• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, December 12, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

‘ഫെമിനിച്ചി ഫാത്തിമ’ നാളെ മുതൽ ഒടിടിയിൽ

cntv team by cntv team
December 11, 2025
in Entertainment
A A
‘ഫെമിനിച്ചി ഫാത്തിമ’ നാളെ മുതൽ ഒടിടിയിൽ
0
SHARES
90
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദുൽഖറിന്റെ വേഫെറർ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളിലെത്തിച്ച ചിത്രമാണ് ‘ഫെമിനിച്ചി ഫാത്തിമ’. ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന് മനോഹരമായ ചിത്രമെന്ന അഭിപ്രായമാണ് മലയാളി പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും താമർ കെവിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് താമർ. എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുന്ന ചിത്രം ഒരുപാട് ചിരിയും ഒട്ടേറെ ചിന്തയും നിറച്ചാണ് കഥ പറഞ്ഞത്. അത് കൊണ്ട് തന്നെ കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കുമുൾപ്പെടെ മികച്ചൊരു സിനിമാനുഭവമാണ് ചിത്രം സമ്മാനിച്ചത്. ചിത്രം ഡിസംബർ 12 മുതൽ ഒടിടി സ്ട്രീമിങ് ആരംഭിക്കുകയാണ്. മനോരമ മാക്സിലൂടെയാണ് സ്ട്രീമിങ്. റിയലിസ്റ്റിക് ആയി കഥ പറയുന്ന ചിത്രം ജീവിതത്തോട് ഏറെ ചേർന്ന് നിൽക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. രസകരമായ സംഭാഷണങ്ങൾക്കും കഥാസന്ദർഭങ്ങൾക്കുമൊപ്പം മനസ്സിൽ തൊടുന്ന വൈകാരിക നിമിഷങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റായി മാറുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ഫാത്തിമ എന്ന് പേരുള്ള ഒരു സ്ത്രീയുടെ കുടുംബ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അതിലൂടെ വളരെ സാമൂഹിക പ്രസക്തമായ ആശയങ്ങൾ പലതും ചിത്രം പറഞ്ഞു വെക്കുന്നുണ്ട്. ഒരു പഴയ “കിടക്ക” ഫാത്തിമയുടെ ജീവിതത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം വകളാരെ സരസമായി മുന്നോട്ട് പോകുന്നത്. ടൈറ്റിൽ കഥാപാത്രമായ ഫാത്തിമയായി ഷംല ഹംസ അഭിനയിച്ച ചിത്രത്തിൽ കുമാർ സുനിൽ, വിജി വിശ്വനാഥ്, പ്രസീത, രാജി ആർ ഉൻസി, ബബിത ബഷീർ, ഫാസിൽ മുഹമ്മദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്‍തിരിക്കുന്നത്.

ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളിൽ വലിയ നിരൂപക പ്രശംസ നേടിയെടുത്ത ചിത്രം കൂടിയാണ് ഫെമിനിച്ചി ഫാത്തിമ. IFFK FIPRESCI – മികച്ച അന്താരാഷ്ട്ര ചിത്രം, NETPAC മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ് – IFFK, FFSI കെ ആർ മോഹനൻ അവാർഡ്, BIFF-ലെ ഏഷ്യൻ മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം, ബിഷ്കെക് ഫിലിം ഫെസ്റ്റിവൽ കിർഗിസ്ഥാനിലെ ഔദ്യോഗിക തിരഞ്ഞെടുപ്പ്, FIPRESCI ഇന്ത്യ 2024 ലെ മികച്ച രണ്ടാമത്തെ ചിത്രം, 2024 ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികക്കുമുള്ള ക്രിട്ടിക്സ് അവാർഡ്, മികച്ച സംവിധായകനും മികച്ച തിരക്കഥക്കും ഉള്ള പത്മരാജൻ അവാർഡ്, മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നടനും ഉള്ള ജെസി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ്, മികച്ച നടിക്കും മികച്ച തിരക്കഥക്കും ഉള്ള പ്രേംനസീർ ഫൗണ്ടേഷൻ അവാർഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സത്യജിത്ത് റായ് ഫിലിം സൊസൈറ്റി അവാർഡ്, ഇന്തോ-ജർമ്മൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക തിരഞ്ഞെടുപ്പ്, മെൽബൺ ഫിലിം ഫെസ്റ്റിവൽ തിരഞ്ഞെടുപ്പ് എന്നിവയുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും വേദികളുമാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചത്.

