• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

രാഷ്ട്രീയ നേതാക്കൾ മുതൽ സംയുക്ത സൈനികമേധാവി വരെ; ആകാശയാത്രയിൽ ജീവൻ പൊലിഞ്ഞവർ

ckmnews by ckmnews
January 28, 2026
in Kerala
A A
രാഷ്ട്രീയ നേതാക്കൾ മുതൽ സംയുക്ത സൈനികമേധാവി വരെ; ആകാശയാത്രയിൽ ജീവൻ പൊലിഞ്ഞവർ
0
SHARES
222
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആകാശദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രമുഖർ നിരവധിയാണ്. 1945-ൽ തായ്‍വാനിലുണ്ടായ വിമാനാപകടത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിനെ കാണാതായതാണ് പ്രധാനസംഭവങ്ങളിലൊന്ന്. അപകടത്തിൽ നേതാജി മരിച്ചെന്നും ഇല്ലെന്നും വാദങ്ങളുണ്ട്. 1966-ലാണ് ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് ഹോമി ജെ ഭാഭ സ്വിറ്റ്സർലൻഡിലെ ആൽപ്സ് പർവത നിരയിൽ എയർ ഇന്ത്യാ വിമാനം തകർന്നുവീണ് കൊല്ലപ്പെട്ടത്. വിമാനം പറത്തുന്നതിനിടെ, അപകടത്തിൽപ്പെട്ട് കോൺഗ്രസ് നേതാവും ഇന്ദിരാഗാന്ധിയുടെ മകനുമായ സഞ്ജയ് ഗാന്ധി മരിച്ചത് രാജ്യത്തെ ഞെട്ടിച്ചു.

1980 ജൂൺ 23-നായിരുന്നു ഡൽഹി സഫ്ദർജങിലെ ഫ്ളൈയിെങ് ക്ലബിലെ ആ ദുരന്തം. പഞ്ചാബ് ഗവർണറായിരിക്കെ 1994 ൽ ഹിമാചൽ പ്രദേശിലുണ്ടായ വിമാന അപകടത്തിലാണ് സുരേന്ദ്രനാഥും ഒമ്പത് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. കോൺഗ്രസിന്റെ ദേശീയ മുഖങ്ങളിൽ ഒരാളായിരുന്ന മാധവറാവുവിന്റെ ജീവൻ കവർന്നത് കാൺപൂരിലെ വിമനാപകടമാണ്. 2001-ൽ രാഷ്ട്രീയ റാലിയിൽ പങ്കെടുക്കാനുള്ള യാത്രാമധ്യേയായിരുന്നു അപകടം. ലോക്സഭാ സ്പീക്കറായിരുന്ന ജി എം സി ബാലയോഗി ഹെലികോപ്റ്റർ അപകടത്തിലാണ് മരിച്ചത്. 2002 മാർച്ചിലായിരുന്നു ആന്ധ്രയിലെ കൈകല്ലൂരിലുണ്ടായ അപകടം.

നടിയും ബിജെപി നേതാവുമായ സൗന്ദര്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചെറുവിമാനം തകർന്നാണ് മരിച്ചത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരിക്കെയാണ് വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവനെടുത്ത ഹെലികോപ്റ്റർ ദുരന്തം. നല്ലമല വനമേഖലയിലൂടെ കടന്നുപോകുമ്പോൾ മോശം കാലാവസ്ഥയെതുടർന്നായിരുന്നു അപകടം. 2011 ഏപ്രിൽ മുപ്പതിനായിരുന്നു അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദോർജി ഖണ്ഡുവും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണത്.

ആകാശദുരന്തത്തിലായിരുന്നു രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ കൂനൂരിലായിരുന്നു ഹെലികോപ്റ്റർ അപകടം. ഇക്കഴിഞ്ഞ വർഷം രാജ്യത്തെ ഞെട്ടിച്ച വിമാനപകടത്തിൽ മരിച്ച 260 പേരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നു. ഇപ്പോൾ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും ആകാശദുരന്തത്തിൽ ജീവൻ നഷ്ടമായി.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
73
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
23
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
47
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
105
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
175
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
137
Next Post
‘വിളപ്പിൽശാല ആശുപത്രിയ്ക്ക് വീഴ്ചയില്ല; പ്രാഥമിക ചികിത്സ നൽകി’; മന്ത്രി വീണാ ജോർജ്

‘വിളപ്പിൽശാല ആശുപത്രിയ്ക്ക് വീഴ്ചയില്ല; പ്രാഥമിക ചികിത്സ നൽകി’; മന്ത്രി വീണാ ജോർജ്

Recent News

ചങ്ങരംകുളം കാഞ്ഞിയൂര്‍ പട്ടേരിയിൽ താമസിക്കുന്ന എരളം കാട്ടിൽ തങ്ക നിര്യാതയായി

ചങ്ങരംകുളം കാഞ്ഞിയൂര്‍ പട്ടേരിയിൽ താമസിക്കുന്ന എരളം കാട്ടിൽ തങ്ക നിര്യാതയായി

October 7, 2026
22
സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
66
2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം

2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം

October 7, 2026
12
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

October 7, 2026
87
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025