• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Politics

വെള്ളാപ്പള്ളി വർഗീയവാദിയല്ല, എന്നാൽ എല്ലാ നിലപാടുകളെയും അംഗീകരിക്കില്ല; തള്ളാതെയും കൊള്ളാതെയും എം വി ഗോവിന്ദൻ

cntv team by cntv team
January 2, 2026
in Politics
A A
വെള്ളാപ്പള്ളി വർഗീയവാദിയല്ല, എന്നാൽ എല്ലാ നിലപാടുകളെയും അംഗീകരിക്കില്ല; തള്ളാതെയും കൊള്ളാതെയും എം വി ഗോവിന്ദൻ
0
SHARES
50
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: വെള്ളാപ്പള്ളി നടേശനെ തള്ളാതെയും കൊള്ളാതെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ സ്വഭാവം പാർട്ടി അംഗീകരിക്കുമെന്നും എന്നാൽ അംഗീകരിക്കാൻ സാധിക്കാത്തത് അംഗീകരിക്കില്ല എന്നും എം വി ഗോവിന്ദൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ കേരളത്തിലെ സാമുദായിക പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവാണെന്നും മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവാണെന്നും ഗോവിന്ദൻ പുകഴ്ത്തി. പിന്നാലെയാണ് എല്ലാ നിലപാടുകളെയും അംഗീകരിക്കാൻ സാധിക്കില്ല എന്ന് ഗോവിന്ദൻ കൂട്ടിച്ചേർത്തത്.മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ സാധിക്കുന്നില്ല എന്ന വെള്ളാപ്പള്ളിയുടെ പരിഭവത്തിനും ഗോവിന്ദൻ മറുപടി നൽകി. പ്രശ്നം സർക്കാരുമായി കൈകാര്യം ചെയ്യേണ്ടതാണ് എന്നും പാർട്ടി അതിൽ ഇടപെടേണ്ടതില്ല എന്നുമാണ് ഗോവിന്ദൻ പറഞ്ഞത്. സ്ഥാപനം തുടങ്ങാൻ സ്ഥലമുണ്ടെന്നും അനുമതി ലഭിക്കാത്തതാണ് പ്രശ്നം എന്നുമായിരുന്നു വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞത്. വെള്ളാപ്പള്ളി വിവാദം കനത്തുനിൽക്കേ, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. ബിനോയ് വിശ്വത്തിന് മറുപടിയായാണ് മുഖ്യമന്ത്രി രംഗത്തുവന്നത്. താൻ വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ല എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ഇതിനോട് ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയനെന്ന് പറഞ്ഞ മുഖ്യമന്ത്രി, താൻ സ്വീകരിച്ചത് തന്‍റെ നിലപാടാണെന്നും അത് ശരിയാണെന്നാണ് കരുതുന്നതെന്നും വ്യക്തമാക്കിയിരുന്നു.അതേസമയം, സിപിഐയെ വിമർശിച്ചും സിപിഐഎമ്മിനെ പുകഴ്ത്തിയും വെള്ളാപ്പള്ളി നടേശന്റെ ‘യോഗനാദ’ത്തിൽ ഇന്ന് ലേഖനമെഴുതിയിരുന്നു. ഈഴവ പിന്നാക്ക വിഭാഗങ്ങളാണ് ഇടത് പാർട്ടികളുടെ നട്ടെല്ലെന്നും ഇത് അറിയുന്നതുകൊണ്ടാണ് സിപിഐഎം അർഹമായ പരിഗണന നൽകുന്നത്. സിപിഐയുടെ നവ നേതാക്കൾക്ക് ഇപ്പോൾ ആ ബോധ്യമില്ലെന്നും വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തിൽ കുറിച്ചു.മുഖ്യമന്ത്രിയുടെ കാറിൽ കയറിയത് യാദൃശ്ചികമായാണ്. അപരാധമെന്ന് പറയുന്നവരുടെ ഉദ്ദേശശുദ്ധി അറിയാമെന്നും ‘തൊട്ടുകൂടായ്മയുടെ വികൃതമുഖം വീണ്ടും’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിന്റെ പേരിലുള്ള അപഹാസ്യ ചർച്ചകൾ നാട്ടിൽ ഇന്നും നിലനിൽക്കുന്ന അയിത്തത്തിന്റെയും തൊട്ടുകൂടായ്മയുടെയും വൃത്തികെട്ട മുഖമാണ് വെളിച്ചത്തു കൊണ്ടുവന്നത്. സ്വാതന്ത്ര്യം കിട്ടി 78 വർഷം കഴിഞ്ഞിട്ടും പിന്നാക്ക, അധഃസ്ഥിതസമുഹത്തോടുള്ള അസഹിഷ്ണുത തുടരുന്നുണ്ട് എന്നതിലെ തെളിവാണ് ഇത്തരം ചർച്ചകളെന്നും ലേഖനത്തിൽ പറയുന്നു.

Related Posts

മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം
Kerala

മുരളീധരന് വരവേൽപ്പ്: ആശുപത്രിക്കുള്ളിൽ കൊടിയുമായി യൂണിയൻ, അഭിവാദ്യം ഏറ്റുവാങ്ങി മന്ത്രി,വിവാദം

August 6, 2026
121
തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്
National

തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

August 3, 2026
48
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

വാറണ്ടിന് സ്റ്റേ: അടുത്ത ഹിയറിംഗ് വരെ ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

July 29, 2026
84
‘ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം
Kerala

‘ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം

July 28, 2026
46
കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്
Kerala

കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്

July 21, 2026
44
‘KSUവിന്റെ ആവശ്യം ന്യായം; എല്ലാവരെയും കേൾക്കുക എന്നത് ജനാധിപത്യ രീതി’; മുഖ്യമന്ത്രിയെ വിമർശിച്ച് ജിൻ്റോ ജോൺ
Kerala

‘KSUവിന്റെ ആവശ്യം ന്യായം; എല്ലാവരെയും കേൾക്കുക എന്നത് ജനാധിപത്യ രീതി’; മുഖ്യമന്ത്രിയെ വിമർശിച്ച് ജിൻ്റോ ജോൺ

July 17, 2026
77
Next Post
വാഹന ഉടമകൾക്ക് ആശ്വാസിക്കാം; ഫാസ്ടാഗിന് കെവൈവി ഒഴിവാക്കി

വാഹന ഉടമകൾക്ക് ആശ്വാസിക്കാം; ഫാസ്ടാഗിന് കെവൈവി ഒഴിവാക്കി

Recent News

ഓണത്തിന് മുമ്പ് ചങ്ങരംകുളത്തെ ഗതാഗത കുരുക്ക് പരിഹരിക്കുക : സി പി.ഐ.എം

ഓണത്തിന് മുമ്പ് ചങ്ങരംകുളത്തെ ഗതാഗത കുരുക്ക് പരിഹരിക്കുക : സി പി.ഐ.എം

August 8, 2026
128
പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു; എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷ

പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു; എട്ടാം ക്ലാസുകാർക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷ

August 8, 2026
4
മഴക്കെടുതി; മുൻകരുതൽ എടുക്കുന്നതിൽ ജാഗ്രത ഉണ്ടായില്ല, രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച: പിണറായി വിജയൻ

മഴക്കെടുതി; മുൻകരുതൽ എടുക്കുന്നതിൽ ജാഗ്രത ഉണ്ടായില്ല, രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച: പിണറായി വിജയൻ

August 8, 2026
13
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 8, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025