Related Posts

‘കുറ്റവിമുക്തനായെന്ന് കോടതി പറഞ്ഞു; ഫെഫ്കയിലെ ദിലീപിന്‍റെ സസ്പെന്‍ഷന്‍ പുനഃപരിശോധിക്കും’: ബി ഉണ്ണികൃഷ്ണൻ
Entertainment

‘കുറ്റവിമുക്തനായെന്ന് കോടതി പറഞ്ഞു; ഫെഫ്കയിലെ ദിലീപിന്‍റെ സസ്പെന്‍ഷന്‍ പുനഃപരിശോധിക്കും’: ബി ഉണ്ണികൃഷ്ണൻ

December 8, 2025
74
അയാള്‍ വേഷപ്പകര്‍ച്ചയുടെ രാജാവാണ്; പിടിച്ചിരുത്തുന്ന ‘കളങ്കാവല്‍’
Entertainment

അയാള്‍ വേഷപ്പകര്‍ച്ചയുടെ രാജാവാണ്; പിടിച്ചിരുത്തുന്ന ‘കളങ്കാവല്‍’

December 5, 2025
202
അഡ്വാന്‍സ് ബുക്കിങ്ങില്‍ തരംഗം സൃഷ്ടിച്ച് ‘കളങ്കാവല്‍’; വമ്പന്‍ ആദ്യദിന പ്രീ സെയില്‍സിലേക്ക്
Entertainment

അഡ്വാന്‍സ് ബുക്കിങ്ങില്‍ തരംഗം സൃഷ്ടിച്ച് ‘കളങ്കാവല്‍’; വമ്പന്‍ ആദ്യദിന പ്രീ സെയില്‍സിലേക്ക്

December 3, 2025
116
‘ഇരുട്ടടി സർവീസി’ന് അയാൾ വീണ്ടുമെത്തുന്നു; മമ്മൂട്ടിയുടെ മായാവി റീ റിലീസിന്
Entertainment

‘ഇരുട്ടടി സർവീസി’ന് അയാൾ വീണ്ടുമെത്തുന്നു; മമ്മൂട്ടിയുടെ മായാവി റീ റിലീസിന്

November 15, 2025
43
മോഹൻലാലിന് പിന്നാലെ ടൊവിനോയും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് എആർഎം
Entertainment

മോഹൻലാലിന് പിന്നാലെ ടൊവിനോയും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് എആർഎം

November 7, 2025
74
ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും
Entertainment

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

November 6, 2025
20
Next Post
ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; രാഹുൽ ഈശ്വർ ജയിലിൽ തുടരും

ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; രാഹുൽ ഈശ്വർ ജയിലിൽ തുടരും

Recent News

സംസ്ഥാന പാതയിൽ കാലടിത്തറയില്‍ കാറുകൾ കൂട്ടിയിടിച്ച് അപകടം

സംസ്ഥാന പാതയിൽ കാലടിത്തറയില്‍ കാറുകൾ കൂട്ടിയിടിച്ച് അപകടം

December 11, 2025
306
വളാഞ്ചേരി വട്ടപ്പാറ വയഡക്ട് പാലത്തിനു മുകളില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു

വളാഞ്ചേരി വട്ടപ്പാറ വയഡക്ട് പാലത്തിനു മുകളില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു

December 11, 2025
80
രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളി, മുൻ‌കൂർ ജാമ്യം റദ്ദ് ചെയ്യണം; സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി

രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളി, മുൻ‌കൂർ ജാമ്യം റദ്ദ് ചെയ്യണം; സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി

December 11, 2025
36
15 ദിവസം മുങ്ങി, പോളിങ് ബൂത്തിൽ പൊങ്ങി: പാലക്കാട് വോട്ട് ചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ

15 ദിവസം മുങ്ങി, പോളിങ് ബൂത്തിൽ പൊങ്ങി: പാലക്കാട് വോട്ട് ചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ

December 11, 2025
260
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025