• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജയിൽ കോഴക്കേസ്; കൊടി സുനിയിൽ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി, ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍

ckmnews by ckmnews
December 18, 2025
in UPDATES
A A
ജയിൽ കോഴക്കേസ്; കൊടി സുനിയിൽ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി, ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍
0
SHARES
106
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജയിൽ കോഴക്കേസിൽ കേസെടുത്ത് അന്വേഷണം നേരിടുന്ന ജയിൽ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവിൽ നിന്നും വിനോദ് കുമാർ കൈക്കൂലി വാങ്ങി എന്നാണ് വിവരം. ഗൂഗിള്‍ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവിൽ നിന്നും വിനോദ് കുമാർ പണം വാങ്ങിയത്. എട്ട് തടവുകാരുടെ ബന്ധുക്കളിൽ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്‍റെ തെളിവുകള്‍ വിജിലൻസിന് ലഭിച്ചു

പരോളിനും ജയിലിൽ സൗകര്യങ്ങളൊരുക്കാനും വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽ നിന്നും പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്തത്. പരോള്‍ നൽകാനും പരോള്‍ നീട്ടി നൽകാനും തടവുകാരുടെ ബന്ധുക്കളിൽ നിന്നും പണ പിരിവ്, ജയിനുള്ളിൽ സൗകര്യങ്ങളൊരുക്കാനും സ്ഥലം മാറ്റത്തിനും കൈക്കൂലി. ജയിൽ ആസ്ഥാന ഡിഐജി വിനോദ് കുമാറിൻെറ വഴിവിട്ട നടപടികൾ മാസങ്ങളായി വിജിലൻസ് നിരീക്ഷിച്ചുവരുകയായിരുന്നു. ഭരണ നേതൃത്വവുമായി അടുപ്പമുള്ള ജയിൽ ആസ്ഥാന ഡിഐജി, സ്വാധീനമുപയോഗിച്ച് ജയിൽ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിരട്ടി കാര്യങ്ങള്‍ നടത്തുമായിരുന്നു എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. വിയ്യൂർ ജയിലിലെ തടവുകാർക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജൻ്റാക്കി പണം വാങ്ങിയതിൽ വിജിലൻസിന് തെളിവ് ലഭിച്ചു. തെക്കൻ കേരളത്തിലെ ഒരു സബ് ജയിലിലെ സൂപ്രണ്ടിൽ നിന്നും ഗൂഗിള്‍ പേയിലൂടെ പണം വാങ്ങിയതിനും തെളിവ് ലഭിച്ചതോടെയാണ് ഇന്നലെ കേസെടുത്തത്. സ്ഥലംമാറ്റത്തിനും വിനോദ് കുമാർ ജീവനക്കാരിൽ നിന്നും പണം വാങ്ങിയിരുന്നു എന്നാണ് വിവരം. വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടിട്ടുണ്ട്

സ്ഥിരമായി ജോലിക്ക് ഹാജരാകാത്തതിന് കണ്ണൂർ ജയിൽ സൂപ്രണ്ടായിരുന്നപ്പോൾ സസ്പെൻഷൻ നേരിട്ട ആളാണ് വിനോദ് കുമാർ. ടിപി കേസിലെ പ്രതികള്‍ക്ക് വിയ്യൂരിൽ വഴിവിട്ട സൗകര്യങ്ങളൊരുക്കിയതിനാണ് രണ്ടാമത്തെ സസ്പെൻഷൻ. വകുപ്പതല അന്വേഷണങ്ങളെല്ലാം ഒതുക്കി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡിഐജിയായ ഉയർത്തിയ വിനോദ് കുമാറിനെ ജയിൽ ആസ്ഥാനത്ത് നിയമിച്ചു. നിരവധി പരാതികള്‍ വന്നപ്പോഴും, ജോലിയിൽ വീഴ്ച വരുത്തിയിപ്പോഴും ഡിഐജിയെ ജയിൽ ആസ്ഥാനത്തുമാറ്റണമെന്ന് ജയിൽ മേധാവിമാർ ആഭ്യന്തരവകുപ്പിനോട് പല ആവശ്യപ്പെട്ടുവെങ്കിലും ഉദ്യോഗസ്ഥന് സംരക്ഷണം നൽകി. വിരമിക്കാൻ നാല് മാസം ബാക്കി നിൽക്കേയാണ് വിജിലൻസ് കേസിൽ പ്രതിയാകുന്നത്

Related Posts

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി
UPDATES

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
32
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു
UPDATES

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
51
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
UPDATES

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
470
കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി
UPDATES

കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി

September 19, 2026
204
നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ
UPDATES

നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ

September 19, 2026
101
വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു
UPDATES

വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

September 19, 2026
165
Next Post
അതിജീവിതയെ അധിക്ഷേപിച്ച് വിഡിയോ: മാര്‍ട്ടിന്‍ ആന്റണിക്കെതിരെ കേസെടുത്തു; വിഡിയോ ഷെയര്‍ ചെയ്തവരും കുടുങ്ങും

അതിജീവിതയെ അധിക്ഷേപിച്ച് വിഡിയോ: മാര്‍ട്ടിന്‍ ആന്റണിക്കെതിരെ കേസെടുത്തു; വിഡിയോ ഷെയര്‍ ചെയ്തവരും കുടുങ്ങും

Recent News

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
32
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
51
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
470
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
236
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025