• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പിന് ജില്ലയിൽ ആവേശോജ്വല സ്വീകരണം നൽകി

cntv team by cntv team
January 13, 2026
in Local News
A A
സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പിന് ജില്ലയിൽ ആവേശോജ്വല സ്വീകരണം നൽകി
0
SHARES
54
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ചാമ്പ്യൻമാർക്ക് സമ്മാനിക്കുന്ന സ്വർണക്കപ്പ് ഘോഷയാത്രയായി ജില്ലയിൽ എത്തി. ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിൽ സ്വർണക്കപ്പിന് ജനപങ്കാളിത്തത്തോടെയുള്ള ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ചാലക്കുടി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങോടെയാണ് ജില്ലയിലെ ഔദ്യോഗിക സ്വീകരണം ആരംഭിച്ചത്. പൊതുയോഗം സനീഷ് കുമാർ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ അധ്യക്ഷത വഹിച്ചു. ചാലക്കുടി സൗത്ത് സർവീസ് റോഡിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ്, സ്കൗട്സ്, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെയാണ് ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് എത്തിച്ചത്. ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, അദ്ധ്യാപക -അനദ്ധ്യാപക ജീവനക്കാർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ ഘോഷയാത്രയിൽ അണിനിരന്നു. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ കെ.കെ.ടി.എം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ, നാട്ടിക നിയോജക മണ്ഡലത്തിലെ വലപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, മണലൂർ നിയോജക മണ്ഡലത്തിലെ പാവറട്ടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, ഗുരുവായൂർ നിയോജക മണ്ഡലത്തിലെ മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്.എസ് സ്കൂൾ,കുന്നംകുളം നിയോജക മണ്ഡലത്തിലെ ഗവൺമെന്റ് വൊക്കേഷണൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ചേലക്കര നിയോജകമണ്ഡലത്തിലെ ഗവൺമെന്റ് എസ്.എം.ടി. എച്ച്.എസ്.എസ് ചേലക്കര എന്നിവിടങ്ങളിലായാണ് സ്വർണ്ണകപ്പുമായി പര്യടനം നടത്തിയത്. പര്യടനത്തിന് ശേഷം വടക്കാഞ്ചേരി സബ് ട്രഷറിയിൽ എത്തിച്ച സ്വർണ കപ്പിൻ്റെ പര്യടനം ഇന്ന് വടക്കാഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ആരംഭിക്കും.തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം. ബാലകൃഷ്ണൻ, ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ആലിസ് ഷിബു തുടങ്ങിയവർ പങ്കെടുത്തു.

Related Posts

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
215
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
167
കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു
Local News

കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു

October 7, 2026
36
ആഫ്രിക്കൻ ഭീമൻ ഒച്ചുകളെ തടയാൻ നന്നംമുക്കിൽ കേന്ദ്ര സംഘത്തിന്റെ പരിശോധനയും ബോധവൽക്കരണവും
Local News

ആഫ്രിക്കൻ ഭീമൻ ഒച്ചുകളെ തടയാൻ നന്നംമുക്കിൽ കേന്ദ്ര സംഘത്തിന്റെ പരിശോധനയും ബോധവൽക്കരണവും

October 6, 2026
326
കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് എടപ്പാളിൽ തുടക്കമായി
Local News

കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് എടപ്പാളിൽ തുടക്കമായി

October 6, 2026
58
Next Post
രാഹുലിന്റെ അറസ്റ്റിന് പിന്നാലെ സൈബർ അധിക്ഷേപം; മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത

രാഹുലിന്റെ അറസ്റ്റിന് പിന്നാലെ സൈബർ അധിക്ഷേപം; മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത

Recent News

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

October 11, 2026
523
ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
46
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
89
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
84
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025