• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇനി പിന്നണി പാടാനില്ല’; 38-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജിത് സിംഗ്, സംഗീതലോകത്ത് അമ്പരപ്പ്

ckmnews by ckmnews
January 28, 2026
in UPDATES
A A
ഇനി പിന്നണി പാടാനില്ല’; 38-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജിത് സിംഗ്, സംഗീതലോകത്ത് അമ്പരപ്പ്
0
SHARES
120
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചലച്ചിത്ര പിന്നണി ഗായകന്‍ എന്ന നിലയിലുള്ള കരിയര്‍ താന്‍ അവസാനിപ്പിക്കുകയാണെന്ന് പ്രശസ്ത ഹിന്ദി ഗായകനും സംഗീത സംവിധായകനും ഉപകരണ സംഗീത വാദകനുമായ അർജിത് സിംഗ്. ബോളിവുഡിലെ യുവ തലമുറ ഗായകരില്‍ ഏറ്റവും ശ്രദ്ധേയനായ അര്‍ജിത് കരിയറിലെ ഏറ്റവും മികച്ച സമയത്താണ് പിന്നണി ഗാനാലാപനത്തില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നടത്തിയിരിക്കുന്ന പ്രഖ്യാപനം സംഗീത ലോകത്തെയും ആരാധകരെയും ഒരേപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. 38-ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപനം

വര്‍ഷങ്ങളോളം തനിക്ക് നല്‍കിയ നിലയ്ക്കാത്ത പിന്തുണയ്ക്കും സ്നേഹത്തിനും ആസ്വാദകര്‍ക്ക് നന്ദിയും അറിയിച്ചിട്ടുണ്ട് അദ്ദേഹം. പിന്നണി ഗായകനായുള്ള കാലത്തെ ജീവിതത്തിന്‍റെ ഒരു മനോഹരഘട്ടം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അതില്‍ നിന്നുള്ള പിന്മാറ്റം അര്‍ജിത് സിംഗ് അറിയിച്ചിരിക്കുന്നത്. ഒരു പതിറ്റാണ്ടില്‍ ഏറെയായി ബോളിവുഡ് സംഗീത ശാഖയെ നിര്‍വ്വചിച്ച ശബ്ദങ്ങളില്‍ ഒന്നായിരുന്നു അര്‍ജിത് സിംഗിന്‍റേത്. അതേസമയം ഇത് പിന്നണി ഗാനരംഗത്തുനിന്ന് മാത്രമുള്ള പിന്മാറ്റമാണെന്നും സംഗീത മേഖലയില്‍ താന്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ഇന്‍ഡിപെന്‍ഡന്‍റ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കൂടുതല്‍ പഠിക്കാനും ഈണങ്ങള്‍ സൃഷ്ടിക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അതേസമയം ഇതിനകം കമ്മിറ്റ് ചെയ്തിട്ടുള്ള ഗാനങ്ങളെല്ലാം പൂര്‍ത്തിയാക്കുമെന്നും അതില്‍ പലതും വരും മാസങ്ങളില്‍ ആസ്വാദകര്‍ക്ക് മുന്നിലേക്ക് എത്തുമെന്നും അര്‍ജിത് സിംഗ് അറിയിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ നായകനാവുന്ന ബാറ്റില്‍ ഓഫ് ഗല്‍വാനില്‍ അടക്കം അര്‍ജിത് പാടുന്ന ഗാനങ്ങള്‍ ഉണ്ട്

Related Posts

എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.
UPDATES

എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.

October 7, 2026
34
സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍
UPDATES

സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍

October 7, 2026
37
കസ്റ്റഡിയില്‍ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം
UPDATES

കസ്റ്റഡിയില്‍ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം

October 7, 2026
22
മംഗലത്തേരി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഒക്ടോബർ 10ന് മാര്‍സ് സിനിമാസില്‍
UPDATES

മംഗലത്തേരി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഒക്ടോബർ 10ന് മാര്‍സ് സിനിമാസില്‍

October 7, 2026
22
ശാസ്ത്രാധ്യാപന മികവിന് ഹസീന സി വിക്ക് ഗുരുരത്ന പുരസ്‌കാരം
UPDATES

ശാസ്ത്രാധ്യാപന മികവിന് ഹസീന സി വിക്ക് ഗുരുരത്ന പുരസ്‌കാരം

October 7, 2026
99
പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കന്നിമാസ ആയില്യപൂജ നടന്നു
UPDATES

പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ കന്നിമാസ ആയില്യപൂജ നടന്നു

October 7, 2026
55
Next Post
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് വിമാന അപകടത്തില്‍ ദാരുണാന്ത്യം

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് വിമാന അപകടത്തില്‍ ദാരുണാന്ത്യം

Recent News

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
43
സംസ്ഥാനത്ത് മഴ കനക്കും, നാളെ അഞ്ചിടത്ത് മഞ്ഞ അലർട്ട്

സംസ്ഥാനത്ത് മഴ കനക്കും, നാളെ അഞ്ചിടത്ത് മഞ്ഞ അലർട്ട്

October 7, 2026
21
‘RCയില്‍ മാറ്റം വരുത്തി വാഹനത്തിന്റെ നിറം മാറ്റാം’; വാഹന മോഡിഫിക്കേഷനില്‍ ഉത്തരവിറക്കി എംവിഡി

‘RCയില്‍ മാറ്റം വരുത്തി വാഹനത്തിന്റെ നിറം മാറ്റാം’; വാഹന മോഡിഫിക്കേഷനില്‍ ഉത്തരവിറക്കി എംവിഡി

October 7, 2026
0
‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

October 7, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025