ഉപ്പും മുളകും സീരിയല്‍ താരം സിദ്ധാർഥ് ഓടിച്ച വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരന് പരിക്ക്. ബുധനാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം.എംസി റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. മദ്യലഹരിയിലായിരുന്നു ഇയാള്‍. അപകടം കണ്ട് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരെ ഇയാള്‍ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഒടുവില്‍ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ദിലീപിൻ്റെ ഭഭബയിലെ പശുവിനിനെ തട്ടിക്കൊണ്ടുപോകുന്ന വിവാദ സീൻ; ഒടുവില്‍ പ്രതികരിച്ച് ഫഹീമും നൂറിനുംകോട്ടയം ഭാഗത്ത് നിന്നാണ് സിദ്ധാർഥ് വണ്ടി ഓടിച്ചെത്തിയത്. നിയന്ത്രണം വിട്ട കാർ കാല്‍നടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ റോഡില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ സിദ്ധാർഥ് ഇവരെ കയ്യേറ്റം ചെയ്തതെന്നാണ് പരാതി. ദൈവവും നിയമവും കോടതിയുമൊക്കെ കാര്യങ്ങള്‍ നോക്കിക്കോളും എന്ന് ആക്രോശിച്ച് നടൻ റോഡില്‍ കിടന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുമായും നടനും തമ്മിലും വാക്കുതർക്കമുണ്ടായി. ഒടുവില്‍ ബലംപ്രയോഗിച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. നടനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി.’കാവ്യ ലൈഫില്‍ അത്രയും പാവം, മഞ്ജു പോയതോടെ ടു ഇൻ വണ്‍, മീനാക്ഷിയെ വഴക്ക് പറയാത്തതിന് കാരണവും’;ദീലീപ് പറഞ്ഞത്റോഡില്‍ വെച്ച് നടൻ കാണിച്ച് കൂട്ടിയ അതിക്രമങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോക്ക് താഴെ നിരവധി പേരാണ് വിമർശനം ഉയർത്തുന്നത്. വളരെ വേഗത്തിലാണ് ഇയാള്‍ വണ്ടിയോടിച്ചതെന്നാണ് ചിലർ വീഡിയോക്ക് താഴെ കുറിക്കുന്നത്.







