളിലും നിക്ഷേപകരെ ആകർഷിക്കാനായി വലിയ ഇളവുകളാണു നൽകുന്നത്. അതു മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ കേരളത്തിലും കൂടുതലായി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.സ്പീക്കർ എ.എൻ.ഷംസീർ അധ്യക്ഷനായി. മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ നോർക്ക റൂട്ട്‌സ് െറസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, നോർക്ക സെക്രട്ടറി ടി.വി.അനുപമ തുടങ്ങിയവർ സംബന്ധിച്ചു.

Related Posts

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു, വിടപറഞ്ഞത് മുൻ കബഡി താരം
Kerala

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു, വിടപറഞ്ഞത് മുൻ കബഡി താരം

January 30, 2026
92
ആ വാക്ക് പാലിച്ചു; സ്‌കൂളിന് മുകളിലെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീടായി
Kerala

ആ വാക്ക് പാലിച്ചു; സ്‌കൂളിന് മുകളിലെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീടായി

January 30, 2026
21
ഇനി ‘നോട്ട്’ കൊടുത്താൽ മദ്യം കിട്ടില്ല; നിർണായക മാറ്റവുമായി ബെവ്‌കോ
Kerala

ഇനി ‘നോട്ട്’ കൊടുത്താൽ മദ്യം കിട്ടില്ല; നിർണായക മാറ്റവുമായി ബെവ്‌കോ

January 29, 2026
447
‘ഫാസിസം ജനങ്ങളിലേക്കും പടർന്നിരിക്കുന്നു, ഡൽഹി ഭരിക്കുന്ന പാർട്ടിക്ക് കേരളത്തിൽ ഇടം നൽകരുത്’
Kerala

‘ഫാസിസം ജനങ്ങളിലേക്കും പടർന്നിരിക്കുന്നു, ഡൽഹി ഭരിക്കുന്ന പാർട്ടിക്ക് കേരളത്തിൽ ഇടം നൽകരുത്’

January 29, 2026
140
ദീപക് ജീവനൊടുക്കിയ കേസ്; ജാമ്യം തേടി ഷിംജിത വീണ്ടും കോടതിയില്‍
Kerala

ദീപക് ജീവനൊടുക്കിയ കേസ്; ജാമ്യം തേടി ഷിംജിത വീണ്ടും കോടതിയില്‍

January 29, 2026
185
ശബരിമല സ്വര്‍ണക്കൊള്ള കേസ്; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ജാമ്യം
Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ജാമ്യം

January 29, 2026
15
Next Post
ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് വീടിന് തീയിട്ടു ഭർത്താവ്, പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് വീടിന് തീയിട്ടു ഭർത്താവ്, പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

Recent News

‘ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി പൾസർ സുനി

‘ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി പൾസർ സുനി

January 30, 2026
12
ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് വീടിന് തീയിട്ടു ഭർത്താവ്, പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് വീടിന് തീയിട്ടു ഭർത്താവ്, പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

January 30, 2026
125
പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിച്ചത് പ്രവാസികൾ, സർക്കാർ എല്ലാക്കാലത്തും അവർക്കൊപ്പം- മുഖ്യമന്ത്രി

പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിച്ചത് പ്രവാസികൾ, സർക്കാർ എല്ലാക്കാലത്തും അവർക്കൊപ്പം- മുഖ്യമന്ത്രി

January 30, 2026
9
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

January 30, 2026
56
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025