• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഒടുവിൽ ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ഇറാൻ; ആഭ്യന്തര പ്രക്ഷോഭത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 5000 പേർ; മരണസംഖ്യ ഉയർന്നേക്കും

ckmnews by ckmnews
January 19, 2026
in UPDATES
A A
ഒടുവിൽ ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ഇറാൻ; ആഭ്യന്തര പ്രക്ഷോഭത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 5000 പേർ; മരണസംഖ്യ ഉയർന്നേക്കും
0
SHARES
198
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇറാനിലെ ആഭ്യന്തര പ്രക്ഷോഭത്തിൽ 5000 പേർ കൊല്ലപ്പെട്ടതായി ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി, ഇതിൽ 500 ഓളം പേർ സുരക്ഷാ ജീവനക്കാരാണ്. എന്നാൽ, അമേരിക്ക ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയുടെ കണക്കുകൾ വ്യത്യസ്തമാണ്
ടെഹ്റാൻ: ഇറാനിൽ ആഭ്യന്തര പ്രക്ഷോഭത്തിൽ ഇതുവരെ 5000 പേർ കൊല്ലപ്പെട്ടെന്ന് കണക്ക്. ഇതിൽ 500 ഓളം പേർ സുരക്ഷാ ജീവനക്കാരാണ്. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥനാണ് കണക്കുകൾ പുറത്തുവിട്ടത്. തീവ്രവാദികളും സായുധരായ കലാപകാരികളും നിരായുധരായ സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയ ക്രൂരമായ ആക്രമണമാണി ഇറാനിൽ നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇനിയും മരണസംഖ്യ ഉയർന്നേക്കാമെങ്കിലും വലിയ തോതിൽ ഉയരില്ലെന്നും ഇദ്ദേഹത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തെ ഉയർന്ന വിലക്കയറ്റം, സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ച് രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭമാണ് ഇത്രയും പേരുടെ മരണത്തിലേക്ക് നയിച്ചത്. 1979 മുതൽ രാജ്യത്ത് അധികാരത്തിലുള്ള ഇസ്ലാമിക ഭരണകൂടത്തിന് അവസാനം കുറിക്കണമെന്നാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കയും ഇസ്രായേലുമാണ് പ്രക്ഷോഭത്തിന് പിന്നിലെന്നാണ് അയത്തൊള്ള അലി ഖമെയ്‌നി വിമർശിച്ചത്.

അതേസമയം അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 24000ത്തിലധികം പേർ അറസ്റ്റിലായിട്ടുണ്ട്. 3,308 പേർ കൊല്ലപ്പെട്ടുവെന്നും 4382 പേരുടെ കാര്യങ്ങൾ പരിശോധിക്കുന്നതായും ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം അമേരിക്കൻ കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി ഇറാൻ വിദേശകാര്യ വക്താവ് ആരോപിച്ചു. എന്നാൽ ഇത് തള്ളിയ ഇറാൻ ഭരണകൂടം ഇറാന് അമേരിക്കയെ ആക്രമിക്കാൻ പദ്ധതിയില്ലെന്നും എന്നാൽ അമേരിക്ക ആക്രമിച്ചാൽ പ്രത്യാക്രമണം ശക്തമായിരിക്കുമെന്നും വ്യക്തമാക്കി

Related Posts

അധികാരം യുഡിഎഫിനെന്ന് എക്സിറ്റ്പോളുകൾ, എൽഡിഎഫിന് 65-ൽ താഴെ; എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും പ്രവചനം
UPDATES

April 29, 2026
91
കരിപ്പൂരില്‍ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മരിച്ചത് പുളിയംപറമ്പ് സ്വദേശി സൈനുല്‍ ആബിദ്

66
ശക്തമായ വേനല്‍ മഴ; ബെംഗളൂരു ബൗറിങ് ആശുപത്രിക്ക് സമീപം മതിലിടിഞ്ഞ് 7 പേര്‍ മരിച്ചു; മരിച്ചവരില്‍ രണ്ട് മലയാളികളും

201
ഹർത്താൽ ദിനത്തിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ചു; CSDS നേതാവ് റിമാൻഡിൽ, വധശ്രമം ഉൾപ്പെടെ ചുമത്തി ജയിലിലേക്ക്

34
ചെറവല്ലൂർ തെക്കുമുറി ചൂണ്ടപറമ്പിൽ മുഹമ്മദ് നിര്യാതനായി

57
പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തിയെന്ന കേസ്; പ്രതി അറസ്റ്റില്‍

206
Next Post
കോട്ടക്കൽ പറപ്പൂരിൽ ഉമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു

Recent News

അധികാരം യുഡിഎഫിനെന്ന് എക്സിറ്റ്പോളുകൾ, എൽഡിഎഫിന് 65-ൽ താഴെ; എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും പ്രവചനം

അധികാരം യുഡിഎഫിനെന്ന് എക്സിറ്റ്പോളുകൾ, എൽഡിഎഫിന് 65-ൽ താഴെ; എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും പ്രവചനം

April 29, 2026
91
കരിപ്പൂരില്‍ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മരിച്ചത് പുളിയംപറമ്പ് സ്വദേശി സൈനുല്‍ ആബിദ്

കരിപ്പൂരില്‍ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മരിച്ചത് പുളിയംപറമ്പ് സ്വദേശി സൈനുല്‍ ആബിദ്

April 29, 2026
66
ശക്തമായ വേനല്‍ മഴ; ബെംഗളൂരു ബൗറിങ് ആശുപത്രിക്ക് സമീപം മതിലിടിഞ്ഞ് 7 പേര്‍ മരിച്ചു; മരിച്ചവരില്‍ രണ്ട് മലയാളികളും

ശക്തമായ വേനല്‍ മഴ; ബെംഗളൂരു ബൗറിങ് ആശുപത്രിക്ക് സമീപം മതിലിടിഞ്ഞ് 7 പേര്‍ മരിച്ചു; മരിച്ചവരില്‍ രണ്ട് മലയാളികളും

April 29, 2026
201
ഹർത്താൽ ദിനത്തിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ചു; CSDS നേതാവ് റിമാൻഡിൽ, വധശ്രമം ഉൾപ്പെടെ ചുമത്തി ജയിലിലേക്ക്

ഹർത്താൽ ദിനത്തിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ചു; CSDS നേതാവ് റിമാൻഡിൽ, വധശ്രമം ഉൾപ്പെടെ ചുമത്തി ജയിലിലേക്ക്

April 29, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025