• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് എസ്‌ഐടി

ckmnews by ckmnews
January 23, 2026
in UPDATES
A A
ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് എസ്‌ഐടി
0
SHARES
74
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് എസ്‌ഐടി. തന്ത്രി കണ്ഠരര് രാജീവര്‍ക്ക് സ്വര്‍ണക്കൊള്ള അറിയാമായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ചോദ്യം ചെയ്യലില്‍ തന്ത്രി ഭാഗികമായി സ്വര്‍ണക്കൊള്ള സമ്മതിച്ചു. ദ്വാരപാലക ശില്‍പ കേസിലും, കട്ടിളപ്പാളി കേസിലും തന്ത്രിക്ക് നേരിട്ട് പങ്കുണ്ട് എന്നതിന് തെളിവുകളും മൊഴിയും എസ്‌ഐടിക്ക് ലഭിച്ചു. ഇന്നലെയാണ് നിര്‍ണായക ചോദ്യം ചെയ്യല്‍ നടന്നത്

തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് തന്ത്രി കുടുങ്ങിയത്. തന്ത്രിയുടെ മൊഴിയില്‍ തുടരന്വേഷണം നടത്തും. ഇന്നലെയാണ് തന്ത്രിയെ എസ്‌ഐടിക്ക് കസ്റ്റഡിയില്‍ ലഭിച്ചത്. ഇതുവരെ തന്ത്രിയുമായി ബന്ധപ്പെട്ട് ശേഖരിച്ച മുഴുവന്‍ തെളിവുകളും അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യല്‍.

മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ അടക്കം മൊഴി തന്ത്രിക്ക് എതിരാണ്. കൂടാതെ മൂന്ന് പ്രധാന തെളിവുകളുമായി ബന്ധപ്പെട്ടും എസ്‌ഐടി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതിലേറ്റവും പ്രധാനം സ്മര്‍ട്ട് ക്രീയേഷന്‍സുമായി തന്ത്രിക്കുള്ള ബന്ധമാണ്. രണ്ടാമത്തേത് സംസ്ഥാനത്തിന് പുറത്ത് തന്ത്രി നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ളതാണ്. മൂന്നാമത്തേത്, ഗൂഢാലോചനയുടെ എല്ലാ ഘട്ടങ്ങളിലും തന്ത്രി പങ്കെടുത്തിരുന്നു എന്ന് വ്യക്തമാക്കുന്ന ചില മൊഴികളും ബാങ്ക് വിവരങ്ങളുമടക്കമുള്ള കാര്യങ്ങളാണ്. ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നീ മൂന്നു പേരുമായും തന്ത്രിക്ക് ബന്ധമുണ്ടെന്ന് എസ്‌ഐടി സ്ഥിരീകരിക്കുന്നുണ്ട്.

ഇന്ന് തന്ത്രിയുടെ റിമാന്‍ കാലാവധി കഴിയും. 28ാം തിയതിയാണ് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള ജാമ്യഹര്‍ജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായി. ജാമ്യം ലഭിച്ചാല്‍ കേസില്‍ ജയില്‍ മോചിതനാകുന്ന ആദ്യയാളാകും മുരാരി ബാബു

Related Posts

ചിന്നുവിന്റെ മരണശേഷം സന്ദീപിന് നേരെ സൈബർ ആക്രമണം; ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് പൊലീസ്
UPDATES

ചിന്നുവിന്റെ മരണശേഷം സന്ദീപിന് നേരെ സൈബർ ആക്രമണം; ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് പൊലീസ്

February 16, 2026
183
എടപ്പാൾ ചുങ്കം മഹല്ല് ജുമാ മസ്ജിദ്,മൻശഉൽ ഇസ്ലാം മദ്രസ സംയുക്തമായി മഹല്ല് സുഹൃദ് സംഗമം നടത്തി
UPDATES

എടപ്പാൾ ചുങ്കം മഹല്ല് ജുമാ മസ്ജിദ്,മൻശഉൽ ഇസ്ലാം മദ്രസ സംയുക്തമായി മഹല്ല് സുഹൃദ് സംഗമം നടത്തി

February 16, 2026
43
ആലംകോട് കാവ്യാലയം സാഹിത്യ കൂട്ടായ്മ സാഹിത്യ സംഗമം സംഘടിപ്പിച്ചു
UPDATES

ആലംകോട് കാവ്യാലയം സാഹിത്യ കൂട്ടായ്മ സാഹിത്യ സംഗമം സംഘടിപ്പിച്ചു

February 16, 2026
113
മാറഞ്ചേരി ഹെവൻസ് പ്രീ സ്കൂൾ വാർഷികം ആഘോഷിച്ചു
UPDATES

മാറഞ്ചേരി ഹെവൻസ് പ്രീ സ്കൂൾ വാർഷികം ആഘോഷിച്ചു

February 16, 2026
21
ആലുവ മണപ്പുറത്ത് പിതൃസ്‌മരണയിൽ ബലിയിട്ട് പതിനായിരങ്ങൾ
UPDATES

ആലുവ മണപ്പുറത്ത് പിതൃസ്‌മരണയിൽ ബലിയിട്ട് പതിനായിരങ്ങൾ

February 16, 2026
14
എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും
UPDATES

എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും

February 16, 2026
90
Next Post
ഫേസ്‌ക്രീം മാറ്റിവെച്ചതില്‍ തര്‍ക്കം; അമ്മയെ മര്‍ദിച്ച് വാരിയെല്ല് തകര്‍ത്ത മകള്‍ പിടിയില്‍

ഫേസ്‌ക്രീം മാറ്റിവെച്ചതില്‍ തര്‍ക്കം; അമ്മയെ മര്‍ദിച്ച് വാരിയെല്ല് തകര്‍ത്ത മകള്‍ പിടിയില്‍

Recent News

കഴിഞ്ഞ 10 വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര ചെലവ് 762 കോടി രൂപ; കണക്കുകള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

കഴിഞ്ഞ 10 വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര ചെലവ് 762 കോടി രൂപ; കണക്കുകള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

February 16, 2026
53
’10വർഷമായി LDF സർക്കാർ മാറിയിട്ടില്ല,അത് തടയാനുള്ള കഴിവ് പ്രതിപക്ഷത്തിനില്ല’; വീണ്ടും പുകഴ്ത്തി മണിശങ്കർ അയ്യർ

’10വർഷമായി LDF സർക്കാർ മാറിയിട്ടില്ല,അത് തടയാനുള്ള കഴിവ് പ്രതിപക്ഷത്തിനില്ല’; വീണ്ടും പുകഴ്ത്തി മണിശങ്കർ അയ്യർ

February 16, 2026
81
പൊലീസുകാരെ വിസർജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി; സ്വർണമാല വിഴുങ്ങിയ യുവതി തൊണ്ടി ക്ളോസറ്റിൽ ഒഴുക്കി

പൊലീസുകാരെ വിസർജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി; സ്വർണമാല വിഴുങ്ങിയ യുവതി തൊണ്ടി ക്ളോസറ്റിൽ ഒഴുക്കി

February 16, 2026
364
ഊബറിന്‍റെ തൊഴിലാളി വിരുദ്ധനയം; സംസ്ഥാനത്ത് ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ നാളെ മുതൽ പണിമുടക്കിലേക്ക്

ഊബറിന്‍റെ തൊഴിലാളി വിരുദ്ധനയം; സംസ്ഥാനത്ത് ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ നാളെ മുതൽ പണിമുടക്കിലേക്ക്

February 16, 2026
51
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025