ചങ്ങരംകുളം :സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ ഭാഗമായി കോക്കൂർ റെയ്ഞ്ച് ജംഇയ്യ ത്തുൽ മുഅല്ലിമീൻ പദയാത്ര സംഘടിപ്പിച്ചു.കോക്കൂർ പാവിട്ടപ്പുറം മഖാം സിയാറത്തോടെ തുടക്കം കുറിച്ചു.സിയാറത്തിന് പ്രസിഡണ്ട് മൂസ മുസ്ലിയാർ നേതൃത്വം നൽകി.റെയ്ഞ്ച് സെക്രട്ടറി റഫീഖ് മൗലവി, സക്കരിയ ബദ് രി,വൈസ് പ്രസിഡന്റ്
അബ്ദുൽ ഖാദിർ ഫൈസി,ചെയർമാൻ സൈതലവി ദാരിമി, ഇബ്റാഹിം അസ് ഹരി, മമ്മുട്ടി ഹാജി,മുഹമ്മദ് മാസ്റ്റർ ,അനസ് ബാഖവി എന്നിവർ പദയാത്രക്ക് നേതൃത്വം നൽകി.വളയംകുളത്ത് നടന്ന സമാപന സംഗമത്തിൽ അബ്ദുൽ ഖാദിർ ഫൈസി മുഖ്യപ്രഭാഷണം നടത്തി. വളയംകുളം ജലാലിയ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ മധുരം നൽകി സ്വികരിച്ചു.







