• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

’10 വർഷത്തിനിടെ കേരളം വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാക്കി; കേന്ദ്ര വിഹിതത്തിൽ ഗണ്യമായ കുറവ്’; ​നയപ്രഖ്യാപനം വായിച്ച് ​ഗവർണർ

ckmnews by ckmnews
January 20, 2026
in UPDATES
A A
’10 വർഷത്തിനിടെ കേരളം വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാക്കി; കേന്ദ്ര വിഹിതത്തിൽ ഗണ്യമായ കുറവ്’; ​നയപ്രഖ്യാപനം വായിച്ച് ​ഗവർണർ
0
SHARES
93
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേന്ദ്രസർക്കാരിനെ വിമർശിച്ചും സംസ്ഥാനസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. അതിദാരിദ്ര്യനിർമാർജനം പ്രഖ്യാപനം സൂചിപ്പിച്ചായിരുന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കം. തൊഴിലുറപ്പ് പദ്ധതി ഭേദഗതിയ്ക്കും, കേന്ദ്ര സാമ്പത്തിക നയങ്ങൾക്കുമെതിരായ നയപ്രഖ്യാപനത്തിലെ വിമർശനഭാഗം ഗവർണർ വായിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ കേരളം വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാക്കി. സംസ്ഥാനം വികസന പാതയിൽ കുതിക്കുന്നു. ശിശു മരണനിരക്ക് വികസിത രാജ്യങ്ങളെക്കാൾ കുറവാണെന്നും നയപ്രഖ്യാപന പ്രസം​ഗം.

ഡിജിറ്റൽ ഡിവൈഡ് ഒഴിവാക്കി എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത നൽകി. ഏക കിടപ്പാട സംരക്ഷണ നിയമം നടപ്പിലാക്കിയെന്നും ​ഗവർണർ പറഞ്ഞു. കേന്ദ്രവിഹിതം നൂറിൽനിന്ന് 60% ആക്കി കുറച്ചെന്നും തൊഴിലുറപ്പ് ഭേദഗതി സംസ്ഥാനത്തിന് തിരിച്ചടിയാണെന്നും നയപ്രഖ്യാപന പ്രസം​ഗത്തിൽ വിമർശനം. തൊഴിലുറപ്പ് പദ്ധതി പഴയപടിയിൽ നടപ്പാക്കണമെന്നും നയപ്രഖ്യാപന പ്രസം​ഗത്തിൽ ആവശ്യപ്പെട്ടു.

കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാനത്തെ സമ്മർദ്ദത്തിൽ ആക്കുന്നുണ്ട്. പൊതുവിപണിയിൽ നിന്നുള്ള വായ്പയിൽ 17000 കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തി. കേന്ദ്ര നടപടികൾ മൂലമുള്ളസാമ്പത്തിക ഞെരുക്കം സംസ്ഥാനത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ചു. ആരോഗ്യം ഉൾപ്പെടെയുള്ള മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. ധനകാര്യ കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടന സ്ഥാപനങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നത് ഫെഡറലിസത്തിനെതിരാണെന്നും നയപ്രഖ്യാപന പ്രസം​ഗയത്തിൽ ​ഗവർണർ പറഞ്ഞു.

സാമ്പത്തിക സുസ്ഥിരതയ്ക്ക് നിയമപരവും ഭരണഘടനാപരവുമായ എല്ലാ വഴികളും തേടും. സംസ്ഥാനം പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. കേരളം സാമൂഹ്യസൗഹാർദ്ദത്തിന്റെ നാടാണ്. ഭൂമിയും വീടും ഇല്ലാത്തവർക്കായുള്ള ഭവന പദ്ധതിയും പൂർത്തീകരണത്തോട് അടുക്കുന്നു. കേരളം സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പദ്ധതികൾ നടപ്പാക്കി. കഴിഞ്ഞ 10 വർഷമായി ക്രമസമാധന പരിപാലനം മെച്ചപ്പെടുത്തി. കഴിഞ്ഞ 10 വർഷത്തിനിടെ ലോഡ് ഷെഡിംഗ് ഉണ്ടായിട്ടില്ല. മനുഷ്യ വന്യജീവി സംഘർഷങ്ങൾ തടയുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചെന്നും ​ഗവർ‌ണർ നയപ്രഖ്യാപന പ്രസം​ഗത്തിൽ പറഞ്ഞു.

മനുഷ്യ വന്യജീവി സംഘർഷത്തിൽ കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പാക്കും. നെല്ലിന് ഏറ്റവും ഉയർന്ന താങ്ങു വില നൽകുന്നത് കേരളമാണ്. മത്സ്യത്തൊഴിലാളി ക്ഷേമം സംസ്ഥാനത്തിന്റെ പ്രധാനലക്ഷ്യം. തീരമേഖലയിലെ പാർപ്പിടവും വിദ്യാഭ്യാസവും മുൻഗണന നൽകുന്നുണ്ടെന്ന് ​ഗവർ‌ണർ നയപ്രഖ്യാപന പ്രസം​ഗത്തിൽ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി പദ്ധതികൾ ആവിഷ്കരിച്ചു. ആരോഗ്യ രംഗത്ത് സർക്കാർ മികച്ച മുന്നേറ്റം നടത്തുന്നുണ്ടെന്നും നയപ്രഖ്യാപനം

Related Posts

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു
UPDATES

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
743
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം
UPDATES

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
117
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
UPDATES

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
76
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു
UPDATES

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
103
ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.
UPDATES

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

August 26, 2026
46
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍
UPDATES

മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

August 26, 2026
41
Next Post
ടി ട്വന്റി ലോക കപ്പിനുള്ള ഒരുക്കം; ഇന്ത്യ-ന്യൂസിലാന്‍ഡ് ടി ട്വന്റി പരമ്പരക്ക് നാളെ തുടക്കം

ടി ട്വന്റി ലോക കപ്പിനുള്ള ഒരുക്കം; ഇന്ത്യ-ന്യൂസിലാന്‍ഡ് ടി ട്വന്റി പരമ്പരക്ക് നാളെ തുടക്കം

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
743
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
117
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
76
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
103
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025