കല്ലുംപുറം സെന്റ് ജോർജ് പള്ളി കരോൾ സംഘത്തിന്കല്ലുംപുറം ക്രിസ്ത്യൻ കോപ്പറേറ്റീവ് ഫെല്ലോഷിപ്പ് സെൻ്ററിൽ സ്വീകരണം നൽകി.ഫെല്ലോഷിപ്പ് പ്രസിഡന്റ് റെന്നി ചെറുവത്തൂർ,സെക്രട്ടറി സിജു ചുമ്മാർ, റിലീഫ് മിഷൻ കൺവീനർ ജോസ് വൈദ്യർ എന്നിവരും ഫെല്ലോഷിപ്പ് ഭാരവാഹികളും അംഗങ്ങളും ചേർന്ന് കരോളിന് സ്വീകരിച്ചു.സാന്താക്ലോസിന്റെയും അകമ്പടിയോടെ എത്തിയ കരോൾ സംഘം ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു.പള്ളി വികാരി ഫാദർ അഫ്രം അന്തിക്കാട് ക്രിസ്തുമ സന്ദേശം നൽകി. മധുര വിതരണം നടത്തി.











