• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, March 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

രാഹുലിന്റെ അറസ്റ്റിന് പിന്നാലെ സൈബർ അധിക്ഷേപം; മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത

cntv team by cntv team
January 13, 2026
in Kerala
A A
രാഹുലിന്റെ അറസ്റ്റിന് പിന്നാലെ സൈബർ അധിക്ഷേപം; മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത
0
SHARES
63
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ നേരിടുന്ന സൈബർ അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത. സൈബർ ഇടങ്ങളിലെ ആക്രമണം വലിയ തോതിൽ ബാധിക്കുന്നുവെന്നും വ്യക്തി ജീവിതത്തെ ഉൾപ്പടെ ബാധിച്ചുവെന്നും അതിജീവിത പരാതിയിൽ പറയുന്നു.അടിയന്തിര ഇടപെടൽ വേണമെന്ന് ആവശ്യപെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും അതിജീവിത പരാതി നൽകി. പത്തനംതിട്ട സ്വദേശിയായ അതിജീവിതയാണ് പരാതി നൽകിയത്.അതേസമയം ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം രാഹുലിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി.രാഹുലുമായി വിവിധ സ്ഥലങ്ങളില്‍ എത്തി സാഹചര്യ- ശാസ്ത്രീയ തെളിവുകള്‍ അടക്കം അന്വേഷണ സംഘത്തിന് ശേഖരിക്കേണ്ടതായിട്ടുണ്ട്. ഇതിനായി ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എസ്‌ഐടിയുടെ ആവശ്യം. കൃത്യം നടന്ന ഹോട്ടലിലും രാഹുലിന്റെ ഡിജിറ്റല്‍ ഡിവൈസുകളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കഴിഞ്ഞ ഞായറാഴ്ച ആറുമണിക്കൂറിലധികം ചോദ്യം ചെയ്‌തെങ്കിലും രാഹുല്‍ പൂര്‍ണമായി സഹകരിച്ചിരുന്നില്ല. ജാമ്യം നല്‍കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെടുകയെങ്കിലും പൊലീസിന്റെ റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം ജാമ്യാപേക്ഷയില്‍ വാദം തുടര്‍ന്നാല്‍ മതി എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം നിഷേധിച്ചാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ ആലോചന.

Related Posts

കേരളത്തിൻ്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം; ബില്ലിൽ ഗവർണർ ഒപ്പുവെച്ചു
Kerala

കേരളത്തിൻ്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം; ബില്ലിൽ ഗവർണർ ഒപ്പുവെച്ചു

March 4, 2026
70
‘ഒന്നര വർഷത്തിനുള്ളിൽ കേരളം മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും’: മന്ത്രി എം ബി രാജേഷ്
Kerala

‘ഒന്നര വർഷത്തിനുള്ളിൽ കേരളം മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും’: മന്ത്രി എം ബി രാജേഷ്

March 4, 2026
22
ഒരേസമയം രണ്ടുയുവതികളുമായി ബന്ധം; രണ്ടുപേരെയും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; അറസ്റ്റിൽ
Kerala

ഒരേസമയം രണ്ടുയുവതികളുമായി ബന്ധം; രണ്ടുപേരെയും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; അറസ്റ്റിൽ

March 4, 2026
277
‘അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണം’; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക്
Kerala

‘അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണം’; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക്

March 4, 2026
30
മുളങ്കുന്നത് കൃഷ്ണൻ എന്ന മണിയേട്ടൻ (64) നിര്യാതനായി
Kerala

മുളങ്കുന്നത് കൃഷ്ണൻ എന്ന മണിയേട്ടൻ (64) നിര്യാതനായി

March 4, 2026
391
മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി
Kerala

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

March 4, 2026
113
Next Post
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

Recent News

ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഹരിത സേന സ്കോളർഷിപ്പ് എക്കോസെൻസ് പ്രോഗ്രാം നടത്തി

ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഹരിത സേന സ്കോളർഷിപ്പ് എക്കോസെൻസ് പ്രോഗ്രാം നടത്തി

March 4, 2026
11
സദ്ഗമയ’കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി

സദ്ഗമയ’കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി

March 4, 2026
9
സ്ഥലം മാറി പോകുന്ന തിരൂർ പോലീസ് സ്റ്റേഷനിലെ സിഐ ക്ക് യാത്രയയപ്പ് നൽകി

സ്ഥലം മാറി പോകുന്ന തിരൂർ പോലീസ് സ്റ്റേഷനിലെ സിഐ ക്ക് യാത്രയയപ്പ് നൽകി

March 4, 2026
2
എടപ്പാളിൽ സമാധാന ദീപം തെളിച്ച് യൂത്ത് കോൺഗ്രസ്

എടപ്പാളിൽ സമാധാന ദീപം തെളിച്ച് യൂത്ത് കോൺഗ്രസ്

March 4, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025