വോട്ടെടുപ്പ് ദിനത്തിൽ എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. പാമ്പാക്കുട പഞ്ചായത്ത് പത്താം ഡിവിഷൻ സ്ഥാനാർഥി സി എസ് ബാബുവാണ് മരിച്ചത്. സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. പുലർച്ചെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിറവം മര്‍ച്ചന്‍റ് അസോസിയേഷൻ പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് സിഎസ് ബാബു.
ഇന്നലെ വിഴിഞ്ഞത്തും സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. കോർപ്പറേഷൻ വാർഡായ വിഴിഞ്ഞം 66-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസാണ് മരിച്ചത്. വാഹന അപകടത്തെ തുടർന്നായിരുന്നു അന്ത്യം.











