ചങ്ങരംകുളം:വിദ്യാർത്ഥികളിൽ സാമൂഹിക ഉത്തരവാദിത്വവും മാനവികതയും വളർത്താൻ എൻഎസ്എസ് ക്യാമ്പുകളിലെ പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട് എന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമക്ക് അഭിപ്രായപ്പെട്ടു.ഡിവിഷനിലെ വിവിധ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് ക്യാമ്പുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .മനുഷ്യ സ്നേഹവും,അവരുടെ പ്രയാസങ്ങളിൽ താങ്ങും തണലുമാവാനും വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും വ്യക്തിത്വ വികസനവും.പുതിയ കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് സമൂഹത്തിൻറെ ഉത്തരവാദിത്തം നിർവഹിക്കാൻ പ്രാപ്തരാക്കുന്നതാണ് എൻഎസ്എസ് ക്യാമ്പുകൾ എന്നും അഷ്ഹര്‍ പറഞ്ഞു.മൂക്കുതല പി സി എൻ ജി എച്ച് എസ് എസ് ഹയർ സെക്കൻഡറി ,കോക്കൂർ ഹയർ സെക്കൻഡറി,പവിട്ടപ്പുറം ഹയർ സെക്കൻഡറി സ്കൂളുകളിലാണ് എൻഎസ്എസ് ക്യാമ്പുകള്‍ക്ക് തുടക്കമായത്







