ചങ്ങരംകുളം:പെർഫോമിങ് ആട്സിൽ ഡോക്ടറേറ്റ് നേടി ചങ്ങരംകുളം സ്വദേശിനിയും നൃത്ത അധ്യാപികയുമായ കലാമണ്ഡലം ഷിംല രാജേഷ്.ചെന്നൈ ഗ്ലോബൽ ഹ്യൂമൺ പീസ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് പെർഫോമിങ് ആട്സിൽ കലാമണ്ഡലം ഷിംല രാജേഷ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.കഴിഞ്ഞ 25 വർഷമായി ചങ്ങരംകുളത്ത് സ്വന്തമായി പ്രവര്‍ത്തിക്കുന്ന സൗപർണ്ണിക നൃത്ത കലാക്ഷേത്രത്തില്‍ പ്രധാന അധ്യാപിക കൂടിയാണ് ഷിംല.യൂണിവേഴ്സിറ്റി തലത്തിലും,സംസ്ഥാന ജില്ലാ കലാമേളകളിലും ഇതിനോടകം നിരവധി കലാ പ്രതിഭകളെ വളര്‍ത്തിയെടുക്കാനും ഉന്നതിയില്‍ എത്തിക്കാനും ഷിംല ക്ക് കഴിഞ്ഞിട്ടുണ്ട്.അമ്പല പറമ്പിൽ രാജേഷ് ആണ് ഭര്‍ത്താവ്.മക്കൾ.അതുൽ രാജ്,അരുന്ധതി രാജ്







