• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

ckmnews by ckmnews
January 7, 2026
in Kerala
A A
വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്
0
SHARES
177
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട് മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. AEO യുടെ റിപ്പോർട്ടിന്മേലാണ് വകുപ്പിൻ്റെ നടപടി. സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്നും AEO വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശിപാർശ നൽകി. വിഷയത്തിൽ മൂന്നു ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് സ്‌കൂളിലെ പ്രധാനാധ്യാപിക,ക്ലാസ് ടീച്ചർ എന്നിവർക്കും വിദ്യാഭ്യാസവകുപ്പ് നോട്ടീസ് അയച്ചു.ഡിസംബർ 18 ന് സ്കൂൾ അധികൃതർ സംഭവം അറിഞ്ഞിട്ടും പൊലീസിനെ വിവരം അറിയിക്കുന്നതിൽ വീഴ്ച പറ്റി. പരാതി നൽകാനും വൈകി. ജനുവരി 3നാണ് വിദ്യാഭ്യാസ വകുപ്പിന് സ്കൂൾ പരാതി നൽകുന്നത്. നേരത്തെ സ്പെഷ്യൽ ബ്രാഞ്ച് സ്കൂളിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് AEO റിപ്പോർട്ട്.അധ്യാപകനെ സസ്പെൻഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാതെ രാജി എഴുതി വാങ്ങുകയാണ് ഉണ്ടായതെന്നും രക്ഷിതാക്കളുടെ നിസ്സഹകരണവും വിഷയത്തിൽ പ്രശ്നമായെന്നും റിപ്പോർട്ടിൽ പറയുന്നു. വിദ്യാർഥി സഹപാഠിയോട് നടത്തിയ തുറന്നുപറച്ചിലിൽ ആണ് നവംബർ 29ന് നടന്ന ക്രൂര പീഡനത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. സ്കൂൾ വിഷയം ഒതുക്കി തീർത്തെങ്കിലും സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന ക്രൂരത പുറത്ത് വന്നതും പ്രതി പിടിയിലായതും

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
108
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
162
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
211
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
166
Next Post
കുതിച്ചുയർന്ന് ആപ്പിൾ; ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വൻ വർധനവ്

കുതിച്ചുയർന്ന് ആപ്പിൾ; ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വൻ വർധനവ്

Recent News

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

October 10, 2026
32
കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

October 10, 2026
95
നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

October 10, 2026
316
ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ

ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ

October 10, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025