• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

രാഹുലിനും രാഹുല്‍ ഈശ്വറിനും സന്ദീപ് വാര്യര്‍ക്കും നിര്‍ണായകദിനം;ജാമ്യാപേക്ഷകള്‍ പരിഗണിക്കും

ckmnews by ckmnews
December 15, 2025
in UPDATES
A A
രാഹുലിനും രാഹുല്‍ ഈശ്വറിനും സന്ദീപ് വാര്യര്‍ക്കും നിര്‍ണായകദിനം;ജാമ്യാപേക്ഷകള്‍ പരിഗണിക്കും
0
SHARES
109
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ ഇന്ന് നിലപാട് അറിയിക്കും. കേസ് ഡയറിയും അന്വേഷണസംഘം ഹാജരാക്കും. കഴിഞ്ഞതവണ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.

പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും, നിർബന്ധിച്ച് ഗർഭചിദ്രം നടത്തിയിട്ടില്ലെന്നുമാണ് രാഹുലിന്റെ നിലപാട്. രണ്ടാം ബലാത്സംഗ കേസിൽ രാഹുലിന് മുൻകൂർ ജാമ്യം നൽകിയ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലും ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുൻകൂർ ജാമ്യ ഉപാധിപ്രകാരം ഇന്ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായേക്കില്ല.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ അപമാനിച്ചെന്ന പരാതിയില്‍ റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വറിന്‍റെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിഗണിക്കാമെന്ന് അറിയിച്ചാണ് രാഹുലിന്‍റെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നത്. രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് പരമാവധി തെളിവുകള്‍ ശേഖരിച്ച സാഹചര്യത്തില്‍ പൊലീസ് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. നിലവില്‍ റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വര്‍ പൂജപ്പുര ജയിലിലാണുള്ളത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ബലാല്‍സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കഴിഞ്ഞയാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച സമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ സാവകാശം തേടിയിരുന്നു. അതിജീവിതയുടെ യാതൊരു വിവരങ്ങളും താന്‍ പങ്കുവച്ചിട്ടില്ലെന്നും കേസ് രാഷ്ട്രീയപ്രേരിതമെന്നുമാണ് സന്ദീപ് വാരിയയുടെ വാദം.

Related Posts

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി
UPDATES

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
16
100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ
UPDATES

100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

August 25, 2026
48
ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

August 25, 2026
47
ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം
UPDATES

ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

August 25, 2026
65
ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം
UPDATES

ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം

August 25, 2026
22
എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി
UPDATES

എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി

August 25, 2026
31
Next Post
നടിയെ ആക്രമിച്ച കേസ്; ദിലീപും പൾസർ സുനിയും ഗൂഢാലോചന നടത്തിയതിന് തെളിവിന്റെ ഒരു പേപ്പര്‍ കഷണം പോലുമില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസ്; ദിലീപും പൾസർ സുനിയും ഗൂഢാലോചന നടത്തിയതിന് തെളിവിന്റെ ഒരു പേപ്പര്‍ കഷണം പോലുമില്ലെന്ന് കോടതി

Recent News

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

August 25, 2026
73
ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

August 25, 2026
74
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
110
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025