പെരുമ്പിലാവ് ചാലിശ്ശേരി റോഡിലെ ഒറ്റപ്പിലാവിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാറിലെ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ
ഒറ്റപിലാവ് സെൻററിന് സമീപമാണ് അപകടം നടന്നത്.ഒറ്റപ്പാലം ലക്കിടി സ്വദേശി
നച്ചിങ്ങത്തൊടി
നബീസ ( 53),സജുവാ (14),മുഹമ്മദ് സിനാൻ (10)എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പെരുമ്പിലാവ് ഭാഗത്തുനിന്നും വന്നിരുന്ന കാർ എതിർ ദിശയിൽ നിന്നും വന്നിരുന്ന ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു.കാറ് ലോറിയുടെ ഡീസൽ ടാങ്കിന്റെ ഭാഗത്താണ് ഇടിച്ചത്.ഡീസൽ ടാങ്ക് പൊട്ടിയതിനെത്തുടർന്ന് റോഡിൽ ഡീസൽ
ഒഴുകിയത് പരിഭ്രാന്തി.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുന്നംകുളത്ത്
ഫയർഫോഴ്സ് എത്തി
വെള്ളം ഒഴിച്ച് റോഡിൽ നിന്നും ഡീസൽ നീക്കം ചെയ്തു.







