ക്ഷേമപെന്‍ഷന്‍ വാങ്ങി നന്നായി ശാപ്പാട് കഴിച്ചവര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തില്ലെന്ന വിവാദ പരാമര്‍ശം തിരുത്തി സിപിഐഎം നേതാവ് എം എം മണി. ഇന്നലെ താന്‍ ആ സമയത്തെ വികാരത്തില്‍ പറഞ്ഞുപോയതാണെന്ന് കരുതിയാല്‍ മതിയെന്നും അത് വേണ്ടായിരുന്നുവെന്നും എം എം മണി മാധ്യമങ്ങളോട് പറഞ്ഞു. ഇത് അനുചിതമായ പരാമര്‍ശമായിപ്പോയെന്ന സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ നിലപാട് തന്നെയാണ് ശരി. താനും ആ നിലപാടിനൊപ്പം തന്നെയാണെന്നും അതാണ് തന്റെ പാര്‍ട്ടിയുടെ നിലപാടെന്നും എം എം മണി മാധ്യമങ്ങളോട് പറഞ്ഞു







