• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ 16കാരിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്; രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

ckmnews by ckmnews
December 30, 2025
in Crime, Kerala
A A
വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ 16കാരിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്; രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു
0
SHARES
318
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ പതിനാറുകാരിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടു പേരെ കൂടി കോഴിക്കോട് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍ക്കോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ രണ്ടു പേര്‍ ഇന്നലെ പിടിയിലായിരുന്നു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ 16കാരിയെ പന്തീരാങ്കാവിലെ ഫ്ലാറ്റില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇക്കഴി‍ഞ്ഞ 20ന് രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങിയതാണ് പെരിന്തല്‍മണ്ണ സ്വദേശിയായ 16 കാരി. ബസ് കയറി നേരെയെത്തിയത് കോഴിക്കോട് നഗരത്തിലായിരുന്നു. ബീച്ചില്‍ വെച്ച് പിറ്റേന്ന് പുലര്‍ച്ചെ പ്രതികളായ മുഹമ്മദ് ഷമീമിനേയും, മുഹമ്മദ് റയീസിനേയും പരിചയപ്പെട്ടു.ഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഇവര്‍ സുഹൃത്തുക്കളായ മുഖ്യ പ്രതികളുടെ പന്തീരാങ്കാവിലെ ഫ്ലാറ്റിലേക്ക് പെണ്‍കുട്ടിയെ കൊണ്ടു പോയത്. അവിടെ വെച്ച് മുഖ്യപ്രതികളായ പുതുപ്പാടി സ്വദേശി മുഹമ്മദ് സാലിഹും, ഷബീര്‍ അലിയും ചേര്‍ന്ന് പെണ്‍കുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു.22ന് അര്‍ധരാത്രിയോടെ പെണ്‍കുട്ടിയെ ബീച്ചില്‍ കൊണ്ടു വിട്ട ശേഷം മുഹമ്മദ് ഷമീമും മുഹമ്മദ് റയീസും മുങ്ങി. വനിതാ പൊലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. പീഡന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.പെണ്‍കുട്ടി നല്‍കിയ വിവരമനുസരിച്ച് ഫ്ലാറ്റ് തിരിച്ചറിഞ്ഞ പൊലീസ് പ്രധാന പ്രതികളായ മുഹമ്മദ് സാലിഹിനേയും, ഷബീര്‍ അലിയേയും ഇന്നലെ തന്നെ അറസ്റ്റ് ചെയ്തു. പന്തിരിക്കര സ്വദേശിയായ ഇര്‍ഷാദിനെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് സ്വാലിഹ്. ഇവരില്‍ നിന്നും കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാസര്‍ക്കോട് സ്വദേശികളായ മുഹമ്മദ് ഷമീമും, മുഹമ്മദ് റയീസും അറസ്റ്റിലായത്. ജോലി തേടി കോഴിക്കോടെത്തിയ ഇരുവരും സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് പെണ്‍കുട്ടിയെ മുഖ്യപ്രതികള്‍ക്ക് എത്തിച്ചു കൊടുത്തതെന്ന് പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടിയെ പൊലീസ് ബന്ധുക്കള്‍ക്ക് കൈമാറി.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
112
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
13
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
352
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
127
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
146
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
നാളെ ബാറുകൾ രാത്രി 12 മണിവരെ; പുതുവത്സരം ആഘോഷമാക്കാൻ സർക്കാർ

നാളെ ബാറുകൾ രാത്രി 12 മണിവരെ; പുതുവത്സരം ആഘോഷമാക്കാൻ സർക്കാർ

Recent News

എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

August 25, 2026
1
ചങ്ങരംകുളം കാളാച്ചാൽ പരേതനായ ചെറുപറമ്പിൽ താമി മാസ്റ്ററുടെ മകൻ സി ശ്രീധരൻ നിര്യാതനായി

ചങ്ങരംകുളം കാളാച്ചാൽ പരേതനായ ചെറുപറമ്പിൽ താമി മാസ്റ്ററുടെ മകൻ സി ശ്രീധരൻ നിര്യാതനായി

August 25, 2026
2
തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

August 25, 2026
79
ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

August 25, 2026
77
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025