• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജനനായകന് തിരിച്ചടി; റിലീസ് വൈകും, സിംഗിൾ ബെഞ്ച് വിധി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ckmnews by ckmnews
January 14, 2026
in UPDATES
A A
ജനനായകന് തിരിച്ചടി; റിലീസ് വൈകും, സിംഗിൾ ബെഞ്ച് വിധി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു
0
SHARES
41
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വിജയ് നായകനായ ചിത്രം ജനനായകന്റെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ. റിലീസിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സെൻസർ ബോർഡിന്റെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവ, ജസ്റ്റിസ് ജി അരുൾ മുരുകൻ എന്നിവർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്.മറുപടി നൽകാൻ സാവകാശം നൽകിയില്ലെന്ന് സെൻസർ ബോർഡ് വ്യക്തമാക്കി. എന്നാൽ അടിയന്തര പ്രാധാന്യത്തോടെ പരിഗണിയ്ക്കേണ്ട കേസ് അല്ല ഇതെന്നാണ് ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവ അഭിപ്രായപ്പെട്ടത്. കേസ് 21ന് വീണ്ടും പരിഗണിയ്ക്കും
സെൻസർ ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഇന്ന് രാവിലെയാണ് സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് പി ടി ആശ ഉത്തരവിട്ടത്. പിന്നാലെ, സെൻസർ ബോർഡ് ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവയുടെ ബെഞ്ചിൽ അപ്പീൽ നൽകി. കേസ് പരിഗണിച്ച ബെഞ്ച് നിർമാതാക്കളെയും ജസ്റ്റിസ് പി ടി ആശയെയും വിമർശിച്ചു. നിർമാതാക്കളുടെ വാദത്തിനെതിരായ അഫിഡവിറ്റ് സമർപ്പിയ്ക്കാൻ കോടതി അനുവദിച്ചില്ലെന്നും ഏകപക്ഷീയമായി വിധി പുറപ്പെടുവിച്ചുവെന്നും സെൻസർ ബോർഡിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.

സെൻസർ ബോർഡ് ചെയർപേഴ്സൺ ജനുവരി ആറിനാണ്, ചിത്രം റിവൈസിങ് കമ്മിറ്റിയ്ക്ക് വിട്ടതെന്നും ഇത് ചെയർപേഴ്സന്റെ അധികാരപരിധിയിൽ വരില്ലെന്നും കെവിഎൻ പ്രൊഡക്ഷൻസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുഗുൾ രോത്തഗിയും വാദിച്ചു. സെൻസർ സർട്ടിഫിക്കറ്റ് ഇല്ലാതെ എങ്ങനെ ഒരു സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചുവെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. മാത്രമല്ല, സെൻസർ ബോർഡിന്റെ മറുപടി കേൾക്കാതെ, വിധി പുറപ്പെടുവിക്കാൻ സിംഗിൾ ബെഞ്ചിന് എങ്ങനെ കഴിഞ്ഞുവെന്നും കോടതി വിമർശിച്ചു. പതിനഞ്ച് ദിവസം കഴിഞ്ഞ് ചിത്രം റിലീസ് എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. തുടർന്നാണ് സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്ത് ഉത്തരവിറക്കിയത്.

അതേസമയം, വിവാദങ്ങൾക്കിടെ ശിവകാർത്തികേയൻ ചിത്രം പരാശക്തിക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകി. യുഎ 16+ സർട്ടിഫിക്കറ്റാണ് അനുവദിച്ചത്. നേരത്തെ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് അനുവദിയ്ക്കാത്തതിനെ തുടർന്ന് നിർമാതാക്കൾ റിവൈസിങ് കമ്മിറ്റിയെ സമീപിയ്ക്കാൻ ഒരുങ്ങിയിരുന്നു. അതിനിടെയാണ് സർട്ടിഫിക്കറ്റ് അനുവദിച്ചത്. നാളെയാണ് ചിത്രത്തിന്റെ റിലീസ്. തമിഴ് നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം പ്രമേയമാക്കിയ ചിത്രത്തിന്റെ വിതരണം ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻപനിധിയുടെ റെഡ് ജയന്റ് മൂവിസാണ് നടത്തുക.

Related Posts

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി
UPDATES

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

August 30, 2026
1
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം
UPDATES

സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

August 30, 2026
6
എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി
UPDATES

എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

August 30, 2026
8
എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്
UPDATES

എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

August 30, 2026
31
‘വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനെന്ന പേരില്‍ പിരിച്ച പണം തട്ടിയെടുത്തു’; കണ്ണൂരില്‍ വീണ്ടും സിപിഐഎം സംരംഭത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണം
UPDATES

‘വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനെന്ന പേരില്‍ പിരിച്ച പണം തട്ടിയെടുത്തു’; കണ്ണൂരില്‍ വീണ്ടും സിപിഐഎം സംരംഭത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണം

August 30, 2026
14
‘ഇരട്ടപദവി എതിര്‍ക്കുന്നവര്‍ മുന്‍പ് രണ്ട് പദവികള്‍ വഹിച്ചവരാണോ എന്ന് പരിശോധിക്കണം’; കെപിസിസി പ്രസിഡന്റാകാന്‍ പരോക്ഷമായി താത്പര്യം പ്രകടിപ്പിച്ച് അടൂര്‍ പ്രകാശ്
UPDATES

‘ഇരട്ടപദവി എതിര്‍ക്കുന്നവര്‍ മുന്‍പ് രണ്ട് പദവികള്‍ വഹിച്ചവരാണോ എന്ന് പരിശോധിക്കണം’; കെപിസിസി പ്രസിഡന്റാകാന്‍ പരോക്ഷമായി താത്പര്യം പ്രകടിപ്പിച്ച് അടൂര്‍ പ്രകാശ്

August 30, 2026
23
Next Post
ശബരിമല മകരവിളക്ക് ഇന്ന്; സന്നിധാനത്ത് വൻ ഭക്തജന തിരക്ക്

ശബരിമല മകരവിളക്ക് ഇന്ന്; സന്നിധാനത്ത് വൻ ഭക്തജന തിരക്ക്

Recent News

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

August 30, 2026
1
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

August 30, 2026
6
എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

August 30, 2026
8
എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

August 30, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025